Wednesday, May 22, 2019 Last Updated 49 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 21 Sep 2018 01.18 PM

ഡിസ്‌ലൈക്കുകള്‍ വാരിക്കൂട്ടി 'ഫ്രീക്ക് പെണ്ണ്'; അഡാര്‍ ലൗവിലെ ഗാനം യൂട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാത്

Omar Lulu

പുതുമുഖ താരങ്ങളുമായി ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലൗവിലെ 'ഫ്രീക്ക് പെണ്ണെ' എന്ന ഗാനത്തിന് ഡിസ്‌ലൈക്കുകളുടെ പ്രളയം. യൂട്യൂബില്‍ വ്യാഴാഴാച റിലീസ് ചെയ്ത ഗാനം ഇതിനോടകം ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതെത്തുകയും ചെയ്തു.

പാട്ട് പുറത്തിറങ്ങി 10 മണിക്കൂറിനുള്ളില്‍ പന്ത്രണ്ട് ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. ഇതൊരു അപൂര്‍വ്വ റെക്കോര്‍ഡ് ആണെന്നും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ച എല്ലാ പ്രേക്ഷകര്‍ക്കും നന്ദി പറയുന്നുവെന്നും പരിഹാസരൂപേണ സംവിധായകന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Omar Lulu

സത്യജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹമാന്‍ ഈണമിട്ടിരിക്കുന്ന പാട്ടിന് സത്യജിത്ത് നീതു നടുവത്തേട്ട് എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ഇതിനോടകം നിരവധി ട്രോളുകളും പാട്ടിനെചൊല്ലി ഇറങ്ങിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW