Wednesday, May 22, 2019 Last Updated 53 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 22 Sep 2018 01.34 PM

കഥാപാത്രങ്ങളുടെ ഹൃദയം തൊട്ടറിഞ്ഞ അഭിനേത്രി....

uploads/news/2018/09/250600/ciniINWNikhilaVimal220918a.jpg

നൈസര്‍ഗ്ഗികമായ മുഖാഭിനയം വേണ്ടുവോളമുള്ള നായികയാണ് നിഖിലാവിമല്‍. ആര്‍ക്കിലൈറ്റുകളുടെ വെളിച്ചത്തില്‍ ക്യാമറ ചലിച്ചുതുടങ്ങിയാല്‍ നിഖില കഥാപാത്രമായി മാറും.

സംവിധായികയായ ശ്രീബാല മേനോന്‍ തന്റെ ചിത്രമായ ലവ് 24x7 എന്ന ചിത്രത്തിലൂടെയാണ് നിഖിലയെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്.

ഒരിടവേളയ്ക്ക് ശേഷം അരവിന്ദന്റെ അതിഥികളില്‍ വിനീത് ശ്രീനിവാസന്റെ നായികയായി. ഇപ്പോഴിതാ, സത്യന്‍ അന്തിക്കാടിന്റെ ഞാന്‍ പ്രകാശന്‍ എന്ന സിനിമയിലൂടെ വീണ്ടും മലയാളിപ്രേക്ഷകരുടെ മനംകവരാനൊരുങ്ങുകയാണ് നിഖില.

ഞാന്‍ പ്രകാശനിലെ കഥാപാത്രത്തെ ക്കുറിച്ച്?


ഫഹദിന്റെ നായികയായ സലോമി എന്ന കഥാപാത്രമാണ് ഞാന്‍ ചെയ്യുന്നത്. സലോമി ഒരു നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ്. പുറമേ സൈലന്റാണെങ്കിലും വളരെ ബോള്‍ഡായ കഥാപാത്രമാണ് സലോമിയുടേത്. ഈ കഥാപാത്രത്തെ കുറിച്ച് എനിക്ക് ഒരുപാട് പ്രതീക്ഷയുണ്ട്.

സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ ഇതാദ്യമായിട്ടാണല്ലോ?


അതെ, സത്യന്‍ അങ്കിളിന്റെ സിനിമയില്‍ അഭിനയിക്കണമെന്നത് കുറെ നാളത്തെ ആഗ്രഹമായിരുന്നു. ഞാന്‍ പ്രകാശന്‍ എന്ന സിനിമയിലൂടെ അത് യാഥാര്‍ത്ഥ്യമായി. കുടുംബപ്രേക്ഷകരുടെ ഇഷ്ട സംവിധായനാണല്ലോ അദ്ദേഹം.

കഥാപാത്രത്തെകുറിച്ചുള്ള കാര്യങ്ങളെല്ലാം അങ്കിള്‍ പറഞ്ഞു തരാറുണ്ട്. അതുകൊണ്ടുതന്നെ യാതൊരു ടെന്‍ഷനും ഇല്ലാതെയാണ് ചെയ്യുന്നത്. ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ കഥാപാത്രത്തെ മനസ്സറിഞ്ഞഭിനയിച്ച് ഫലിപ്പിക്കാന്‍ സാധിക്കുന്നത് വേറിട്ടൊരനുഭവമാണ്.

കലാപരമായ പശ്ചാത്തലത്തെക്കുറിച്ച്?


അച്ഛന്‍ പവിത്രന്‍. അമ്മ വിമല നൃത്താധ്യാപികയാണ്. മൂന്നാം വയസ്സ് മുതല്‍ ഞാന്‍ നൃത്തം അഭ്യസിക്കുന്നുണ്ട്. അമ്മയാണ് ആദ്യ ഗുരു. ആര്‍.എല്‍.വി. പ്രദീപിന്റെ കീഴില്‍ ഭരതനാട്യവും കുച്ചിപ്പുഡിയും പഠിച്ചു. കല്യാശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ യുവജനോത്സവത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നു. ഭരതനാട്യം, കുച്ചിപ്പുഡി, മോണോആക്ട്, കഥാപ്രസംഗം എന്നിവയ്ക്ക് സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.

സിനിമയിലേക്കുള്ള അരങ്ങേറ്റം?


പ്ലസ്ടു കഴിഞ്ഞപ്പോഴാണ് തമിഴ് സിനിമയില്‍ നിന്നു ഓഫര്‍ വന്നത്. പഞ്ചമിഠായി എന്ന തമിഴ്‌സിനിമയില്‍ നായികയായിട്ടായിരുന്നു തുടക്കം. അതിന് ശേഷമാണ് ശ്രീബാലചേച്ചി സംവിധാനം ചെയ്യുന്ന ലവ് 24 x7 എന്ന ചിത്രത്തിലൂടെ ദിലീപേട്ടന്റെ നായികയാകുന്നത്.
uploads/news/2018/09/250600/ciniINWNikhilaVimal220918.jpg

കബനി എന്ന കഥാപാത്രം ചെയ്യുമ്പോള്‍ നല്ല ടെന്‍ഷനുണ്ടായിരുന്നെങ്കിലും ദിലീപേട്ടനും ശ്രീബാലച്ചേച്ചിയും ധൈര്യം പകര്‍ന്നു. തിരുവനന്തപുരം ഭാഷയായിരുന്നു ഡയലോഗ്. ദിലീപേട്ടനും ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്നു. സിനിമ റിലീസായശേഷം എവിടെ പോകുമ്പോഴും കബനിയെക്കുറിച്ച് ആളുകള്‍ ചോദിക്കുമായിരുന്നു.

മറ്റ് ഭാഷാചിത്രങ്ങളിലെ എക്‌സ്പീരിയന്‍സ്?


ലവ് 24x7 കഴിഞ്ഞപ്പോഴാണ് തമിഴില്‍ നിന്നു വീണ്ടും ഓഫര്‍ വരുന്നത്. വെട്രിവേല്‍, കിടാരി തുടങ്ങിയ ചിത്രങ്ങളില്‍ ശശികുമാറിന്റെ നായികയായിട്ടാണ് അഭിനയിച്ചത്. രണ്ട് ചിത്രവും ഹിറ്റായി. നായികയെന്ന നിലയില്‍ നല്ല ഫീഡ്ബാക്കാണ് എനിക്ക് ലഭിച്ചത്. രണ്ട് തെലുങ്കുചിത്രങ്ങളിലും അഭിനയിച്ചു.

മലയാളത്തില്‍ വിജയം കൊയ്ത അരവിന്ദന്റെ അതിഥികളെക്കുറിച്ച്?


യഥാര്‍ത്ഥത്തില്‍ അരവിന്ദന്റെ അതിഥികളില്‍ നായകനോ നായികയോ ഇല്ല. വെറുതെ വന്ന് നില്‍ക്കുന്ന കഥാപാത്രത്തിന് പോലും സ്‌പെയിസ് ഉണ്ട്. വരദയെന്ന കഥാപാത്രത്തെയാണ് ഞാനവതരിപ്പിച്ചത്. ഓരോ സീനും ഷൂട്ടിന് മുമ്പ് ഇംപ്രവൈസ് ചെയ്തിരുന്നു. വിനീതേട്ടനും അഭിനയത്തെക്കുറിച്ച് ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു തന്നു.

അഭിനയവും ഡയലോഗ് പറച്ചിലും അനായാസമായാണ് ചെയ്തത്. ഊര്‍വ്വശിച്ചേിയോടൊപ്പ മുള്ള അഭിനയം വല്ലാത്തൊരു എക്‌സ്പീരിയന്‍സായിരുന്നു.

സിനിമയില്‍ എനിക്ക് ഇഷ്ടമുള്ള രണ്ട് നടിമാരാണ് ഊര്‍വശി ചേച്ചിയും ശോഭനചേച്ചിയും. ഈ സിനിമയില്‍ ഇഷ്ട നായികയോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്.

ഊര്‍വ്വശി ചേച്ചിയോടൊപ്പമുള്ള മിക്കസീനും ഞങ്ങള്‍ റിഹേഴ്‌സലെടുത്താണ് ചെയ്തത്. റിഹേഴ്‌സലില്‍ ഡയലോഗ് പറഞ്ഞ് എന്റെ കൂടെ നിന്ന ചേച്ചിയെ ആയിരിക്കില്ല ക്യാമറയുടെ മുമ്പില്‍. ടേക്ക് ആവുമ്പോള്‍ ചേച്ചി മറ്റൊരു ലെവലിലേക്ക് മാറും.

കാണാതെ പഠിച്ച ഡയലോഗല്ല, മറിച്ച് സാഹചര്യത്തിനനുസരിച്ചാണ് ചേച്ചി ഡയലോഗ് പറയുന്നത്. ഇങ്ങനെയുള്ള സംഭാഷണമാവട്ടെ, റിയലാകുകയും ചെയ്യും. എഴുതി വച്ച റെഡിമെയ്ഡ് ഡയലോഗിനേക്കാള്‍ സ്വാഭാവികതയോടെ ചേച്ചി പറയുന്ന ഡയലോഗ് ഞാന്‍ അത്ഭുതത്തോടെ കേട്ടിരുന്നിട്ടുണ്ട്. അരവിന്ദന്റെ അതിഥികളുടെ ചിത്രീകരണം വല്ലാത്തൊരനുഭവമായിരുന്നു. പാട്ടിലൂടെ ഒരു ട്രാവല്‍സീന്‍ പൂര്‍ണ്ണമായി ചിത്രീകരിച്ചതും എനിക്ക് ഏറെ കൗതുകം പകര്‍ന്നിരുന്നു.

uploads/news/2018/09/250600/ciniINWNikhilaVimal220918b.jpg

മലയാളത്തില്‍ കഥകേട്ടതിന് ശേഷമാണോ ഡേറ്റ് നല്‍കുന്നത്?


സത്യം പറഞ്ഞാല്‍ ഞാന്‍ സെലക്ടീവാണ്. ചില ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്യേണ്ട എന്ന് തീരുമാനിച്ചെങ്കിലും അഭിനയിക്കേണ്ടി വരുമോ എന്ന് തോന്നിയിട്ടുണ്ട്. ഞാനൊരുപാട് കഥ കേള്‍ക്കാറുണ്ട്. ചില കഥകളിലെ ഡയലോഗുകള്‍ പറയുമ്പോള്‍ എനിക്ക് അനുയോജ്യമായ മീറ്ററല്ലെന്ന് തോന്നിയിട്ടുണ്ട്.

അവരോട് കഥ ഇഷ്ടപ്പെട്ടില്ലെന്നും അഭിനയിക്കില്ലെന്നും പറയാന്‍ വിഷമമാണ്. അതുകൊണ്ട് ഒന്നോരണ്ടോ ദിവസം കഴിഞ്ഞ് അവരെ ഫോണില്‍ വിളിച്ച് വിനയത്തോടെയും സൗമ്യതയോടെയും തിരക്കാണെന്നും ഡേറ്റില്ലെന്നും അറിയിക്കും.

പുതിയ പ്രോജക്ടുകള്‍?


തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നും ഓഫറുകള്‍ വരുന്നുണ്ടെങ്കിലും ഒരു സമയം ഒന്നില്‍ കൂടുതല്‍ പ്രോജക്ടുകള്‍ക്ക് ഞാന്‍ ഡേറ്റ് നല്‍കില്ല. ഇപ്പോള്‍ എന്റെ മനസ്സില്‍ ഞാന്‍ പ്രകാശനിലെ സലോമിയാണ് ഉള്ളത്. ഈ ചിത്രം കഴിയട്ടെ.

Ads by Google
Ads by Google
Loading...
TRENDING NOW