Sunday, October 21, 2018 Last Updated 4 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 17 Sep 2018 02.57 PM

നിങ്ങള്‍ക്കു ചേര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ; കന്നി 1194

2018 സെപ്റ്റംബര്‍ 17 മുതല്‍ ഒക്‌ടോബര്‍ 17 വരെ
uploads/news/2018/09/249341/joythi170918a.jpg

സെപ്റ്റംബര്‍ 17 (കന്നി 01, തിങ്കള്‍): ദിനം മുഴുവന്‍ മൂലം. ഒപ്പം പകല്‍ 05.44 വരെ ശുക്ലപക്ഷ അഷ്ടമി. മാസത്തിലെ മൂലം ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. സല്‍സന്താനയോഗമുള്ള ദിനമല്ല. സാധിച്ചാല്‍ സിസേറിയന്‍ പ്രസവങ്ങള്‍ ഒഴിവാക്കുക. വര്‍ധനയ്ക്ക് പാര്‍വതീ ഭജനം നടത്തുക. യഥാശക്തി അന്നദാനം നടത്തുന്നതും ഗുണകരമായിരിക്കും. പൂയം, ആയില്യം, അനിഴം, ചോതി, അത്തം നാളുകാര്‍ക്ക് ദോഷാധിക്യം.

സെപ്റ്റംബര്‍ 18 (കന്നി 02, ചൊവ്വ): കാലത്ത് 07.34 വരെ മൂലം. തുടര്‍ന്ന് പൂരാടം ഒപ്പം രാത്രി 08.04 വരെ ശുക്ലപക്ഷ നവമി. മാസത്തിലെ പൂരാടം ശുക്ല പക്ഷ നവമി. ശ്രാദ്ധം ഇവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. കാലത്ത് 07.34 മുതല്‍ പിണ്ഡനൂല്‍ദോഷമുള്ളതിനാല്‍ അപ്പോള്‍ മുതല്‍ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. പുല മാറിയതിനു ശേഷം ആണ്ടുബലി കഴിയുന്നതുവരെ പ്രധാന പിണ്ഡകര്‍ത്താവിന്റെ പക്കപ്പുറന്നാള്‍ തോറും ശിവങ്കല്‍ ജലധാര, മൃത്യുഞ്ജയ പുഷ്പാജ്ഞലി ഇവ നടത്തിക്കുക. സല്‍സന്താന യോഗമുള്ള ദിനമല്ല. സാധിച്ചാല്‍ സിസേറിയന്‍ പ്രസവങ്ങള്‍ ഒഴിവാക്കുക. വര്‍ധനയ്ക്ക് സുബ്രഹ്മണ്യ ഭജനം നടത്തുക. യഥാശക്തി അന്നദാനം നടത്തുന്നതും ഗുണകരമായിരിക്കും. പൂയം, ആയില്യം, തൃക്കേട്ട, വിശാഖം, ചിത്തിര നാളുകാര്‍ക്ക് ദോഷാധിക്യം.

സെപ്റ്റംബര്‍ 19 (കന്നി 03, ബുധന്‍): കാലത്ത് 10.35 വരെ പൂരാടം. തുടര്‍ന്ന് ഉത്രാടം. ഒപ്പം രാത്രി 10.39 വരെ ശുക്ലപക്ഷ ദശമി. മാസത്തിലെ ഉത്രാടം ശുക്ലപക്ഷ ദശമി ശ്രാദ്ധം ഇവ ആചരിക്കേണ്ടത് ഇന്നാണ്. കാലത്ത് 10.35 വരെ പിണ്ഡനൂല്‍ ദോഷമുള്ളതിനാല്‍ അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. പുല മാറിയതിനു ശേഷം ആണ്ടുബലി കഴിയുന്നതുവരെ പ്രധാന പിണ്ഡകര്‍ത്താവിന്റെ പക്കപ്പുറന്നാള്‍ തോറും ശിവങ്കല്‍ ജലധാര, മൃത്യുഞ്ജയ പുഷ്പാജ്ഞലി ഇവ നടത്തിക്കുക. കാലത്ത് 10.35 നു ശേഷം മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനുണ്ട്. സല്‍സന്താന യോഗമുള്ള ദിനമാണ്. സിസേറിയന്‍ പ്രസവങ്ങള്‍ ആവാം. ദിവസഗുണ വര്‍ദ്ധനയ്ക്ക് ശ്രീകൃഷ്ണ ഭജനം നടത്തുക. പുണര്‍തം, പൂയം, ആയില്യം, മൂലം, അനിഴം, ചോതി നാളുകാര്‍ക്ക് ദിനം പ്രതികൂലം.

സെപ്റ്റംബര്‍ 20 (കന്നി 04, വ്യാഴം): പകല്‍ 01.34 വരെ ഉത്രാടം. തുടര്‍ന്ന് തിരുവോണം. ഒപ്പം രാത്രി 01.21 വരെ ശുക്ലപക്ഷ ഏകാദശി. മാസത്തിലെ തിരുവോണം, ശുക്ല പക്ഷ ഏകാദശി ശ്രാദ്ധം, ഉത്രാടം പിറന്നാള്‍ ഇവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനുണ്ട്. നാമകരണം, ചികിത്സ ആരംഭിക്കല്‍, ഔഷധസേവ ആരംഭിക്കുക, ഗൃഹോപകരണങ്ങള്‍ വാങ്ങല്‍ എന്നിവയ്ക്ക് ദിനം ഉത്തമമാണ്. യാത്രകള്‍, സര്‍ക്കാരിലേയ്ക്കുള്ള അപേക്ഷകള്‍ തയ്യാറാക്കി നല്‍കല്‍. വാങ്ങുവാനുദ്ദേശിക്കുന്ന ഭൂമി, വീട്, ഫ്‌ളാറ്റ് എന്നിവ ആദ്യമായി സന്ദര്‍ശിക്കല്‍ എന്നിവയ്ക്കും ഉത്തമം. പ്രധാന വ്യക്തികളെ കാണല്‍, പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള യാത്രകള്‍, എന്നിവയുമാവാം. സല്‍സന്താന യോഗമുള്ള ദിവസമാണ്. സിസേറിയന്‍ പ്രസവങ്ങള്‍ ആവാം. തിരുവാതിര, പുണര്‍തം പൂയം, മൂലം, പൂരാടം, അനിഴം, തൃക്കേട്ട , ചോതി, വിശാഖം നാളുകാര്‍ക്ക് ദിനം പ്രതികൂലം.

സെപ്റ്റംബര്‍ 21 (കന്നി 05 , വെള്ളി ): പകല്‍ 04.35 വരെ തിരുവോണം. തുടര്‍ന്ന് അവിട്ടം ഒപ്പം രാത്രി 03.44 വരെ ശുക്ലപക്ഷ ദ്വാദശി. മാസത്തിലെ തിരുവോണം, ശുക്ല പക്ഷ ദ്വാദശി ശ്രാദ്ധം, തിരുവോണം പിറന്നാള്‍ ഇവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനുണ്ട്. നാമകരണം, ഗൃഹോപകരണങ്ങള്‍ വാങ്ങല്‍ എന്നിവയ്ക്ക് ദിനം ഉത്തമമാണ്. സല്‍സന്താന യോഗമുള്ള ദിവസമാണ്. സിസേറിയന്‍ പ്രസവങ്ങള്‍ ആവാം. വസുപഞ്ചക ദോഷത്തിന് പറഞ്ഞിരിക്കുന്ന ഘടകങ്ങള്‍ എല്ലാം ചേര്‍ന്ന് വരാത്തതിനാല്‍ ഇന്ന് സംഭവിക്കുന്ന മരണങ്ങള്‍ക്കു പഞ്ചകദോഷം ഇല്ല. മകയിരം, തിരുവാതിര, പൂരാടം, തൃക്കേട്ട , വിശാഖം നാളുകാര്‍ക്ക് ദിനം പ്രതികൂലം. ദിനം പ്രതികൂലം.

സെപ്റ്റംബര്‍ 22 (കന്നി 06, ശനി): വൈകിട്ട് 07.19 വരെ അവിട്ടം. തുടര്‍ന്ന് ചതയം. ഒപ്പം രാത്രി പുലരുന്ന 05.47 വരെ ശുക്ലപക്ഷ ത്രയോദശി. മാസത്തിലെ അവിട്ടം, ശുക്ലപക്ഷ ത്രയോദശി ശ്രാദ്ധം, അവിട്ടം പിറന്നാള്‍ ഇവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭ ബന്ധം ദിവസത്തിനില്ല. സല്‍സന്താന യോഗമുള്ള ദിനമല്ല. വസുപഞ്ചക ദോഷത്തിന് പറഞ്ഞിരിക്കുന്ന ഘടകങ്ങള്‍ എല്ലാം ചേര്‍ന്ന് വരാത്തതിനാല്‍ ഇന്ന് സംഭവിക്കുന്ന മരണങ്ങള്‍ക്ക് പഞ്ചകദോഷം ഇല്ല. മകയിരം, ചിത്തിര, അവിട്ടം, ഉത്രാടം, മൂലം, അനിഴം നാളുകാര്‍ക്ക് ദിനം പ്രതികൂലം. ശുക്ല പക്ഷപ്രദോഷം ഇന്നാണ്. ശിവപ്രീതിക്കുവേണ്ടി വ്രതമനുഷ്ഠിക്കുന്നത് ഉത്തമമാണ്. കാലത്ത് സ്‌നാനം ശുഭ്ര വസ്ത്രം ധരിച്ച് നമഃശിവായ മന്ത്രം ജപിച്ച് ആരോഗ്യസ്ഥിതിയനുസരിച്ച് ഉപവാസമനുഷ്ഠിക്കുക. സന്ധ്യാ സ്‌നാനത്തിനു ശേഷം പഞ്ചാക്ഷരിമന്ത്ര ജപത്തോടെ ശിവ ക്ഷേത്രദര്‍ശനം നടത്തി വ്രതം അവസാനിപ്പിക്കുക. പതിവായി പ്രദോഷ വ്രതമനുഷ്ഠിക്കുന്ന വ്യക്തിയുടെ ഭവനത്തില്‍ നിന്ന് രോഗപീഡകള്‍, ദാരിദ്ര്യം, കടം, ശത്രുക്കള്‍ എന്നിവ ഒഴിഞ്ഞു നില്‍ക്കും എന്ന് വിശ്വസിക്കപ്പെടുന്നു.

സെപ്റ്റംബര്‍ 23 (കന്നി 07, ഞായര്‍): രാത്രി 09.39 വരെ ചതയം. തുടര്‍ന്ന് പൂരൂരുട്ടാതി. ദിനം മുഴുവന്‍ ശുക്ലപക്ഷചതുര്‍ദ്ദശി. മാസത്തിലെ ചതയം, ശുക്ലപക്ഷ ചതുര്‍ദ്ദശി ശ്രാദ്ധം, ചതയം പിറന്നാള്‍ ഇവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. സല്‍സന്താന യോഗമുള്ള ദിനമല്ല. വസുപഞ്ചകദോഷത്തിന് പറഞ്ഞിരിക്കുന്ന ഘടകങ്ങള്‍ എല്ലാം ചേര്‍ന്ന് വരാത്തതിനാല്‍ ഇന്ന് സംഭവിക്കുന്ന മരണങ്ങള്‍ക്ക് പഞ്ചകദോഷം ഇല്ല. എന്നാല്‍ രാത്രി 09.39 മുതല്‍ പിണ്ഡനൂല്‍ ദോഷമുള്ളതിനാല്‍ അപ്പോള്‍ മുതല്‍ സംഭവിക്കുന്ന മരണങ്ങള്‍ക്ക് പിണ്ഡനൂല്‍ ദോഷമുണ്ട്. അത്തം, തിരുവോണം, പൂരാടം, തൃക്കേട്ട നാളുകാര്‍ക്ക് ദിനം പ്രതികൂലം.

സെപ്റ്റംബര്‍ 24 (കന്നി 08, തിങ്കള്‍): രാത്രി 11.39 വരെ പൂരൂരുട്ടാതി തുടര്‍ന്ന് ഉത്രട്ടാതി. കാലത്ത് 07.18 ശുക്ലപക്ഷചതുര്‍ദ്ദശി. തുടര്‍ന്ന് പൗര്‍ണമി. മാസത്തിലെ പൂരൂരുട്ടാതി, പൗര്‍ണമി ശ്രാദ്ധം, പൂരൂരുട്ടാതി പിറന്നാള്‍ ഇവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. സല്‍സന്താന യോഗമുള്ള ദിനമല്ല. വസുപഞ്ചക ദോഷത്തിന് പറഞ്ഞിരിക്കുന്ന ഘടകങ്ങള്‍ എല്ലാം ചേര്‍ന്ന് വരാത്തതിനാല്‍ ഇന്ന് സംഭവിക്കുന്ന മരണങ്ങള്‍ക്കു പഞ്ചകദോഷം ഇല്ല. എന്നാല്‍ രാത്രി 11.39 വരെ പിണ്ഡനൂല്‍ ദോഷമുള്ളതിനാല്‍ അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് പിണ്ഡനൂല്‍ ദോഷമുണ്ട്. ഉത്രം, അവിട്ടം, ഉത്രാടം, മൂലം നാളുകാര്‍ക്ക് ദിനം പ്രതികൂലം.

സെപ്റ്റംബര്‍ 25 (കന്നി 09, ചൊവ്വ): രാത്രി 01.01 വരെ ഉത്രട്ടാതി. തുടര്‍ന്ന് രേവതി. കാലത്ത് 08.22 പൗര്‍ണമി. തുടര്‍ന്ന് കൃഷ്ണപക്ഷ പ്രഥമ. മാസത്തിലെ ഉത്രട്ടാതി, കൃഷ്ണപക്ഷ പ്രഥമ ശ്രാദ്ധം, ഉത്രട്ടാതി പിറന്നാള്‍ ഇവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. സല്‍സന്താന യോഗമുള്ള ദിനമല്ല. വസു പഞ്ചകദോഷത്തിന് പറഞ്ഞിരിക്കുന്ന ഘടകങ്ങള്‍ എല്ലാം ചേര്‍ന്ന് വരാത്തതിനാല്‍ ഇന്ന് സംഭവിക്കുന്ന മരണങ്ങള്‍ക്ക് പഞ്ചകദോഷം ഇല്ല. പൂരം, ചതയം, തിരുവോണം, പൂരാടം നാളുകാര്‍ക്ക് ദിനം പ്രതികൂലം.

സെപ്റ്റംബര്‍ 26 (കന്നി 10, ബുധന്‍): രാത്രി 1.54 വരെ രേവതി. ഒപ്പം കാലത്ത് 8.56 വരെ കൃഷ്ണപക്ഷ പ്രഥമ. തുടര്‍ന്ന് ദ്വിതീയ. മാസത്തിലെ രേവതി, കൃഷ്ണപക്ഷ ദ്വിതീയ ശ്രാദ്ധം, രേവതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. രാത്രി 11:54 മുതല്‍ രാത്രി 3:54 വരെ ഗണ്ഡാന്തസന്ധിദോഷം ഉണ്ട്. സല്‍സന്താനയോഗമുള്ള ദിനമല്ല. ദീര്‍ഘദൂരയാത്രകള്‍, പണമിടപാടുകള്‍ എന്നിവയ്ക്കും ദിനം ചേര്‍ന്നതല്ല. മകം, പൂരം, പൂരൂരുട്ടാതി, അവിട്ടം, ഉത്രാടം നാളുകാര്‍ക്ക് ദിനം പ്രതികൂലം.

സെപ്റ്റംബര്‍ 27 (കന്നി 11, വ്യാഴം): രാത്രി 2:22 വരെ അശ്വതി. ഒപ്പം കാലത്ത് 9:02 വരെ കൃഷ്ണപക്ഷ ദ്വിതീയ. തുടര്‍ന്ന് തൃതീയ. മാസത്തിലെ അശ്വതി, കൃഷ്ണപക്ഷ തൃതീയ ശ്രാദ്ധം, അശ്വതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗള കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ചേര്‍ന്നതല്ല. എന്നാല്‍ വൈദ്യസന്ദര്‍ശനം നടത്തി ചികിത്സ ആരംഭിക്കുന്നതിന് ദിനം ചേര്‍ന്നതാണ്. തൃക്കേട്ട, ഉത്രട്ടാതി, ചതയം, തിരുവോണം നാളുകാര്‍ക്ക് ദിനം പ്രതികൂലം.

സെപ്റ്റംബര്‍ 28 (കന്നി 12, വെള്ളി): രാത്രി 2.27 വരെ ഭരണി. ഒപ്പം കാലത്ത് 8:44 വരെ കൃഷ്ണപക്ഷ തൃതീയ. തുടര്‍ന്ന് ചതുര്‍ത്ഥി, മാസത്തിലെ ഭരണി, കൃഷ്ണപക്ഷ ചതുര്‍ത്ഥി ശ്രാദ്ധം, ഭരണി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. രാത്രി 2.27 വരെ പിണ്ഡനൂല്‍ ദോഷം ഉള്ളതിനാല്‍ അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. അനിഴം, രേവതി, പൂരൂരുട്ടാതി, അവിട്ടം നാളുകാര്‍ക്ക് ദിനം പ്രതികൂലം.

സെപ്റ്റംബര്‍ 29 (കന്നി 13, ശനി): രാത്രി 2:13 വരെ കാര്‍ത്തിക. ഒപ്പം കാലത്ത് 8:03 വരെ കൃഷ്ണപക്ഷ ചതുര്‍ത്ഥി. തുടര്‍ന്ന് പഞ്ചമി. മാസത്തിലെ കാര്‍ത്തിക, കൃഷ്ണപക്ഷ പഞ്ചമി ശ്രാദ്ധം, കാര്‍ത്തിക പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. അഗ്നിനക്ഷത്രം ബന്ധം ഉളളതിനാലും ചതുര്‍ത്ഥിബന്ധമുള്ളതിനാലും ദിനം മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനംഅനൂകുലമല്ല. പണമിടപാടുകള്‍ നടത്തുന്നതിനും യാത്രകള്‍ക്കും ദിനം ചേര്‍ന്നതല്ല. വിശാഖം, അശ്വതി, ഉത്രട്ടാതി, ചതയം നാളുകാര്‍ക്ക് ദിനം ചേര്‍ന്നതല്ല.

സെപ്റ്റംബര്‍ 30 (കന്നി 14, ഞായര്‍): രാത്രി 1:40 വരെ രോഹിണി. ഒപ്പം കാലത്ത് 7:02 വരെ കൃഷ്ണപക്ഷ പഞ്ചമി. തുടര്‍ന്ന് ഷഷ്ഠി. മാസത്തിലെ രോഹിണി, കൃഷ്ണഷഷ്ഠി ശ്രാദ്ധം, രോഹിണി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ചേര്‍ന്നതല്ല. മുമ്പ് തുടങ്ങിവച്ച് മുടങ്ങിപ്പോയ കാര്യങ്ങള്‍ വീണ്ടും ആരംഭിക്കുന്നതിന് ദിനം അനുകൂലമാണ്. യാത്രകള്‍ സാധിക്കുമെങ്കില്‍ ഒഴിവാക്കുക. ചോതി, ഭരണി, രേവതി, പൂരൂരുട്ടാതി നാളുകാര്‍ക്ക് ദിനം അനുകൂലം.

ഒക്‌ടോബര്‍ 1 (കന്നി 15, തിങ്കള്‍): 1:51 വരെ മകയിരം. ഒപ്പം രാത്രി 4:09 വരെ കൃഷ്ണപക്ഷ സപ്തമി. മാസത്തിലെ മകയിരം, കൃഷ്ണപക്ഷ സപ്തമിശ്രാദ്ധം, മകയിരം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗള കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം അനുകൂലമാണ്. നിക്ഷേപങ്ങള്‍ നടത്തുക, യാത്രകള്‍, എന്നിവയാവാം. ഒത്തുതീര്‍പ്പ് സംഭാഷണങ്ങള്‍, എഗ്രിമെന്റുകളില്‍ ഒപ്പിടല്‍ എന്നിവയ്ക്ക് ദിനം അനുകൂലമാണ്. മകയിരം, ചിത്തിര, അവിട്ടം, കാര്‍ത്തിക, അശ്വതി, ഉത്രട്ടാതി നാളുകാര്‍ക്ക് ദിനം പ്രതികൂലം.

ഒക്‌ടോബര്‍ 2 (കന്നി 16, ചൊവ്വ): രാത്രി 11:45 വരെ തിരുവാതിര. ഒപ്പം രാത്രി 2:17 വരെ കൃഷ്ണപക്ഷ അഷ്ടമി. മാസത്തിലെ തിരുവാതിര, കൃഷ്ണപക്ഷ അഷ്ടമി ശ്രാദ്ധം, തിരുവാതിര പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പണമിടപാടുകള്‍ നടത്തുന്നതിനും ദീര്‍ഘദൂരയാത്രകള്‍ക്കും ദിനം ചേര്‍ന്നതല്ല. ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ഔഷധസേവാരംഭം എന്നിവയ്ക്ക് ദിനം ഉത്തമം. തിരുവോണം, കാര്‍ത്തിക, അശ്വതി, ഉത്രട്ടാതിക്കാര്‍ക്ക് ദിനം പ്രതികൂലം.

ഒക്‌ടോബര്‍ 3 (കന്നി 17, ബുധന്‍): രാത്രി വരെ പുണര്‍തം. ഒപ്പം രാത്രി വരെ കൃഷ്ണപക്ഷ നവമി. മാസത്തിലെ പുണര്‍തം, കൃഷ്ണപക്ഷ നവമിശ്രാദ്ധം, പുണര്‍തം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം ചേര്‍ന്നതല്ല. ദീര്‍ഘദൂരയാത്രകള്‍ നടത്തുന്നതിന് ദിനം അനുകൂലമല്ല. പണമിടപാടുകള്‍, എഗ്രിമെന്റുകള്‍ എന്നിവയ്ക്കും ദിനം അനുകൂലമല്ല. ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ഔഷധസേവാരംഭം എന്നിവയ്ക്ക് ഉത്തമം. ഉത്രാടം, മകയിരം, കാര്‍ത്തിക, അശ്വതി നാളുകാര്‍ക്ക് ദിനം പ്രതികൂലമാണ്. ശ്രീകൃഷ്ണഭജനം നടത്തുന്ന ദിവസഗുണവര്‍ദ്ധനയ്ക്ക് നന്ന്.

ഒക്‌ടോബര്‍ 4 (കന്നി 18, വ്യാഴം): രാത്രി 8:48 വരെ പൂയം. ഒപ്പം രാത്രി 9:49 വരെ കൃഷ്ണപക്ഷദശമി. മാസത്തിലെ പൂയം, കൃഷ്ണപക്ഷ ദശമിശ്രാദ്ധം, പൂയം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനുണ്ട്. യാത്രകള്‍ നടത്തുക, ബന്ധുജനസന്ദര്‍ശനം, പ്രത്യേക ഉദ്ദേശ്യത്തോടെയുളള യാത്രകള്‍ എന്നിവയാവാം. ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ഔഷധസേവാരംഭം എന്നിവയ്ക്ക് ദിനം ചേര്‍ന്നതാണ്. പൂരാടം, തിരുവാതിര, രോഹിണിക്കാര്‍ക്ക് ദിനം പ്രതികൂലം.

ഒക്‌ടോബര്‍ 5 (കന്നി 19, വെളളി): സന്ധ്യകഴിഞ്ഞ് 7:02 വരെ ആയില്യം. ഒപ്പം രാത്രി 7:17 വരെ കൃഷ്ണപക്ഷ ഏകാശദി. മാസത്തിലെ ആയില്യം, കൃഷ്ണപക്ഷ ഏകാദശി ശ്രാദ്ധം ആയില്യം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. വൈകിട്ട് 5:02 മുതല്‍ രാത്രി 9:02 വരെ ഗണ്ഡാന്തസന്ധിദോഷം ഉണ്ട്. വൈകിട്ട് 7:02 വരെ പിണ്ഡനൂല്‍ദോഷവും നിലനില്‍ക്കുന്നു. ദിവസഗുണവര്‍ദ്ധനയ്ക്ക് ദേവീഭജനം നടത്തുക.

ഒക്‌ടോബര്‍ 6 (കന്നി 20, ശനി): വൈകിട്ട് 5:10 വരെ മകം. ഒപ്പം വൈകിട്ട് 4:40 വരെ കൃഷ്ണപക്ഷ ദ്വാദശി. മാസത്തിലെ മകം, കൃഷ്ണപക്ഷ ദ്വാദശി ശ്രാദ്ധം, മകം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ദീര്‍ഘദൂരയാത്രകള്‍ സാധിക്കുമെങ്കില്‍ ഒഴിവാക്കുക. സല്‍സന്താനയോഗമുള്ള ദിനമല്ല. പണമിടപാടുകള്‍, പുതിയ വസ്ത്രാഭരണങ്ങള്‍ വാങ്ങല്‍ എന്നിവയ്ക്കും ദിനം ചേര്‍ന്നതല്ല. ദിവസഗുണ വര്‍ദ്ധനയ്ക്ക് ശാസ്താഭജനം നടത്തുക.

ഒക്‌ടോബര്‍ 7: (കന്നി 21, ഞായര്‍): പകല്‍ 3:18 വരെ പൂരം. തുടര്‍ന്ന് ഉത്രം. ഒപ്പം പകല്‍ 2:02 വരെ കൃഷ്ണപക്ഷ ത്രയോദശി. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. യാത്രകള്‍ സാധിക്കുമെങ്കില്‍ ഒഴിവാക്കുക. സല്‍സന്താനയോഗമുളള ദിനമല്ല. വ്യവഹാരങ്ങള്‍ തയ്യാറാക്കി നല്‍കുക, വാത സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സ ആരംഭിക്കുക എന്നിവയാവാം. വിവാഹ സംബന്ധമായ യാത്രകള്‍, വസ്ത്രാഭരണങ്ങള്‍ വാങ്ങല്‍ ഇവയ്ക്ക് ദിനം ചേര്‍ന്നതല്ല.

ഒക്‌ടോബര്‍ 8 (കന്നി 22, തിങ്കള്‍): പകല്‍ 1:33 വരെ ഉത്രം. തുടര്‍ന്ന് അത്തം. ഒപ്പം പകല്‍ 11:31 വരെ കൃഷ്ണപക്ഷ ചതുര്‍ദ്ദശി. മാസത്തിലെ അത്തം, അമാവാസി ശ്രാദ്ധം, ഉത്രം പിറന്നാള്‍ എന്നിവ ആരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമില്ല. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ചേര്‍ന്നതല്ല. യാത്രകള്‍ നടത്തുക, എഗ്രിമെന്റുകളിലൊപ്പിടുക, ഔഷധസേവ ആരംഭിക്കുക എന്നിവയാവാം.

ഒക്‌ടോബര്‍ 9 (കന്നി 23, ചൊവ്വ): പകല്‍ 2:04 വരെ അത്തം. തുടര്‍ന്ന് ചിത്തിര. കാലത്ത് 09:16 വരെ അമാവാസി. തുടര്‍ന്ന് ശുക്ലപക്ഷ പ്രഥമ. മാസത്തിലെ ചിത്തിര, ശുക്ലപക്ഷ പ്രഥമ ശ്രാദ്ധം, അത്തം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ചേര്‍ന്നതല്ല. ദീര്‍ഘദൂരയാത്രകള്‍ നടത്തുന്നതിനും ഔഷധസേവ ആരംഭിക്കുന്നതിനും ദിനം അനുകൂലമല്ല.

ഒക്‌ടോബര്‍ 10 (കന്നി 24, ബുധന്‍): കാലത്ത് 11:00 വരെ ചിത്തിര. തുടര്‍ന്ന് ചോതി. ഒപ്പം കാലത്ത് 7:25 വരെ ശുക്ലപക്ഷ പ്രഥമ. തുടര്‍ന്ന് ദ്വിതീയ. മാസത്തിലെ ചോതി, ശുക്ലപക്ഷ ദ്വിതീയ ശ്രാദ്ധം, ചിത്തിര പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. സല്‍സന്താനയോഗമുള്ള ദിനമല്ല.

ഒക്‌ടോബര്‍ 11 (കന്നി 25, വ്യാഴം): പകല്‍ 10:30 വരെ ചോതി. തുടര്‍ന്ന് വിശാഖം. ഒപ്പം രാത്രി പുലരുന്ന 5:28 വരെ ശുക്ലപക്ഷ തൃതീയ. മാസത്തിലെ വിശാഖം, ശുക്ലപക്ഷ തൃത്രീയ ശ്രാദ്ധം, ചോതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാവുന്ന ദിനമാണ്. പണമിടപാടുകള്‍ നടത്തുക, എഗ്രിമെന്റുകള്‍ ഒപ്പിടുക, പുതിയ വാഹനം വാങ്ങുവാന്‍ അഡ്വാന്‍സ് നല്‍കുക, ചികിത്സ ആരംഭിക്കുക എന്നിവയ്ക്ക് ദിനം അനുകൂലമാണ്.

ഒക്‌ടോബര്‍ 12 (കന്നി 26, വെള്ളി): പകല്‍ 10:40 വരെ വിശാഖം. തുടര്‍ന്ന് അനിഴം. ഒപ്പം രാത്രി പുലരുന്ന 5:34 വരെ ശുക്ലപക്ഷ ചതുര്‍ത്ഥി. മാസത്തിലെ അനിഴം, ശുക്ലപക്ഷ ചതുര്‍ത്ഥിശ്രാദ്ധം വിശാഖം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുളള ശുഭബന്ധം ദിവസത്തിനില്ല. ദീര്‍ഘദൂരയാത്രകള്‍ സാധിക്കുമെങ്കില്‍ ഒഴിവാക്കുക. ഔഷധസേവാരംഭത്തിനും ദിനം അനുകൂലമല്ല.

ഒക്‌ടോബര്‍ 13 (കന്നി 27, ശനി): പകല്‍ 11:34 വരെ അനിഴം. തുടര്‍ന്ന് തൃക്കേട്ട. ഒപ്പം ശുക്ലപക്ഷ പഞ്ചമി. മാസത്തിലെ തൃക്കേട്ട, ശുക്ലപക്ഷപഞ്ചമി ശ്രാദ്ധം, അനിഴം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകല്‍ 11:34 മുതല്‍ പിണ്ഡനൂല്‍ദോഷം ഉള്ളതിനാല്‍ അപ്പോള്‍ മുതല്‍ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ഒക്‌ടോബര്‍ 14 (കന്നി 28, ഞായര്‍): പകല്‍ 01:14 വരെ തൃക്കേട്ട. തുടര്‍ന്ന് മൂലം. ഒപ്പം കാലത്ത് 06:28 വരെ ശുക്ലപക്ഷ പഞ്ചമി. തുടര്‍ന്ന് ഷഷ്ഠി. മാസത്തിലെ ശുക്ലപക്ഷ ഷഷ്ഠിശ്രാദ്ധം, തൃക്കേട്ട പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകല്‍ 11:14 മുതല്‍ 3:14 വരെ ഗണ്ഡാന്തസന്ധിദോഷം. പകല്‍ 1.14 വരെ പിണ്ഡനൂല്‍ദോഷം എന്നിവയുള്ളതിനാല്‍ ദിനം മംഗളകര്‍മ്മങ്ങള്‍ക്ക് ചേര്‍ന്നതല്ല.

ഒക്‌ടോബര്‍ 15 (കന്നി 29 തിങ്കള്‍): പകല്‍ 3:33 വരെ മൂലം. തുടര്‍ന്ന് പൂരാടം. ഒപ്പം കാലത്ത് 8:04 വരെ ശുക്ലപക്ഷ ഷഷ്ഠി. തുടര്‍ന്ന് സപ്തമി. മാസത്തിലെ ശുക്ലപക്ഷ സപ്തമിശ്രാദ്ധം, മൂലം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ശുഭകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം ചേര്‍ന്നതല്ല. പണമിടപാടുകള്‍ നടത്തുന്നതിനും ഉത്തമമല്ല. സല്‍സന്താനയോഗമുള്ള ദിനമല്ല.

ഒക്‌ടോബര്‍ 16 (കന്നി 30, ചൊവ്വ): വൈകിട്ട് 6:22 വരെ പൂരാടം. തുടര്‍ന്ന് ഉത്രാടം. ഒപ്പം പകല്‍ 10:16 വരെ ശുക്ലപക്ഷ സപ്തമി. തുടര്‍ന്ന് അഷ്ടമി. മാസത്തിലെ ശുക്ലപക്ഷ അഷ്ടമി ശ്രാദ്ധം, പൂരാടം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. വൈകിട്ട് 6:22 വരെ പിണ്ഡനൂല്‍ ദോഷമുള്ളതിനാല്‍ അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ഒക്‌ടോബര്‍ 17 (കന്നി 31, ബുധന്‍): രാത്രി 9:27 വരെ ഉത്രാടം. തുടര്‍ന്ന് തിരുവോണം. ഒപ്പം പകല്‍ 12:49 വരെ ശുക്ലപക്ഷ അഷ്ടമി. തുടര്‍ന്ന് നവമി. മാസത്തിലെ ശുക്ലപക്ഷ നവമിശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല. സല്‍സന്താനയോഗമുള്ള ദിനമല്ല.

** ** **
കന്നിമാസം പൊതുവേ വിവാഹം, ഗൃഹാരംഭ പ്രവേശങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കാറില്ല. എങ്കിലും ഒഴിച്ചുകൂടാനാവാത്ത നാമകരണം, ചോറൂണ്‍ പോലെയുള്ള ചില പ്രത്യേക കാര്യങ്ങള്‍ക്കുള്ള ശുഭ സമയം ആണ് ഗണിച്ചു ചേര്‍ത്തിരിക്കുന്നത്.

അശ്വതി: സെപ്റ്റംബര്‍ 20-ന് പകല്‍ 08.55 മുതല്‍ 10.00 വരെയും 30-ന് പകല്‍ 08.30 മുതല്‍ 09.25 വരെയും ഒക്‌ടോബര്‍ 04-ന് പകല്‍ 08.00 മുതല്‍ 09.10 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ഭരണി: സെപ്റ്റംബര്‍ 20-ന് പകല്‍ 08.55 മുതല്‍ 10.00 വരെയും 30-ന് പകല്‍ 08.30 മുതല്‍ 09.25 വരെയും ഒക്‌ടോബര്‍ 04-ന് പകല്‍ 08.00 മുതല്‍ 09.10 വരെയും 11-ന് പകല്‍ 08.00 മുതല്‍ 08.40 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

കാര്‍ത്തിക: ഒക്‌ടോബര്‍ 04-ന് പകല്‍ 08.00 മുതല്‍ 09.10 വരെയും 11-ന് പകല്‍ 08.00 മുതല്‍ 08.40 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

രോഹിണി: സെപ്റ്റംബര്‍ 20-ന് പകല്‍ 08.55 മുതല്‍ 10.00 വരെയും ഒക്‌ടോബര്‍ 11- ന് പകല്‍ 08.00 മുതല്‍ 08.40 വരെയും 13-ന് പകല്‍ 07.40 മുതല്‍ 08.30 വരെയും ശുഭ കാര്യങ്ങള്‍ക്കുപയോഗിക്കാം.

മകയിരം: സെപ്റ്റംബര്‍ 20-ന് പകല്‍ 08.55 മുതല്‍ 10.00 വരെയും 30-ന് പകല്‍ 08.30 മുതല്‍ 09.25 വരെയും ഒക്‌ടോബര്‍ 04-ന് പകല്‍ 08.00 മുതല്‍ 09.10 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

തിരുവാതിര: സെപ്റ്റംബര്‍ 20-ന് പകല്‍ 08.55 മുതല്‍ 10.00 വരെയും ഒക്‌ടോബര്‍ 04-ന് പകല്‍ 08.00 മുതല്‍ 09.10 വരെയും 13-ന് പകല്‍ 07.40 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

പുണര്‍തം: സെപ്റ്റംബര്‍ 30-ന് പകല്‍ 08.30 മുതല്‍ 09.25 വരെയും ഒക്‌ടോബര്‍ 11-ന് പകല്‍ 08.00 മുതല്‍ 08.40 വരെയും 13-ന് പകല്‍ 07.40 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

പൂയം: സെപ്റ്റംബര്‍ 20-ന് പകല്‍ 08.55 മുതല്‍ 10.00 വരെയും ഒക്‌ടോബര്‍ 11-ന് പകല്‍ 08.00 മുതല്‍ 08.40 വരെയും ശുഭ കാര്യങ്ങള്‍ക്കുപയോഗിക്കാം.

ആയില്യം: സെപ്റ്റംബര്‍ 30-ന് പകല്‍ 08.30 മുതല്‍ 09.25 വരെയും ഒക്‌ടോബര്‍ 11-ന് പകല്‍ 08.00 മുതല്‍ 08.40 വരെയും 13-ന് പകല്‍ 07.40 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

മകം: സെപ്റ്റംബര്‍ 20-ന് പകല്‍ 08.55 മുതല്‍ 10.00 വരെയും ഒക്‌ടോബര്‍ 11-ന് പകല്‍ 08.00 മുതല്‍ 08.40 വരെയും 13-ന് പകല്‍ 07.40 മുതല്‍ 08.30 വരെയും ശുഭ കാര്യങ്ങള്‍ക്കുപയോഗിക്കാം.

പൂരം: സെപ്റ്റംബര്‍ 20-ന് പകല്‍ 08.55 മുതല്‍ 10.00 വരെയും 30-ന് പകല്‍ 08.30 മുതല്‍ 09.25 വരെയും ഒക്‌ടോബര്‍ 04-ന് പകല്‍ 08.00 മുതല്‍ 09.10 വരെയും 13-ന് പകല്‍ 07.40 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ഉത്രം: സെപ്റ്റംബര്‍ 30-ന് പകല്‍ 08.30 മുതല്‍ 09.25 വരെയും ഒക്‌ടോബര്‍ 11-ന് പകല്‍ 08.00 മുതല്‍ 08.40 വരെയും 13-ന് പകല്‍ 07.40 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

അത്തം: സെപ്റ്റംബര്‍ 20-ന് പകല്‍ 08.55 മുതല്‍ 10.00 വരെയും ഒക്‌ടോബര്‍ 04-ന് പകല്‍ 08.00 മുതല്‍ 09.10 വരെയും 11-ന് പകല്‍ 08.00 മുതല്‍ 08.40 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ചിത്തിര: സെപ്റ്റംബര്‍ 20-ന് പകല്‍ 08.55 മുതല്‍ 10.00 വരെയും 30-ന് പകല്‍ 08.30 മുതല്‍ 09.25 വരെയും ഒക്‌ടോബര്‍ 13-ന് പകല്‍ 07.40 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ചോതി: സെപ്റ്റംബര്‍ 20-ന് പകല്‍ 08.55 മുതല്‍ 10.00 വരെയും ഒക്‌ടോബര്‍ 04-ന് പകല്‍ 08.00 മുതല്‍ 09.10 വരെയും 13-ന് പകല്‍ 07.40 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

വിശാഖം: സെപ്റ്റംബര്‍ 20-ന് പകല്‍ 08.55 മുതല്‍ 10.00 വരെയും ഒക്‌ടോബര്‍ 04-ന് പകല്‍ 08.00 മുതല്‍ 09.10 വരെയും 11-ന് പകല്‍ 08.00 മുതല്‍ 08.40 വരെയും ശുഭ കാര്യങ്ങള്‍ക്കുപയോഗിക്കാം.

അനിഴം: സെപ്റ്റംബര്‍ 20-ന് പകല്‍ 08.55 മുതല്‍ 10.00 വരെയും ഒക്‌ടോബര്‍ 04-ന് പകല്‍ 08.00 മുതല്‍ 09.10 വരെയും 11-ന് പകല്‍ 08.00 മുതല്‍ 08.40 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

തൃക്കേട്ട: സെപ്റ്റംബര്‍ 30-ന് പകല്‍ 08.30 മുതല്‍ 09.25 വരെയും ഒക്‌ടോബര്‍ 04-ന് പകല്‍ 08.00 മുതല്‍ 09.10 വരെയും 11-ന് പകല്‍ 08.00 മുതല്‍ 08.40 വരെയും ശുഭ കാര്യങ്ങള്‍ക്കുപയോഗിക്കാം.

മൂലം: സെപ്റ്റംബര്‍ 20-ന് പകല്‍ 08.55 മുതല്‍ 10.00 വരെയും 30-ന് പകല്‍ 08.30 മുതല്‍ 09.25 വരെയും ഒക്‌ടോബര്‍ 04-ന് പകല്‍ 08.00 മുതല്‍ 09.10 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

പൂരാടം: സെപ്റ്റംബര്‍ 30-ന് പകല്‍ 08.30 മുതല്‍ 09.25 വരെയും ഒക്‌ടോബര്‍ 11-ന് പകല്‍ 08.00 മുതല്‍ 08.40 വരെയും 13-ന് പകല്‍ 07.40 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ഉത്രാടം: സെപ്റ്റംബര്‍ 30-ന് പകല്‍ 08.30 മുതല്‍ 09.25 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

തിരുവോണം: സെപ്റ്റംബര്‍ 20-ന് പകല്‍ 08.55 മുതല്‍ 10.00 വരെയും ഒക്‌ടോബര്‍ 04-ന് പകല്‍ 08.00 മുതല്‍ 09.10 വരെയും 11-ന് പകല്‍ 08.00 മുതല്‍ 08.40 വരെയും 13-ന് പകല്‍ 07.40 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

അവിട്ടം: സെപ്റ്റംബര്‍ 30-ന് പകല്‍ 08.30 മുതല്‍ 09.25 വരെയും ഒക്‌ടോബര്‍ 04-ന് പകല്‍ 08.00 മുതല്‍ 09.10 വരെയും 11-ന് പകല്‍ 08.00 മുതല്‍ 08.40 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ചതയം: സെപ്റ്റംബര്‍ 20-ന് പകല്‍ 08.55 മുതല്‍ 10.00 വരെയും 30-ന് പകല്‍ 08.30 മുതല്‍ 09.25 വരെയും ഒക്‌ടോബര്‍ 04-ന് പകല്‍ 08.00 മുതല്‍ 09.10 വരെയും 13-ന് പകല്‍ 07.40 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

പൂരൂരുട്ടാതി : സെപ്റ്റംബര്‍ 30-ന് പകല്‍ 08.30 മുതല്‍ 09.25 വരെയും ഒകേ്ടാബര്‍ 04-ന് പകല്‍ 08.00 മുതല്‍ 09.10 വരെയും 11-ന് പകല്‍ 08.00 മുതല്‍ 08.40 വരെയും 13-ന് പകല്‍ 07.40 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ഉത്രട്ടാതി: സെപ്റ്റംബര്‍ 20-ന് പകല്‍ 08.55 മുതല്‍ 10.00 വരെയും 30-ന് പകല്‍ 08.30 മുതല്‍ 09.25 വരെയും ഒക്‌ടോബര്‍ 11-ന് പകല്‍ 08.00 മുതല്‍ 08.40 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

രേവതി : സെപ്റ്റംബര്‍ ഒക്‌ടോബര്‍ 04-ന് പകല്‍ 08.00 മുതല്‍ 09.10 വരെയും 11-ന് പകല്‍ 08.00 മുതല്‍ 08.40 വരെയും 13-ന് പകല്‍ 07.40 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

വി. സജീവ് ശാസ്താരം
ഫോണ്‍: 9656377700

Ads by Google
Ads by Google
Loading...
TRENDING NOW