Sunday, July 28, 2019 Last Updated 10 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 04.10 PM

സംഖ്യ ഒന്‍പത് - ചില വസ്തുതകള്‍

ഗുരു, ബുധന്‍, ശുക്രന്‍, ചന്ദ്രന്‍, ചൊവ്വ, സൂര്യന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍ എന്ന പേരിലറിയപ്പെടുന്നത്. നവരാത്രി പൂജയുമായി ബന്ധപ്പെട്ടും ഒന്‍പത് പ്രാധാന്യമര്‍ഹിക്കുന്നു. നവരാത്രി നാളില്‍ ഒന്‍പത് ഭാവങ്ങളില്‍ (നവഭാവങ്ങള്‍) ദേവിയെ നവദുര്‍ഗ എന്ന സങ്കല്പത്തില്‍ ആരാധിക്കുന്നു.
uploads/news/2018/09/246664/joythi070918a.jpg

ദൈവങ്ങള്‍ക്ക് അഷ്‌ടോത്തര ശതസ്‌തോത്രങ്ങള്‍ കൊണ്ടുള്ള പൂജ വളരെ ഇഷ്ടമുള്ളതാണ്. അതായത് 108 (1+0+8=9) 1നാമങ്ങള്‍ ഉച്ചരിച്ചുള്ള പൂജ. ഒന്‍പത് എന്നാല്‍ 'നവ', പുതിയത് എന്നൊക്കെ അര്‍ത്ഥം. ഈ സംഖ്യയുമായി നിത്യജീവിതത്തിലും മറ്റു മേഖലകളിലും വളരെ രസകരമായ വസ്തുക്കള്‍ നിലവിലുണ്ട്. അങ്ങനെയുള്ള ചില വിചാരങ്ങളാണ് ഈ ലേഖനത്തിനാധാരം.

സകല ജീവികളും ആകെ ഇരുപത്തിയേഴ് (27, 2+7=9) 2നാളുകളില്‍ ഒന്നിലാണ് ഭൂജാതനാകുക. നവഗ്രഹങ്ങള്‍ (ഒന്‍പത്) ആണല്ലോ ഉള്ളത്. ജ്യോതിഷവുമായി ബന്ധപ്പെട്ട് രാശി, ലഗ്നം, മാസം ഇവ കണക്കാക്കുമ്പോഴും ഒന്‍പതിന്റെ മഹിമയേറെ പ്രകടമാണ്. 12 രാശി, 12 ലഗ്നം, 12 മാസം (ഒരു വര്‍ഷത്തില്‍) എന്നിവയുടെ കൂട്ടുസംഖ്യ 36, അതായത് 3+6=9. 3ഹൈന്ദവ ആധ്യാത്മിക വിഷയങ്ങളുമായും ഈ സംഖ്യ ബന്ധപ്പെട്ടു കിടക്കുന്നു.

ഏറ്റവും വലിയ ഒറ്റസംഖ്യയായതുകൊണ്ടാവണം ശ്രീ വേദവ്യാസന്‍ ഒന്‍പത് പുരാണങ്ങളും 108 (1+0+8=9) 1ഉപനിഷത്തുകളും സൃഷ്ടിച്ചത്. മാനവജീവിതവുമായി ഈ സംഖ്യയ്ക്കുള്ള ബന്ധം ശ്രദ്ധിക്കുക. ഭൂമിയില്‍ പിറവിയെടുക്കുന്നതിന് മുമ്പ് ഒന്‍പതുമാസങ്ങളാണല്ലോ നാം അമ്മയുടെ വയറ്റില്‍ കിടക്കുന്നത്. അതുപോലെ മനുഷ്യശരീരത്തില്‍ ഒന്‍പത് (നവദ്വാരങ്ങള്‍) ദ്വാരങ്ങളാണുള്ളത്. മനുഷ്യര്‍ക്ക് വൃത്താകൃതിയില്‍ തിരിയാന്‍ പറ്റുന്നത് 360 ഡിഗ്രിയാണ്.

(360, 3+6+0=9). ഗ്ഗ3ഭരതമുനിയുടെ നാട്യശാസ്ത്രപ്രകാരം മനുഷ്യര്‍ക്ക് (പ്രത്യേകിച്ച് കലാകാരന്‍മാര്‍ക്ക്) ഒന്‍പത് ഭാവങ്ങള്‍ (നവരസങ്ങള്‍) ആണ് പ്രകടിപ്പിക്കാന്‍ കഴിയുന്നത്. ഇവ ശൃംഗാരം, കരുണം, ഹാസ്യം, ശാന്തം ബീഭല്‍സം, രൗദ്രം, വീരം, ഭയാനകം, അത്ഭുതം എന്നിവയാകുന്നു.

നാലു യുഗങ്ങളില്‍ കലിയുഗത്തിലാണല്ലോ നാമെല്ലാം ജീവിക്കുന്നത്. ഓരോ യുഗത്തിലും ആകെ വര്‍ഷങ്ങളുടെ തുക ഒന്‍പതോ, പതിനെട്ടോ ആണെന്ന് കാണാവുന്നതാണ്. ഉദാഹരണത്തിന് കലിയുഗത്തില്‍ ആകെ കണക്കാക്കപ്പെട്ടിരിക്കുന്നത് 4,32,000 വര്‍ഷങ്ങളുണ്ടെന്നാണ്. വര്‍ഷങ്ങളുടെ തുക (4+3+2+0=9) 4എന്നു കാണാവുന്നതാണ്. ഇതേപോലെ കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം എന്നിവയുടെ വര്‍ഷങ്ങളുടെ തുക 18 (1+8=9) 1ആണെന്നും മനസ്സിലാക്കാവുന്നതാണ്. ഇപ്രകാരം ഈ സംഖ്യയുമായി ബന്ധപ്പെട്ടുള്ള കൗതുകകരമായ ചില വസ്തുതകള്‍ താഴെ വിവരിക്കട്ടെ.

നവരത്‌നങ്ങള്‍ (മരതകം, ഗോമേദകം, പുഷ്യരാഗം, മാണിക്യം, പവിഴം, ഇന്ദ്രനീലം, വൈഡൂര്യം, വജ്രം, മുത്ത്). ദുരിതങ്ങള്‍ മാറാനും, ഗ്രഹപ്പിഴദോഷമകറ്റി ഐശ്വര്യം വര്‍ദ്ധിക്കുവാനും നവരത്‌ന ആഭരണങ്ങള്‍ അണിയുന്നത് നല്ലതാണ്. അതുപോലെ നവഗ്രഹപ്രീതിയിലൂടെ ദുരിതങ്ങള്‍ നിവാരണം ചെയ്യാന്‍ കഴിയുമെന്നും പരക്കെ വിശ്വസിക്കപ്പെടുന്നു. ഗുരു, ബുധന്‍, ശുക്രന്‍, ചന്ദ്രന്‍, ചൊവ്വ, സൂര്യന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍ എന്ന പേരിലറിയപ്പെടുന്നത്. നവരാത്രി പൂജയുമായി ബന്ധപ്പെട്ടും ഒന്‍പത് പ്രാധാന്യമര്‍ഹിക്കുന്നു. നവരാത്രി നാളില്‍ ഒന്‍പത് ഭാവങ്ങളില്‍ (നവഭാവങ്ങള്‍) ദേവിയെ നവദുര്‍ഗ എന്ന സങ്കല്പത്തില്‍ ആരാധിക്കുന്നു.

ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ടാ, കുശ്മാണ്ഡീ, സ്‌കന്ദമാതാ, കാര്‍ത്യായിനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാ എന്നിവയാണ് ഈ നവദുര്‍ഗാ ഭാവങ്ങള്‍. ജന്മനക്ഷത്രങ്ങളുമായി ബന്ധപ്പെട്ടുള്ള മറ്റൊരു രസകരമായ കാര്യം 27 (2+7=9) 2നാളുകളെ ഒന്‍പത് വീതമുള്ള മൂന്നു വിഭാഗങ്ങളായി തിരിക്കാം എന്നുള്ളതാണ്. ദേവഗണത്തില്‍പ്പെട്ട ഒന്‍പത് നാളുകള്‍, മനുഷ്യഗണത്തില്‍പ്പെട്ട ഒന്‍പത് നാളുകള്‍, അസുരഗണത്തില്‍പ്പെട്ട ഒന്‍പത് നാളുകള്‍, നവപാഷാണങ്ങള്‍ എന്നറിയപ്പെടുന്ന ഒന്‍പത് വസ്തുക്കളെക്കൊണ്ട് ഈ പ്രപഞ്ചം നിറഞ്ഞുനില്‍ക്കുന്നു. ഭൂമി, ആകാശം, വായു, വെളളം, അഗ്നി, സമയം, സ്ഥലം, ആത്മാവ്, മനസ്സ് ഇവയാണ് നവപാഷാണങ്ങള്‍.

കര്‍മ്മസാക്ഷികള്‍ ഒന്‍പതെണ്ണമാണ്. സൂര്യന്‍, ചന്ദ്രന്‍, യമന്‍, കാലം ഇവയോടൊപ്പം പഞ്ചഭൂതങ്ങളും ചേര്‍ന്നാല്‍ ഒന്‍പത് കര്‍മ്മസാക്ഷികളായി. നല്ല മുഹൂര്‍ത്തം കണക്കാക്കുമ്പോള്‍ ജ്യോതിഷികള്‍ വര്‍ജിക്കേണ്ട നവദോഷങ്ങള്‍ ഒന്‍പതെണ്ണമാണ്. അവ യഥാക്രമം: ഗുളികന്‍, വിഷ്ടി, ഗണ്ഡാന്തം, വിഷഘടിക, ഉഷ്ണശിഖ, ഏകാര്‍ഗ്ഗളം, സര്‍പ്പശിരസ്, ലാടം, വൈധൃതം ഇവയാകുന്നു. ശ്രീചക്രത്തില്‍ ത്രൈലോക്യമോഹനം, സര്‍വ്വശാപാരിപൂരകം, സര്‍വ്വസംക്ഷോഭനം, സര്‍വ്വ സൗഭാഗ്യദായകം, സര്‍വ്വാര്‍ത്ഥ സാധകം (ദേവിയെ സര്‍വ്വാര്‍ത്ഥ സാധികേ എന്ന് സംബോധന ചെയ്യാറുണ്ട്) സര്‍വ്വരക്ഷാകരം, സര്‍വ്വരോഗഹരം, സര്‍വ്വ സിദ്ധിപ്രദം, സര്‍വ്വാനന്ദമയം എന്നിങ്ങനെ ഒന്‍പത് ചക്രങ്ങളാണുള്ളത്.

ഈശ്വരസാക്ഷാത്കാരത്തിനായി ഋഷിവര്യന്മാര്‍ അനുഷ്ഠിക്കുന്ന നവമാര്‍ഗ്ഗങ്ങള്‍ ഏവരുമറിഞ്ഞിരിക്കേണ്ടതാണ്. അവ, ശ്രവണം, കീര്‍ത്തനം, സ്മരണം, പാദസേവനം, അര്‍ച്ചന, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിവയാകുന്നു. നാഗാരാധന കേരളത്തില്‍ വളരെക്കാലം മുമ്പേ ഉണ്ടായിരുന്നല്ലോ. ചെറിയ വനങ്ങള്‍ എന്നറിയപ്പെടുന്ന കാവുകള്‍ നാട്ടില്‍ ഒരുകാലത്ത് ധാരാളമുണ്ടായിരുന്നു. പ്രധാനമായും നാഗരാജാക്കന്മാര്‍ എന്നറിയപ്പെടുന്നത് ഒന്‍പതു നാഗങ്ങളാണ്.

അനന്തന്‍, വാസുകി, ആദിശേഷന്‍, പത്മനാഭന്‍, കംസലന്‍, ശംഖപാലന്‍, ധൃതരാഷ്ട്രര്‍, തക്ഷകന്‍, കാളിയന്‍ എന്നിവരാണ് മേല്‍പ്പറഞ്ഞ ഒന്‍പതു നാഗരാജാക്കന്മാര്‍. ഒന്‍പതിന്റെ മഹത്വം എത്ര എഴുതിയാലും തീരില്ല. അത്രത്തോളം പ്രാധാന്യം ഹൈന്ദവസംസ്‌ക്കാരത്തിലും, നമ്മുടെ നിത്യജീവിതത്തിലും ഈ സംഖ്യയ്ക്കുണ്ട്. ചില കാര്യങ്ങള്‍കൂടി ശ്രദ്ധയില്‍പ്പെടുത്തി ഈ ലേഖനം അവസാനിപ്പിക്കട്ടെ.

ക്ഷേത്ര നിര്‍മ്മിതിയില്‍ എക്കാലത്തേയും മികച്ച ഒന്നായ ചിദംബരത്തെ പൊന്നമ്പലത്തിന് മേലേ ഒമ്പത് സ്വര്‍ണ്ണകലശങ്ങള്‍ ഒമ്പതുശക്തികളായി ഉറപ്പിച്ചിരിക്കുന്നു. 'നവനിധി' എന്നറിയപ്പെടുന്ന ധനസമ്പത്തിന് അധിപതി ലക്ഷ്മീ കുബേരനാണ്. ഇവയെക്കൂടാതെ നവധാന്യങ്ങള്‍, നവകന്യകകള്‍, നവതിരുപ്പതികള്‍, നവകര്‍മ്മങ്ങള്‍ എന്നിങ്ങനെ ഒന്‍പത് എന്ന സംഖ്യയുമായി ബന്ധപ്പെട്ട ഒട്ടനവധി കാര്യങ്ങളുണ്ട്.

ഡോ. രാജീവ് എന്‍.
(അസോസിയേറ്റ് പ്രൊഫസര്‍)
ഫോണ്‍: 9633694538

Ads by Google
Ads by Google
Loading...
TRENDING NOW