Monday, June 17, 2019 Last Updated 43 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 09.12 AM

തോല്‍പ്പിക്കാനാവില്ല ഇവരുടെ പ്രണയത്തെ; കാന്‍സര്‍ വന്ന് മുഖം വിരൂപമായിട്ടും കാമുകനെ കൈവിടാതെ യുവതി

love story

ബാങ്കോക്ക്: പ്രണയം, ഏറ്റവും സുന്ദരമായ ഒന്നാണെന്നാണ് പറയുന്നത്. ചില ജീവിതങ്ങള്‍ ഉദാഹരണമാക്കിയാണ് പണ്ട് മുതല്‍ക്കെ ഇങ്ങനെ പറയുന്നത്. ഇത്തരത്തില്‍ ഒന്നാണ് തായ്‌ലന്‍ഡില്‍ നിന്നുള്ള ഒരു പ്രണയ കഥയും. കണ്ണിന് കൊലയാളി ക്യാന്‍സര്‍ വ്യാപിച്ച് അത് മുഖത്ത് മുഴുവന്‍ വ്യാപിച്ചിട്ടും കാമുകന്റെ ഒപ്പം നില്‍ക്കുകയാണ് ഒരു പെണ്‍കുട്ടി. ജീവിതത്തിന്റെ പല കാലഘട്ടങ്ങളില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

21 കാരനായ പൂ ചോക്കാച്ചി ക്വ എന്ന യുവാവിനാണ് പെട്ടെന്ന് കണ്ണിന് ക്യാന്‍സര്‍ പിടിപെട്ടത്. കണ്ണിന് ബാധിച്ച ക്യാന്‍സര്‍ പതുക്കെ പതുക്കെ മുഖം മുഴുവന്‍ വ്യാപിച്ചു. മുഖം വികൃതമായി. കണ്ടാല്‍ തന്നെ ഏവരും ഭയപ്പെടും. എന്നാല്‍ ഈ പ്രതിസന്ധികളിലും അവനൊപ്പം നില്‍ക്കുകയാണ് കാമുകിയായ അറ്റാറ്റിയ ചെയ്തത്. പലരെയും പോലെ ജീവിതത്തിന്റെ ദുര്‍ഖട നിമിഷത്തില്‍ അവനം കൈവിടാന്‍ അവള്‍ ഒരുക്കമല്ലായിരുന്നു.

അറ്റാറ്റിയയോട് നിരവധി ബന്ധുക്കളും സുഹൃത്തുക്കളും അവനെ ഉപേക്ഷിക്കാന്‍ പറഞ്ഞു. എന്നാല്‍ ആ ദുര്‍ഖട നിമിഷത്തില്‍ കാമുകനെ ഉപേക്ഷിക്കാന്‍ അവള്‍ ഒരുക്കമായിരുന്നില്ല. വീര്‍ത്ത് തടിച്ച് വികൃതമായ മുഖത്ത് പലഭാഗത്തും ഞരമ്പുകള്‍ പൊട്ടി. ക്വവിന്‍ പലപ്പോഴും വേദനയില്‍ പുളഞ്ഞു. ഈ സമയം അറ്റാറ്റിയ അവനെ സാന്ത്വനിപ്പിച്ച് അരികിലുണ്ടാകും.

അവനെ പരിചരിക്കുകയും അവന്റെ മുറിവുകളിലും അവന്റെ ഇഷ്ടപ്പെട്ട ചോക്ലേറ്റുകള്‍ വാങ്ങിക്കൊടുക്കുകയും അറ്റാറ്റിയ ചെയ്യുന്നു. ഇവരുടെ പ്രണയത്തിന്റെ മൂന്നാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ആഴ്ച. അന്ന് ഒരു പ്രാദേശിക പത്രത്തില്‍ വന്ന വാര്‍ത്തയാണ് പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

Ads by Google
Ads by Google
Loading...
TRENDING NOW