ബര്‍ലിന്‍: ലോകത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിനുകള്‍ ജര്‍മനിയില്‍ സര്‍വീസ് ആരംഭിച്ചു. പരിസ്ഥിതി സൗഹാര്‍ദമായ എന്‍ജിനുകളാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത.വാണിജ്യാടിസ്ഥാനത്തിലാണ് പരീക്ഷണ ഓട്ടം.
ഒരു തവണ ഇന്ധനം നിറച്ചാല്‍ 620 കിലോമീറ്റര്‍ ഓടാന്‍ പോന്ന ക്ഷമതയാണ് ഇവയ്ക്കുള്ളത്. അന്തരീക്ഷത്തിനു ദോഷകരമായ വാതകങ്ങളൊന്നും മാലിന്യമായി പുറന്തള്ളുന്നുമില്ല. നീരാവിയും വെള്ളവും മാത്രമാണ് പുറത്തേക്കു വരുക.
62 മൈല്‍ റൂട്ടില്‍ രണ്ട് ട്രെയിനുകളാണ് ഇപ്പോള്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. കൊച്ചി മെട്രോ റെയില്‍ കോച്ചുകള്‍ അടക്കം നിര്‍മിച്ച ഫ്രഞ്ച് സ്ഥാപനമായ അല്‍സ്റ്റോമാണ് ഹൈഡ്രജന്‍ ട്രെയ്ന്‍ എന്‍ജിനുകള്‍ നിര്‍മിച്ചിരിക്കുന്നത്. നീഡര്‍സാക്സന്‍ സംസ്ഥാനത്തിലെ റോട്ടന്ബുര്ഗിനടുത്തുള്ള ബ്രെമ്മര്ഫോര്ഡെ, ബുക്സണ്ഹുഡെ എന്നീ സ്ഥലങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസം ഇതിന്റെ ഫ്ളാഗ് ഓഫ് ചെയ്തു.
ആരംഭിച്ചു. 100 കിലോ മീറ്റര്‍ ദൂരത്തില്‍ രണ്ടു ട്രെയിനുകളാണ് ഓട്ടം തുടങ്ങിയത്. ട്രെയിനിന്റെ സ്പീഡ് മണിക്കൂറില്‍ മാക്സിമം 140 കിലോ മീറ്ററാണ്. ഇതിന്റെ പുതിയ പദ്ധതിയ്ക്കായി സംസ്ഥാനം 81 മില്യണ്‍ യൂറോ മുതല്‍ മുടക്കുമെന്ന് നഗരവക്താവ് അറിയിച്ചു.നിര്‍മ്മാണച്ചെലവു കൂടുമെങ്കിലും ഇന്ധനച്ചെലവ് നാമമാത്രമാണ് എന്നതും ഹൈഡ്രജന്‍ ട്രെയിനിന്റെ മറ്റൊരു സവിശേഷതയാണ്.
ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ചാണ് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകളില്‍ ഊര്‍ജ ഉത്പാദനം നടക്കുന്നത്. ഇല് നിന്നും ഉല്പ്പാദിപ്പിയ്ക്കുന്ന അധിക ഊര്‍ജ്ജം അയോണ്‍ ലിത്തിയം ബാറ്ററികളിലും സൂക്ഷിക്കുന്നു. എന്‍ജിനുകള്‍ക്ക് 1000 കിലോമീറ്ററുകള്‍ സഞ്ചരിക്കാന്‍ സാധിക്കും.2021 ഓടെ ഇത്തരത്തില്‍ പതിനാല് ട്രെയിനുകള്‍ കൂടി ജര്‍മനിയില്‍ ഓടിത്തുടങ്ങും.
ഫ്രാന്‍സിലെ അതിവേഗ ട്രെയിനുകളായ ടിജിവി യുടെ നിര്‍മ്മാതാക്കളായ ഫ്രഞ്ച് കമ്പനിയായ അല്സേ്റ്റാം ആണ് ഹൈഡ്രജന്‍ ട്രെിയിനിന്റെ നിര്‍മ്മാതാക്കള്‍. 2022 ഓടെ ഫ്രാന്‍സില്‍ മുഴുവനായും ഹൈഡ്രജന്‍ ട്രെയിനുകള്‍ സ്ഥാനം പിടിയ്ക്കുമെന്ന് അല്സേ്റ്റാം കമ്പനി സിഇഒ ഹെന്റി പൗപ്പാര്ട്ട് പറഞ്ഞു.
ജര്‍മനിയില്‍ പദ്ധതി ആരംഭിച്ചതോടെ ഫ്രാന്‍സ്, ഇറ്റലി, ഡെന്മാര്ക്ക്, ബ്രിട്ടന്, നെതര്‍ലാന്റ്സ്, നോര്‍വേ, കാനഡ എന്നീ രാജ്യങ്ങളും ഹൈഡ്രജന്‍ ട്രെയിന്‍ വേണമെന്ന ആവശ്യവുമായി കമ്പനിയെ സമീപിച്ചിട്ടുണ്ടെന്ന് കമ്പനി സിഇഒ പറഞ്ഞു.
ജോസ് കുമ്പിളുവേലില്‍