Saturday, December 15, 2018 Last Updated 6 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 09.47 PM

ഹൃദയത്തിന്റെ ആത്മകഥ

uploads/news/2018/09/246978/book.jpg

ഈ പുസ്‌തകം ഒരു ഹൃദയത്തിന്റെ ആത്മകഥയാണ്‌. മുറിച്ചുമാറ്റി, വീണ്ടും പകരംവച്ച ഹൃദയരാഗം. ഹൃദയമിടിപ്പുകള്‍ക്ക്‌ താളം പിഴയ്‌ക്കുമ്പോള്‍ നിങ്ങളെ തുണയ്‌ക്കുന്ന അനുഭവപാഠങ്ങളാണിവ. സ്വാതന്ത്ര്യ സമരസേനാനിയും സാമൂഹ്യ പരിഷ്‌കര്‍ത്താവും ഗ്രന്ഥകാരനുമായ മോഴിക്കുന്നം ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടിന്റെയും ഇടശേരി സാവിത്രി അന്തര്‍ജനത്തിന്റെയും മകളായ എം.ബി. ശാന്തയും ഭര്‍ത്താവ്‌ എസ്‌.പി. നമ്പൂതിരിയും ചേര്‍ന്ന്‌ എഴുതിയ പുസ്‌തകമാണിത്‌. കവി, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്‌ എസ്‌.പി. നമ്പൂതിരി. 'ശ്രീധരി' എന്ന ആയുര്‍വേദ സ്‌ഥാപനത്തിന്റെ അമരക്കാരനുമാണ്‌.
ഈ പുസ്‌തകത്തില്‍നിന്നു ലഭിക്കുന്ന പ്രതിഫലമത്രയും സാമ്പത്തിക
ക്ലേശമനുഭവിക്കുന്ന ഹൃദ്രോഗികള്‍ക്കു സാന്ത്വനമാകുന്നവിധത്തില്‍ വിനിയോഗിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇതിനുള്ളപദ്ധതികള്‍ ആരംഭിച്ചുകഴിഞ്ഞു. കമ്പോളവല്‍കൃത ആരോഗ്യരംഗത്തെ പീഡാനുഭവങ്ങള്‍ കൂടി വ്യക്‌തമാക്കുന്ന ഈ പുസ്‌തകത്തിന്റെ അവതാരിക ഡോ. ബി. ഇക്‌ബാലാണ്‌ എഴുതിയിരിക്കുന്നത്‌.
ഹൃദയസാന്ത്വനം
എം.ബി. ശാന്ത, എസ്‌.പി. നമ്പൂതിരി
പ്രസാധകര്‍: ജി. മോട്ടിവേഷന്‍ (ഗ്രീന്‍ ബുക്‌സ്)
വില 170 രൂപ. പേജ്‌ 190

കെ.ആര്‍. പ്രമോദ്‌

Ads by Google
Saturday 08 Sep 2018 09.47 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW