Sunday, June 23, 2019 Last Updated 4 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 20 Sep 2018 05.45 PM

ട്രെയിനിലെ ചായ കൂടുതല്‍ പൊള്ളും; വില ഏഴു രൂപയില്‍ നിന്ന് പത്തു രൂപയാക്കാന്‍ നീക്കം

uploads/news/2018/09/250265/train.jpg

ന്യൂഡല്‍ഹി: ട്രെയിനിലെ ചായക്കും കാപ്പിക്കും വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഐആര്‍സിടിസി . നിലവിലെ ഏഴു രൂപയില്‍നിന്ന് പത്ത് രൂപയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കും വിലകൂട്ടും. വിലകൂട്ടാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് റെയില്‍വെ ബോര്‍ഡിന് കോര്‍പ്പറേഷന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

നിലവില്‍ 350 തീവണ്ടികളിലാണ് ഐആര്‍സിടിസിയുടെ പാന്‍ട്രികാരുള്ളത്. ചായയ്ക്കും കാപ്പിക്കും ഏഴുരൂപയാണെങ്കിലും ഇപ്പോള്‍തന്നെ പത്തുരൂപ ഈടാക്കുന്നുണ്ടെന്ന് നേരത്തെതന്നെ ആരോപമുണ്ട്. ട്രെയിന്‍ യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് അഞ്ചുരൂപയുടെ ഗുണിതങ്ങളായി വിലനിശ്ചയിക്കാന്‍ അനുവദിക്കണമെന്ന് കോര്‍പ്പറേഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഊണ്, കുപ്പിവെള്ളം, ചായ, കാപ്പി തുടങ്ങിയവയ്ക്ക് വില്പനക്കാര്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നതായി പരാതി ഉയര്‍ന്നപ്പോഴാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

Ads by Google
Thursday 20 Sep 2018 05.45 PM
Ads by Google
Loading...
TRENDING NOW