Wednesday, October 17, 2018 Last Updated 27 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 16 Sep 2018 01.27 AM

താണുവണങ്ങുന്നേന്‍ (കവിതകള്‍)

uploads/news/2018/09/249042/book1.jpg

ഏഴാച്ചേരി രാമചന്ദ്രന്‍
സാഹിത്യപ്രവര്‍ത്തകസഹകരണസംഘം

മലയാളകാവ്യശാഖയില്‍ തനതായ കയ്യൊപ്പിട്ട കവിയാണ്‌ ശ്രീ.ഏഴാച്ചേരി രാമചന്ദ്രന്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കവിതാസമാഹാരമാണ്‌ താണുവണങ്ങുന്നേന്‍. 32 കവിതകള്‍ സമാഹരിച്ച്‌ ഒറ്റ പുസ്‌തകത്തിലാക്കിയിരിക്കുന്നുവെന്ന്‌ ഒറ്റനോട്ടത്തില്‍ പറയാം. എന്നാല്‍ അതിനുമപ്പുറം ഏറെ സവിശേഷതകള്‍ ഉള്‍ക്കൊളളുന്ന ഒന്നാണ്‌ ഈ കൃതി. വിഷയസ്വീകരണത്തിന്റെ പതിവ്‌ വഴികള്‍ വിട്ട്‌ ഏറെ നൂതനമായ മാര്‍ഗമാണ്‌ കവി ഈ സമാഹാരത്തില്‍ സ്വീകരിച്ചിട്ടുള്ളത്‌. വിവിധ തലമുറകളില്‍ പെട്ട മണ്‍മറഞ്ഞ കവികുലശ്രേഷ്‌ഠന്‍മാരെ അനുസ്‌മരിച്ചും പ്രകീര്‍ത്തിച്ചും സര്‍വോപരി അവരുടെ വ്യക്‌തിത്വത്തിന്റെയും കാവ്യകലയുടെയും സവിശേഷതകള്‍ ഉത്‌ഘോഷിച്ചും തയ്യാറാക്കിയ കവിതകളാണ്‌ ഈ കൃതിയിലുളളത്‌. ലളിതസുഭഗമായ വാക്കുകള്‍ കൊണ്ടാണ്‌ ഇതിലെ ഓരോ കാവ്യശില്‍പ്പങ്ങളും പടുത്തുയര്‍ത്തിയിട്ടുളളത്‌. പുതുതലമുറയ്‌ക്ക്, വിശേഷിച്ചും കുട്ടികള്‍ക്ക്‌ പോലും പ്രാപ്യമാവണം എന്ന ബോധപുര്‍വമായ ലക്ഷ്യം ഇതിന്‌ പിന്നിലുണ്ടെന്ന്‌ ആമുഖക്കുറിപ്പില്‍ കവി തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്‌.
ചരിത്രപരമായ വലിയ ഒരു ദൗത്യം അറിഞ്ഞോ അറിയാതെയോ ഈ കൃതി നിര്‍വഹിക്കുന്നുണ്ട്‌. കാവ്യാസ്വാദനത്തില്‍ നിന്ന്‌ വഴിമാറി തുടങ്ങുന്ന നമ്മുടെ പുതിയ തലമുറയ്‌ക്ക് മലയാളത്തിന്റെ മഹത്തായ കാവ്യപാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച ഈ മഹാകവികളെ ഒറ്റ പുസ്‌തകത്തിലുടെ അടുത്തറിയാനും ആഴത്തില്‍ മനസിലാക്കാനും സാഹചര്യമൊരുക്കുന്നു. ഭാഷയോടും കാവ്യകലയോടും പൊതുസമൂഹത്തോടുമുളള ഏഴാച്ചേരിയുടെ അകളങ്കമായ സ്‌നേഹവും പ്രതിബദ്ധതയും നിഴലിക്കുന്ന ഒന്നാണ്‌ ഈ പുസ്‌തകത്തിന്റെ ഇതിവൃത്തത്തെ സംബന്ധിച്ചുളള ആദ്യചിന്ത തന്നെ. ഏറെ ശ്രമകരമായ ഈ ദൗത്യം ഫലപ്രാപ്‌തിയിലെത്തിക്കാന്‍ കാണിച്ച ആര്‍ജ്‌ജവം അഭിനന്ദനീയമാണ്‌.
ചെറുശ്ശേരി, എഴുത്തച്‌ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍, ഉണ്ണായി വാര്യര്‍, പൂന്താനം, രാമപുരത്ത്‌ വാര്യര്‍, എ.ആര്‍.രാജരാജവര്‍മളമ, കുമാരനാശാന്‍, വളളത്തോള്‍, ഉളളുര്‍, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, ചങ്ങമ്പുഴ, പാലാ, ജി.ശങ്കരക്കുറുപ്പ്‌, എന്‍.വി. കൃഷ്‌ണവാര്യര്‍, ബാലാമണിയമ്മ, വൈലോപ്പളളി, ഇടശ്ശേരി, പി. കുഞ്ഞിരാമന്‍ നായര്‍, പി.ഭാസ്‌കരന്‍, വയലാര്‍, ഒ.എന്‍.വി, തിരുനല്ലുര്‍, ഒളപ്പമണ്ണ, അയ്യപ്പപണിക്കര്‍, പുനലുര്‍ ബാലന്‍, കടമ്മനിട്ട തുടങ്ങി വിവിധ ജനുസിലും വിവിധ കാലത്തിലും ഉള്‍പ്പെടുന്ന കവികളെ ഈ സമാഹാരത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു. മലയാളഭാഷയ്‌ക്കും സാഹിത്യത്തിനും സാഹിത്യപഠിതാക്കള്‍ക്കും എല്ലാ അര്‍ത്ഥത്തിലും ഏറെ പ്രയോജനപ്രദമാണ്‌ ഈഗ്രന്ഥം.

Ads by Google
Sunday 16 Sep 2018 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW