Saturday, December 15, 2018 Last Updated 41 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 21 Sep 2018 03.40 PM

നീലവസന്തം പുതച്ച് മൂന്നാര്‍: കെഎസ്ആര്‍ടിസിയില്‍ ചെന്ന് നീലക്കുറിഞ്ഞിയെ തൊടാം

Neelakurinji blooming, Munnar

മൂന്നാര്‍: നീലവസന്തം പുതച്ച സഞ്ചാരികള്‍ക്കായി മൂന്നാര്‍ ഒരുങ്ങി. നീലക്കുറിഞ്ഞി കാഴ്ചകളിലേക്ക് സഞ്ചാരികളെ എത്തിക്കാന്‍ കെഎസ്ആര്‍ടിസിയും ഒരുങ്ങുകയാണ്. തിരക്കും ഗതാഗതകുരുക്കും ഒഴിവാക്കാന്‍ പഴയ മൂന്നാറില്‍ നിന്ന് നിന്ന് ഇരവികുളം ദേശീയോദ്യാനത്തിലേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസാണ് ഒരുക്കുന്നത്.

സഞ്ചാരികളുടെ വാഹനങ്ങള്‍ക്കു പഴയ മൂന്നാറിലെ ശെഹ ഓള്‍റ്റിറ്റിയൂട്ട് സ്‌റ്റേഡിയത്തിലും ശെഹഡല്‍ ഉദ്യാനത്തിലും പാര്‍ക്കിങ് സൗകര്യമൊരുക്കും. രാജമലയിലേക്കുള്ള ടിക്കറ്റ് ഇവിടെ നിന്ന് എടുക്കാം. ഇവിടെ നിന്ന് കെഎസ്ാര്‍ടിസി ബസില്‍ അഞ്ചാം മൈലിലെ ദേശീയോദ്യാന പ്രവേശന കവാടം വരെ പോകാം. പ്രവേശന കവാടത്തില്‍ നിന്ന് വനംവകുപ്പിന്റെ മിനി ബസില്‍ രാജമലയിലേക്ക് പോകാം. കെഎസ്ആര്‍ടിസിയുടെ ട്രയല്‍ റണ്‍ ഞായറാഴ്ച നടക്കും.

നീലക്കുറിഞ്ഞികള്‍ കൂട്ടത്തോടെ പൂവിട്ടു തുടങ്ങിയതോടെ രാജമലയിലേക്കു സഞ്ചാരികളുടെ തിരക്കും കൂടി. ഓണ്‍ലൈന്‍ റിസര്‍വേഷനും കൗണ്ടറുകളിലെ ടിക്കറ്റ് വില്‍പ്പനയുമുള്‍പ്പെടെ 3500 പേരെയാണ് ഒരു ദിവസം രാജമലയിലേക്ക് പ്രവേശിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW