Sunday, February 10, 2019 Last Updated 5 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Sep 2018 03.11 PM

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദത്തില്‍ എന്താണ് പ്രതിവിധി ? ഏതു പ്രായത്തിലാണ് മരുന്ന് കഴിച്ചു തുടങ്ങേണ്ടത്?

uploads/news/2018/09/249647/ayurveda180918.jpg

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍

മകന് അഞ്ചു വയസ്. ഈ വര്‍ഷം മുതല്‍ സ്‌കൂളില്‍ പോയിത്തുടങ്ങും. പഠിപ്പിക്കുന്ന കാര്യങ്ങള്‍ വേഗം പഠിക്കാനും ഓര്‍മയില്‍ നില്‍ക്കാനുമുള്ള മരുന്ന് ആയുര്‍വേദത്തിലുണ്ടോ? എങ്ങനെയാണ് ഈ മരുന്ന് കഴിക്കേണ്ടത്? ഏതു പ്രായത്തിലാണ് മരുന്ന് കഴിച്ചു തുടങ്ങേണ്ടത്?
വീണ , പന്തളം

കുട്ടികളില്‍ രോഗമില്ലാത്ത അവസ്ഥയും നല്ല കൂട്ടുകാരും മാനസികമായ വളര്‍ച്ചയ്ക്ക് ആവശ്യമായ അന്തരീക്ഷവും മിടുക്കന്മാരാക്കും. അതിനാല്‍ സമീകൃതാഹാരം, വീട്ടിലുണ്ടാക്കുന്ന ഭക്ഷണം, ഉറക്കം ഇവയെല്ലാം രോഗങ്ങളില്ലാതാക്കാന്‍ സഹായിക്കും. കത്തില്‍ നിന്നും കുട്ടിക്ക് ബുദ്ധിവൈകല്യം ഇല്ലെന്ന് മനസിലാക്കുന്നു. കഷായം, പാല്‍കഷായം, നെയ് കാച്ചിയത് എന്നിവ ഉത്തമമാണ്.

ബ്രഹ്മിനീര്, ബ്രഹ്മി ചേര്‍ത്തുവരുന്ന നെയ് ലേഹ്യങ്ങള്‍ ഇവ സേവിക്കുന്നത് നല്ലതായിരിക്കും. മുസ്താരിഷ്ടം, സാരസ്വതാരിഷ്ടം എന്നിവ 10 മില്ലി വൈകിട്ട് ഭക്ഷണശേഷം കൊടുക്കാം. ഏതുകാര്യവും പെട്ടെന്ന് പഠിക്കുന്നു എന്നതിനേക്കാള്‍ അഭ്യസിക്കുമ്പോഴാണ് ഹൃദിസ്ഥമാകുന്നത്.

Ads by Google
Tuesday 18 Sep 2018 03.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW