Wednesday, December 19, 2018 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Sep 2018 02.51 PM

'ഉറക്കക്കുറവിന്' ആയുര്‍വേദത്തില്‍ എന്താണ് പരിഹാരം ? എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം ?

uploads/news/2018/09/249952/ayurveda190918.jpg

ഉറക്കക്കുറവിന്


54 വയസുള്ള ഗവണ്‍മെന്റ് ജീവനക്കാരനാണ്. ഉറക്കക്കുറവാണ് എന്നെ അലട്ടുന്ന പ്രശ്‌നം. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങാനെ കഴിയാറില്ല. സുഖനിദ്രയ്ക്കു മാസികകളില്‍ പറയുന്ന പൊടികൈകളെല്ലാം പരീക്ഷിച്ചുനോക്കിയിട്ടും ഉറക്കം ലഭിക്കുന്നില്ല. ഔഷധങ്ങളിലൂടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമോ. സുഖനിദ്രയ്ക്ക് എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം.
---- ശ്രീനിവാസന്‍ , കൊടകര

ഉറക്കവും ശരീര ശൗച പ്രക്രിയകളും നമ്മുടെ ശീലങ്ങളെ ആശ്രയിച്ചു വരുന്നു. തേച്ചുകുളിയും വ്യായാമവും മനസിന്റെ ശാന്തതയുമെല്ലാം ഉറക്കത്തെ സഹായിക്കുന്ന ഘടകങ്ങളാണ്.

ചന്ദനാദി എണ്ണ-നെല്ലിക്ക തൊണ്ട് വെന്ത് അരച്ച് 5 ഗ്രാം, കച്ചുരാദിചൂര്‍ണം 1 ടീസ്പൂണ്‍, വെണ്ണ 1 ടേബിള്‍ സ്പൂണ്‍ ചേര്‍ത്ത് യോജിപ്പിച്ച് തലയില്‍ തേച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് കുളിക്കുക. മാനസമിത്രം വടകം 1 വീതം പാലില്‍ ചേര്‍ത്തു രാത്രി കഴിക്കുക.

ദ്രാഷാദി കഷായം-15 മില്ലിലിറ്റര്‍ രണ്ടുനേരം കഴിക്കുക. ഹോസ്പിറ്റലില്‍ കിടന്നുകൊണ്ടു ശിരോധാര തല പൊതിച്ചില്‍, തക്രധാര തുടങ്ങിയ ചികിത്സകള്‍ എടുക്കുന്നതുകൊണ്ടു നിങ്ങളുടെ പ്രശ്‌നം പൂര്‍ണമായും മാറ്റിയെടുക്കാന്‍ കഴിയുന്നതാണ്.

Ads by Google
Wednesday 19 Sep 2018 02.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW