Sunday, February 17, 2019 Last Updated 40 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 22 Sep 2018 03.59 PM

ബ്രെക്‌സിറ്റ്: ബ്രിട്ടന് കൂടുതല്‍ സമയം അനുവദിച്ചേക്കും

uploads/news/2018/09/250626/Eup220918a.jpg

ലണ്ടന്‍: ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടന് കൂടുതല്‍ സമയം അനുവദിച്ചേക്കുമെന്നു സൂചന. എന്നാല്‍ അടുത്ത രണ്ടാഴ്ചക്കകം ബ്രെക്‌സിറ്റ് ചാപ്റ്റര്‍ അടയ്ക്കുമെന്ന് പ്രധാനമന്ത്രി തെരേസാ മേയുടെ വാക്കുകള്‍ യൂറോപ്യന്‍ യൂണിയന്‍ തലവന്മാരുടെ യോഗത്തില്‍ പ്രസ്താവിച്ചത് ബ്രിട്ടനിലെ ജനത ആശങ്കയോടെയാണ് കാണുന്നത്.

സാല്‍സ്ബുര്‍ഗില്‍ നടക്കുന്ന ഉച്ചകോടിയില്‍ തെരേസാ മേയുടെ പ്ലാനുകള്‍ പരിശോധിച്ച ശേഷം ഞങ്ങള്‍ ഇപ്പോഴും ഒരു കരാറില്‍ ആണെന്ന് അര്‍ത്ഥപൂര്‍ണ്ണമായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ പറയുന്നുണ്‌ടെങ്കിലും സംശയങ്ങള്‍ ഇപ്പോഴും ബാക്കിയാണ്.

യോഗത്തില്‍ പ്രധാനമന്ത്രി മേ ഇപ്രാവശ്യം 27 യൂറോപ്യന്‍ യൂണിയന്‍ നേതാക്കളോട് സംസാരിയ്ക്കുകയും ചെയ്തു. ഇയു കമ്മീഷന്‍ പ്രസിഡന്റ് ജുങ്കര്‍, യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്, ചീഫ് കമ്മീഷണര്‍ മിഷേല്‍ ബാര്‍നിയര്‍, ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ തുടങ്ങിയവരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

എന്നാല്‍ കരാറില്ലാതെ ബ്രെക്‌സിറ്റ് പൂര്‍ത്തിയാകുന്ന സാഹചര്യം പൂര്‍ണ്ണമായിട്ടില്ലെന്നും മുന്‍ ഉപപ്രധാനമന്ത്രി സര്‍ നിക്ക് ക്ലെഗ്. പ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ച ചെക്കേഴ്‌സ് പ്ലാന്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് പാസാക്കുമെന്ന് ഉറപ്പില്ല. ഇതു നിരാകരിക്കപ്പെടുമെന്നു തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ക്ലെഗ് വ്യക്തമാക്കി. എന്നാല്‍, ഈ കരാര്‍ ഇല്ലെങ്കില്‍ കരാറില്ലാതെ യൂണിയനില്‍നിന്നു പിന്‍മാറേണ്ടി വരുമെന്ന തെരേസയുടെ പ്രഖ്യാപനവും അദ്ദേഹം നിരാകരിച്ചു.

ഇപ്പോഴത്തെ ധാരണയനുസരിച്ച് അടുത്ത വര്‍ഷം മാര്‍ച്ച് 29നാണ് ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകേണ്ടത്. ബ്രെക്‌സിറ്റ് കരാര്‍ സംബന്ധിച്ച് ജനഹിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുന്നവരുടെ മുന്‍നിരയിലാണ് ക്ലെഗ്.

ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും നിലപാടുകളില്‍ അയവ് കാണുന്നുണ്‌ടെന്നും, ഇതാണ് സമയം നീട്ടിക്കിട്ടാന്‍ സാധ്യതയുണ്‌ടെന്ന നിരീക്ഷണത്തിനു പിന്നിലെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ജോസ് കുമ്പിളുവേലില്‍

Ads by Google
Saturday 22 Sep 2018 03.59 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW