''ക്യാഷ് ഡ്രോയില്‍ ഒരു കണ്ണാടി സ്ഥാപിക്കുക. ഇടപാടുകാര്‍ കാണുന്ന രീതിയിലും കണ്ണാടി സ്ഥാപിക്കുന്നത് ഉത്തമമാണ്. ഒരു കാരണവശാലും വാതിലിന് നേരെ കണ്ണാടി സ്ഥാപിക്കരുത്.''
ഒരു ബിസിനസ്സിന് വേണ്ട സ്ഥാനം കണ്ടെത്തുകയും പരിസ്ഥിതിക്കിണങ്ങും വിധം അതിന്റെ ഭൗതികഘടന ചിട്ടപ്പെടുത്തുകയും ചെയ്യുന്നതിലൂടെ അതിന് പോസിറ്റീവ് എനര്‍ജി ഉണ്ടാക്കി ഇടപാടുകാരെ ആകര്‍ഷിക്കാനും അതിലൂടെ ബിസിനസ്സ് സ്ഥാപനത്തിന് ലാഭമുണ്ടാക്കാനും കഴിയും.
ഫെങ്ഷൂയി പ്രകാരം ബിസിനസ്സ് സ്ഥാപനത്തില്‍ ഓരോ ഉപകരണവും (Furniture, Plants, Light, Colours etc). ഇവ വേണ്ടവിധത്തില്‍ ക്രമീകരിച്ച് ബിസിനസ്സ് സ്ഥാപനത്തില്‍ ക്രമീകരിച്ച് ബിസിനസ്സ് സ്ഥാപനത്തില്‍ ഐശ്വര്യവും ഐക്യവും നിലനിര്‍ത്താന്‍ സാധിക്കും.
പ്രധാനമായി ബിസിനസ്സ് സ്ഥാപനത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍
1. ലൈറ്റിന്റെ ക്രമീകരണം
ബിസിനസ്സ് സ്ഥാപനത്തിന്റെ കിഴക്ക് തെക്ക് ഭാഗത്തായി പൊക്കമുള്ള ഒരു ലൈറ്റ് സ്ഥാപിക്കുക. ഇടപാടുകാരെ ആകര്‍ഷിക്കാന്‍ പറ്റിയ ലൈറ്റുകള്‍ സ്ഥാപിക്കുക.
2. കണ്ണാടി വയ്ക്കുക
ക്യാഷ് ഡ്രോയില്‍ ഒരു കണ്ണാടി സ്ഥാപിക്കുക. ഇടപാടുകാര്‍ കാണുന്ന രീതിയിലും കണ്ണാടി സ്ഥാപിക്കുന്നത് ഉത്തമമാണ്. ഒരു കാരണവശാലും വാതിലിന് നേരെ കണ്ണാടി സ്ഥാപിക്കരുത്.
3. വൃത്തിയായി സൂക്ഷിക്കുക
സ്ഥാപനത്തിന്റെ അകം വൃത്തിയായി, പൊടിയില്ലാതെ സൂക്ഷിക്കുക. പൊട്ടിയ സാധനങ്ങള്‍, ഉപയോഗ ശൂന്യമായ പേപ്പര്‍, പേന തുടങ്ങിയവ മാറ്റുക.
4. വെള്ളം
ഓഫീസില്‍ ചെറിയ വെള്ളച്ചാട്ടം, ഫൗണ്ടന്, അക്വേറികം എന്നിവ സ്ഥാപിക്കുക. വെള്ളത്തിന്റെ ചിത്രമുള്ള എന്തെങ്കിലും വയ്ക്കുയുമാകാം. വൃത്തിയുള്ള വെള്ളം സൂക്ഷിക്കുന്നതും നല്ലത്. വെള്ളച്ചാട്ടത്തിന്റെ സീനറി വച്ചാലും മതിയാകും.
5. ചെടികള്‍
ബിസിനസ്സ് സ്ഥാപനത്തിന്റെ വാതിലില്‍ രണ്ട് ചെടിവയ്ക്കുക. ലക്കി ബാംബൂ തെക്ക് കിഴക്ക് ഭാഗത്തായി വയ്ക്കുക.
6. കയറിവരുന്ന ഭാഗത്ത്
ഒരു കുപ്പിയില്‍ 9 ഉണക്കമുളക് ഇട്ട് വയ്ക്കുന്നതും ഉത്തമം ആണ്.
7. ബിസിനസ്സ് സ്ഥാപനത്തില്‍ ബിസിനസ്സ് ഒന്നും നടക്കാതെ വരുമ്പോള്‍
വളരെ പ്രധാനപ്പെട്ട ഒരു കാര്യം ചെയ്യുകയാണെങ്കില്‍ ബിസിനസ്സ് പെട്ടെന്ന് വന്ന് ചേരുന്നതായിട്ട് അനുഭവ പഠനങ്ങള്‍ വഴി കണ്ടിട്ടുണ്ട്. അതായത് ബിസിനസ്സ് സ്ഥാപനത്തിലുള്ള 27 സാധനങ്ങള്‍ ചെറുതായി ഒന്ന് നീക്കി വയ്ക്കുക. ഉദാഹരണം: കസേര, മേശ, മറ്റു വസ്തുക്കള്‍ 27 എണ്ണമേ ആകാവൂ കൂടാനും കുറയാനും പാടില്ല.
എം.എസ്. സ്വാമിയാര്
ആസ്ട്രോളജര്‍ ആന്‍ഡ് ഫെങ്ഷൂയി മാസ്റ്റര്‍
മൊ: 9447695408.