Monday, December 10, 2018 Last Updated 45 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 01.25 PM

ആദ്യം പ്രണയം സ്കൂള്‍ കായിക അദ്ധ്യാപകനോട്; കാമുകന്‍ ആരായിരുന്നാലും ബുദ്ധിശാലിയായിരിക്കണം - മല്ലികാ ഷെറാവത്

uploads/news/2018/09/246648/CiniINwMallikaSherawat070918.jpg

പ്രണയത്തിന്റെ പേരില്‍ ഒരുപാട് പേരുടെ ഉറക്കംകെടുത്തിയ ബോളിവുഡ് നക്ഷത്രമാണ് മല്ലികാ ഷെറാവത്. ഈ സുന്ദരിയുമായി ഒരു അഭിമുഖം.

? നിങ്ങളുടെ ജീവിതത്തിലെ ആദ്യ വഴിത്തിരിവ്.


ഠ 2011-ല്‍ ഖ്വാഹിഷ് എന്ന ഹിന്ദി സിനിമയില്‍ നായികയായത്.


? നിങ്ങളുടെ ജീവിതത്തില്‍ സുദിനം.
ഠ 2011-ല്‍ അമേരിക്കന്‍ പ്രസിഡന്റ ബരാക് ഒബാമയുമായുള്ള കൂടിക്കാഴ്ച.

? നിങ്ങളുടെ ജീവിതത്തിലെ ദുരന്തദിനം.


ഠ അച്ഛന്‍ എന്നെ തള്ളി നിലത്തിട്ട സംഭവം.

? നിങ്ങളുടെ ആദ്യത്തെ പ്രണയം.


ഠ സ്‌കൂളില്‍ പഠിക്കുമ്പോള്‍ കായികപരിശീലന ക്ലാസിലെ സാറിനെ പ്രണയിച്ചുതുടങ്ങി. പ്രണയം മൂത്ത എനിക്ക് അദ്ദേഹത്തോട് പറയാന്‍ കഴിയാത്ത ഒരവസ്ഥ. അന്ന് ഞാന്‍ കൊച്ചുപെണ്ണായിരുന്നു. ഒടുവില്‍ ഞാനെന്റെ പ്രണയം സ്വയം പിന്‍വലിക്കുകയാണുണ്ടായത്. ആ സാറ് അത്രകണ്ട് സുന്ദരനായിരുന്നു.

? നിങ്ങളുടെ യഥാര്‍ഥ പേര് റീമാലമ്പ. ഇനിയൊരു തവണ നിങ്ങളുടെ പേര് മാറ്റേണ്ടിവന്നാല്‍ ഏത് പേര് സ്വീകരിക്കും.


ഠ മല്ലിക എന്ന് എന്നെ വിളിക്കുമ്പോഴാണ് എനിക്കേറെ സന്തോഷം. മുല്ലപ്പൂ എന്നര്‍ഥം വരുന്ന ഈ പേര് ആര്‍ക്കാണ് മാറ്റാന്‍ തോന്നുക.
uploads/news/2018/09/246648/CiniINwMallikaSherawat070918a.jpg

? ഏറ്റവും സുമുഖനും സുന്ദരനുമായ ഒരു യുവാവും, ഏറ്റവും സമ്പന്നനായ ഒരാളും കൂടി നിങ്ങളുടെ പ്രണയം സ്വീകരിക്കാന്‍ മത്സരിക്കുകയാണ്. ഈ രണ്ടു പേരില്‍ ആരെയാവും നിങ്ങള്‍ തെരഞ്ഞെടുക്കുക.


ഠ രണ്ടു പേരെയും ഞാന്‍ ഉപേക്ഷിക്കും. മറിച്ച് ഒരു ബുദ്ധിശാലിയെ തെരഞ്ഞെടുക്കും. ജീവിക്കാന്‍ പണം, സൗന്ദര്യത്തെക്കാള്‍ ബുദ്ധിമാനെയാണ് ആവശ്യം.

? നിങ്ങള്‍ അവസാനമായി 10 രൂപയ്ക്ക് വാങ്ങിയ ഒരു വസ്തു.


ഠ രാജസ്ഥാനില്‍ ഒരു ഷൂട്ടിംഗ്‌വേളയില്‍ മാജിക് കാണിക്കുന്ന ഒരു പയ്യന്‍ അഞ്ചുരൂപയ്ക്ക് ഒരു വിനായക ശില്പം തന്നു.

? പ്രശസ്തി തന്ന പാഠം.


ഠ പ്രശസ്തി നിരന്തരമായിട്ടുള്ളതല്ല എന്ന്.

? മാധ്യമങ്ങള്‍ നിങ്ങളോട് ഏത് ചോദ്യം ചോദിക്കരുതെന്നാണ് വിചാരിക്കുന്നത്.


ഠ അവര്‍ എന്നോട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാറില്ല എന്നതാണ് സത്യം. അതുകൊണ്ട് നിങ്ങള്‍ക്കെന്നോട് ഏത് ചോദ്യവും ചോദിക്കാം.

? നിങ്ങള്‍ വിദേശത്തേക്ക് പുറപ്പെടുമ്പോഴൊക്കെ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നത്.


ഠ എന്റെ ലിപ്ബാം. എന്റെ പാചകക്കാരന്‍, എന്റെ സഹോദരന്‍.

? നിങ്ങള്‍ അവസാനമായി വായിച്ച നല്ല പുസ്തകം.


ഠ പരമഹംസയോഗാനന്ദ എഴുതിയ ഒരു യോഗിയുടെ ആത്മകഥ.

? നിങ്ങള്‍ ഒരു നദിയില്‍ മുങ്ങിത്താണ് മരണത്തെ നേരിടുകയാണ്. ഈ സമയം ഒരു ചെറുപ്പക്കാരന്‍ നിങ്ങളെ രക്ഷിക്കുന്നു. പ്രത്യുപകാരമായി അയാള്‍ നിങ്ങളുടെ ശരീരം ആവശ്യപ്പെടുകയാണ്. നിങ്ങള്‍ എന്തു ചെയ്യും


ഠ അയാള്‍ അങ്ങനെ ശഠിക്കുകയാണെങ്കില്‍ ഞാന്‍ നദിയിലേക്ക് ചാടും.
uploads/news/2018/09/246648/CiniINwMallikaSherawat070918b.jpg

? നടിമാര്‍ സൗന്ദര്യത്തിനുവേണ്ടി പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതിനെക്കുറിച്ച്.
ഠ അവര്‍ പണംകൊടുത്ത് മരണം വാങ്ങുന്നു. നിഷ്ഠയുള്ള ഭക്ഷണശീലമാണ് സൗന്ദര്യത്തിന് നിദാനം.

? നിങ്ങള്‍ ഒരുദിവസം കണ്ണുതുറക്കുമ്പോള്‍ പാമ്പായിമാറിയാല്‍.


ഠ ശബ്ദമുണ്ടാക്കാതെ ഊര്‍ന്ന് സ്ഥലംവിടും.

? നിങ്ങള്‍ ആദ്യമായി തിയറ്ററില്‍ പോയി കണ്ട സിനിമ.


ഠ 1982-ല്‍ അങ്കൂര്‍ എന്ന സിനിമ.

? നിങ്ങള്‍ അഞ്ച് തവണയിലേറെ കണ്ട സിനിമ.


ഠ 'മാന്‍സ്റ്റര്‍'.

? ഞാന്‍ അഭിനയിച്ചെങ്കിലെന്ന് നിങ്ങള്‍ ആശിച്ചുപോയ സിനിമ.


ഠ ഡേര്‍ട്ടി പ്രിറ്റി തിംഗ്‌സ്.

സുധീന ആലംകോട്

Ads by Google
Ads by Google
Loading...
TRENDING NOW