Monday, June 17, 2019 Last Updated 18 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 15 Sep 2018 04.48 PM

പോസിറ്റീവ് എനര്‍ജി നിലനില്‍ക്കാന്‍

''ഈശ്വരചൈതന്യം ഓരോ ഗൃഹത്തിലും നിറഞ്ഞുനിന്നാല്‍ നെഗറ്റീവ് ഊര്‍ജ്ജം നശിക്കുകയും പോസിറ്റീവ് എനര്‍ജി നിലനില്‍ക്കുകയും അതുവഴി എല്ലാവരിലും സകാരാത്മക ചിന്തകള്‍ ഉണരുകയും ചെയ്യും.''
uploads/news/2018/09/248880/joythi150918a.jpg

കര്‍ക്കടകമാസം രാമായണമാസമായി നമ്മള്‍ വര്‍ഷങ്ങളായി ആചരിച്ചു പോരുകയാണല്ലോ. ഇതു വളരെ നല്ലൊരു കാര്യമാണ്. എന്നാല്‍ കര്‍ക്കടകമാസം കഴിയുന്നതോടെ രാമായണം നാം പൊതിഞ്ഞു മടക്കി വയ്ക്കരുത്. നിരന്തരം അഭ്യാസം വേണം എന്നാലേ രാമായണത്തിലെ ആത്മീയപ്രകാശം നമ്മിലെത്തുകയുള്ളൂ.

ഇന്തോനേഷ്യയിലെ ഒരു രാജാവിന്റെ കൊട്ടാരത്തില്‍ ചുമര്‍ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് രാമായണത്തിലെ കഥകളാണ്. ഭാരതീയ സംസ്‌ക്കാരം ഇന്ന് മറ്റു രാജ്യങ്ങളില്‍ എത്തിയിരിക്കുന്നു. അതിന്റെ മഹത്വം അവര്‍ അറിഞ്ഞു കഴിഞ്ഞു. എന്നാല്‍ നാം പല അറിവും പകര്‍ന്നു കൊടുക്കാതിരുന്നാല്‍ അന്യമായിപ്പോകും.

രാമായണമാസംപോലെ നമുക്ക് ഗീതാമാസവും ഭാഗവത മാസവും തുടങ്ങണം. ഈശ്വരചൈതന്യം ഓരോ ഗൃഹത്തിലും നിറഞ്ഞുനിന്നാല്‍ നെഗറ്റീവ് ഊര്‍ജ്ജം നശിക്കുകയും പോസിറ്റീവ് എനര്‍ജി നിലനില്‍ക്കുകയും അതുവഴി എല്ലാവരിലും സകാരാത്മക ചിന്തകള്‍ ഉണരുകയും ചെയ്യും.

രാജന്‍ കെ.

Ads by Google
Saturday 15 Sep 2018 04.48 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW