Monday, December 10, 2018 Last Updated 32 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 20 Sep 2018 04.37 PM

കിടപ്പറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നടിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ശേഷം കാമുകള്‍ ആത്മഹത്യ ചെയ്തു

actress Nilani, suicide

ചെന്നൈ: നടിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിട്ട ശേഷം കാമുകന്‍ ആത്മഹത്യ ചെയ്തു. തമിഴില്‍ മിനി സ്‌ക്രീനിലെ ശ്രദ്ധേയയായ നടി നിലാനിയുടെ കാമുകനാണ് ജീവനൊടുക്കിയത്. നേരത്തെ തൂത്തുക്കുടി വെടിവയ്പ്പില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നതോടെയാണ് നിലാനി വാര്‍ത്താ താരമായത്. പോലീസ് വേഷത്തില്‍ ലൈവില്‍ വന്നതിന് നിലാനിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

കാമുകന്റെ ആത്മഹത്യയോടെ നിലാനി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. നിലാനിയുടെ സീരിയല്‍ ഷൂട്ടിംഗ് സെറ്റില്‍ എത്തിയാണ് ഇവരുടെ കാമുകനെന്ന് അവകാശപ്പെടുന്ന ഗാന്ധി ലളിത് കുമാര്‍ ആത്മഹത്യ ചെയ്തത്. അതേസമയം ലളിതിന്റെ ആത്മഹത്യയില്‍ മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് നിലാനി ആരോപിച്ചു.

actress Nilani, suicide

ലളിത് മാനസികരോഗിയാണെന്നും തന്റെ കുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിച്ചുവെന്നും നിലാനി ആരോപിച്ചു. മൂന്ന് വര്‍ഷം മുമ്പാണ് ലളിതിനെ പരിചയപ്പെട്ടതെന്ന് നിലാനി വെളിപ്പെടുത്തി. രണ്ട് കുട്ടികളെ ഒറ്റയ്ക്ക് വളര്‍ത്തുന്ന സ്ത്രീയെന്ന നിലയില്‍ അയാള്‍ തന്നെ പല കാര്യങ്ങളിലും സഹായിച്ചിരുന്നു. ആ പരിചയത്തിലാണ് കല്യാണ ആലോചനയുമായി അയാള്‍ മുന്നോട്ട് വന്നത്. എന്നാല്‍ താന്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചു. ലളിതിനെ കല്യാണം കഴിക്കുന്നത് ഒരു സംരക്ഷണം ആകുമെന്ന് ചിന്തിച്ചിരുന്നു. എന്നാല്‍ അയാള്‍ സ്ത്രീലമ്പടനാണെന്ന് പിന്നീടാണ് മനസിലാക്കിയത്. അതിനാല്‍ വിവാഹഭ്യര്‍ത്ഥന നിരസിച്ചുവെന്നും നിലാനി പറഞ്ഞു.

സഹോദനും സഹോദരിയും വരെ അയാള്‍ക്ക് എതിരായിരുന്നു. അയാളുടെ സ്വഭാവം മൂലം അമ്മ ഹൃദയം പൊട്ടി മരിക്കുകയായിരുന്നു. ലളിത് പല സ്ത്രീകളില്‍ നിന്ന് പണം തട്ടി കടന്നിട്ടുണ്ടെന്നും ഇതോടെയാണ് താന്‍ അയാളില്‍ നിന്ന് കലം പാലിച്ചതെന്നും നിലാനി കൂട്ടിച്ചേര്‍ത്തു. തൂത്തുക്കുടി സമരത്തിന്റെ പേരിലുള്ള കേസില്‍ തന്നെ പുറത്തിറക്കിതത് ലളിതായിരുന്നു. താന്‍ ആവശ്യപ്പെടാതെയാണ് അയാള്‍ അത് ചെയ്തത്. നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അയാള്‍ സമ്മതിച്ചതാണെന്നും നിലാനി കൂട്ടിച്ചേര്‍ത്തു.

actress Nilani, suicide

അതിന് ശേഷം പ്രണയാഭ്യര്‍ത്ഥന നടത്തി. പിന്നീട് ഭീഷണിയായി മാറി. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ തന്നെയും കുഞ്ഞുങ്ങളെയും കൊല്ലുമെന്ന് അയാള്‍ പറഞ്ഞു. ഒരുപാട് ശാരീരിക മര്‍ദ്ദനങ്ങള്‍ക്കും താന്‍ ഇരയായി. തന്റെ സീരിയല്‍ സെറ്റില്‍ വന്നാണ് അയാള്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ താന്‍ ഒളിവില്‍ പോയിട്ടില്ല. ഇക്കഴിഞ്ഞ 15നാണ് കെ.കെ നഗറിലെ സീരിയല്‍ സെറ്റിലെത്തി ലളിത് കുമാര്‍ ജീവനൊടുക്കിയത്. കിടപ്പറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സ്വകാര്യ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ശേഷമായിരുന്നു ആത്മഹത്യ.

Ads by Google
Ads by Google
Loading...
TRENDING NOW