Thursday, December 13, 2018 Last Updated 41 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 11.30 AM

ബോഡിവുഡിന്റെ പ്രിയതാരം അനുഷ്‌ക ​രോഗക്കിടക്കയില്‍?

Anushka sharma

ബോഡിവുഡിന്റെ പ്രിയതാരമാണ് അനുഷ്‌ക. വിരാട് കോലിയുമായുള്ള വിവാഹം കഴിഞ്ഞതോടെ കായികരംഗത്തും അനുഷ്‌കയ്ക്ക് ആരാധകര്‍ ഏറെയാണ്. അനുഷ്‌കയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ ആരാധകര്‍ക്ക് അത്ര സന്തോഷം തരുന്നതല്ല. താരത്തിന് നട്ടെല്ലിനാണ് രോഗാവസ്ഥ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബള്‍ജിങ് ഡിസ്‌ക്ക്, അല്ലെങ്കില്‍ സ്ലിപ്പിങ്ങ് ഡിസ്‌ക്ക് എന്നറിയപ്പെടുന്ന നട്ടെല്ലിന്റെ തരുണാസ്ഥി നിര്‍മ്മിതമായ വ്യത്താകാര പ്ലേറ്റുകള്‍ തെന്നിമാറുന്ന അവസ്ഥയാണ് അനുഷ്‌ക്കയ്ക്ക് എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ താരത്തിന് പരിപൂര്‍ണ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. ബള്‍ജിങ് ഡിസ്‌ക്ക് എന്നത് സാധാരണയായി കണ്ടു വരുന്ന രോഗാവസ്ഥയാണ്.

അമിതഭാരം ഉയര്‍ത്തുകയോ ശരീരഭാരം അമിതമായി വര്‍ധിക്കുകയോ ചെയ്യുമ്പോള്‍ ഇങ്ങനെ സംഭവിക്കാം. കൃത്യമായ രീതിയിലല്ലാതെ ഭാരം ഉയര്‍ത്തുമ്പോഴും ഇതു സംഭവിക്കാം. കഴുത്ത്, അരക്കെട്ട് തുടങ്ങിയ ശരീരഭാഗങ്ങള്‍ക്ക് ശക്തമായ വേദന, തരിപ്പ്, മരവിപ്പ്, പെരുപ്പ് എന്നിവ അനുഭവപ്പെടുന്നത് ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്. പ്രായം വര്‍ധിച്ചുവരുന്നതും ഈ അവസ്ഥയ്ക്ക് കാരണമാകുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW