Monday, June 17, 2019 Last Updated 15 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 11.38 AM

സെപ്റ്റംബര്‍ മാസഫലം നിങ്ങള്‍ക്ക് എങ്ങനെ?

സമ്പൂര്‍ണ്ണമാസഫലം ; 2018 സെപ്റ്റംബര്‍ 1 - 30 വരെ
uploads/news/2018/09/245812/joythi040918SepTprd.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) -


ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും സാധ്യമായിത്തീരും. കര്‍മ രംഗത്ത് പുരോഗതി നേടും. പുതിയ ചില തൊഴില്‍ മേഖല കളില്‍ പ്രവേശിക്കുന്നതിനു ശ്രമിക്കും. കച്ചവടക്കാര്‍ക്ക് വളരെ ഗുണകരമായ കാലമാണ്. സാമ്പത്തിക നേട്ടങ്ങള്‍ വളരെയുണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കും. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക് ഉടനെ അതിനു തുടക്കമിടുവാന്‍ കഴിയും. നിലവിലുള്ള വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി മോടി പിടിപ്പിക്കുന്നതിനും സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ പുരോഗതി നേടും. നിങ്ങളുടെ സൂര്യരാശി വീഥിയില്‍ വളരെ അസുലഭമായ ഒരു രാജയോഗകല തെളിഞ്ഞുകാണുന്നു. ഇത് പുഷ്ടി പ്രാപിച്ചാല്‍ സര്‍വ്വൈശ്വര്യം ഫലമാകുന്നു. ദോഷ നിവാരണമായി ഒരു സിദ്ധിവിനായകപൂജ നടത്തുന്നത് ഉത്തമം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) -


പൊതുവെ ഗുണദോഷ സമ്മിശ്രാ വസ്ഥ അനുഭവപ്പെടും. കര്‍മ്മരംഗത്ത് കുറെയധികം നേട്ടങ്ങള്‍ കൈവരിക്കുന്നതിനു സാധിക്കും. നൂതന ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങുന്നതിനു കഴിയും. ദീര്‍ഘനാളായി ചിന്തിക്കുന്ന സ്വപ്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമായിത്തീരും. കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും വലിയ അംഗീകാരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ ശരിയായി ശ്രമിച്ചില്ലെങ്കില്‍ പരാജയ സാധ്യത കാണുന്നു. ഉദ്യോഗസ്ഥര്‍ക്ക് തീര്‍ത്തും വിഷമകരമായ സ്ഥലംമാറ്റം ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. മേലുദ്യോഗസ്ഥരുടെ അപ്രീതിയ്ക്ക് ഇടയാകാതെ സൂക്ഷിക്കേണ്ടതാണ്. നിങ്ങളുടെ സൂര്യരാശി മണ്ഡലത്തില്‍ വളരെ ദോഷാത്മകമായ ഒരു യോഗസാന്നിധ്യം കാണുന്നു. പരിഹാരമായി ഒരു മഹാസുദര്‍ശന ഹോമം നടത്തി അഘമര്‍ഷണം ചെയ്യുക. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തുക.

മിഥുനം (മകയിരം 1/2, തിരുവാതിരം, പുണര്‍തം 3/4) -


കച്ചവടക്കാര്‍ക്ക് വളരെ നേട്ടങ്ങള്‍ ഉണ്ടാകും. ധനപരമായി പുതിയ മാര്‍ണ്മങ്ങള്‍ തുറക്കുന്നതാണ്. കാര്‍ഷികരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല നേട്ടങ്ങള്‍ വന്നുചേരും. പുതുമയുള്ള ചില നവീന ആദായമാര്‍ണ്മങ്ങള്‍ ഉണ്ടാകുന്നതാണ്. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപൂര്‍വ്വമായ ചില അവസരങ്ങള്‍ ലഭിക്കും. സിനിമ-സീരിയല്‍ രംഗത്ത് ഉള്ളവര്‍ക്കും അപൂര്‍വ നേട്ടങ്ങളും ഉയര്‍ച്ചയും ഉണ്ടാകും. വിദേശത്തു തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ ജീവിതത്തില്‍ അതിശയകരമായ വഴിത്തിരിവിനു കാരണമാകാവുന്ന ഒരു പുതിയ ആത്മബന്ധമോ ആചാര്യബന്ധമോ ഉടലെടുക്കുന്ന തിനു സാധ്യത കാണുന്നു. സൂര്യരാശി ഫലങ്ങള്‍ ശരിയായി നിര്‍ണ്ണയിച്ച് വേണ്ട പരിഹാരങ്ങള്‍ ചെയ്യുക. താല്‍ക്കാലികമായി ഒരു നവഗ്രഹശാന്തി നടത്തുക. മറ്റു വിശ്വാസികള്‍ നവീകരണ പ്രാര്‍ത്ഥന ചെയ്യുക.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) -


അപ്രതീക്ഷിതമായ തടസ്സങ്ങള്‍ പല കാര്യങ്ങളിലും തൊഴില്‍രംഗത്ത് പരാജയസാധ്യത കാണുന്നു. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനു പറ്റിയ സമയമല്ല. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവയൊക്കെ സംഭവിക്കുന്നതിനു സാധ്യത. ഏതു കാര്യത്തിലും വളരെ ആലോചിച്ച് തീരുമാനമെടുക്കുക. വിദ്യാര്‍ത്ഥികള്‍ വളരെ തീവ്രശ്രമം നടത്തിയാല്‍ മാത്രമേ ജയസാധ്യതയുള്ളു. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനഭ്രംശം, മേലധികാരികളുടെ ശാസന, ശിക്ഷാ നടപടി ഇവയൊക്കെ സംഭവിക്കാം. നിങ്ങളുടെ സൂര്യരാശിവീഥിയില്‍ തികച്ചും ദോഷാത്മകമായ ഒരു താരകയോഗം കാണുന്നു. ഇത് പലവിധ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാവുന്നതാണ്. ദോഷനിവാരണമായി ഒരു മഹാപ്രത്യംഗിരാപൂജ നടത്തുക. മറ്റു വിശ്വാസികള്‍ അവഗാഹപ്രാര്‍ത്ഥന ചൊല്ലുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) -


പൊതുവെ ഗുണദോഷസമ്മിശ്ര സമയമാണ്. കച്ചവടക്കാര്‍ക്ക് വളരെ ഗുണം ലഭിക്കും. പുതിയ ബിനസ്സ് സംരംഭങ്ങള്‍ തുടങ്ങുന്നതിന് സാധിക്കും. കൂടുതല്‍ ആദായകരമായ പുതിയ മാര്‍ണ്മങ്ങള്‍ തുറന്നുകിട്ടും. കുടുംബ ത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കും. നിങ്ങളുടെ ജീവിതത്തില്‍ വളരെ അസുലഭമായ മാറ്റങ്ങള്‍ക്കു തുടക്കമാവാന്‍ പോകുകയാണ്. വലിയ ഉയര്‍ച്ചയും സ്ഥാനപ്രാപ്തിയും നേടുന്നതിന് കാരണമായേക്കാവുന്ന ഒര നൂതന ഗുരുബന്ധം ഇക്കാലത്ത് ഉടലെടുക്കുവാന്‍ സധ്യത. വിദേശത്ത് വസിക്കുന്നവര്‍ അടുത്തുതന്നെ സ്വദേശ സന്ദര്‍ശനം നടത്തുന്നതിനു തീരുമാനിക്കുകയും അത് അവരുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവായിത്തീരുകയും ചെയ്യും. ദോഷപരിഹാരമായി മഹാസത്യനാരായണബലി നടത്തുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) -


ഗുണദോഷസമ്മിശ്രത തുടരും. കര്‍മ്മരംഗത്ത് വളരെ നേട്ടങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പുരോഗതി കൈവരിക്കുന്നതിനു കഴിയും. ധനപരമായ നേട്ടങ്ങള്‍ പലതും വന്നുചേരും. നൂതന സംരംഭങ്ങള്‍ തുടങ്ങും. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക് അതു തുടങ്ങി വയ്ക്കുന്നതിനു സാധിക്കും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വളരെ ഗുണകരമായ കാര്യങ്ങള്‍ പലതുമുണ്ടാകും. നിങ്ങളുടെ സൂര്യാരാശി വീഥിയില്‍ വളരെ അപൂര്‍വ്വമായ ഒരു സൗഭാഗ്യയോഗകാല തെളിയുന്നുണ്ട്. ഇത് ഭാവിയില്‍ വിശിഷ്ടമായ ഐശ്വര്യസമൃദ്ധിതന്നെ നല്‍കുന്നതാണെന്നു കാണുന്നു. പരിവര്‍ത്തനകാലം ഉടന്‍ ഉണ്ടാകുന്നതാണ്. അഭീഷ്ടസിദ്ധിക്കായി ഒരു ജയസുദര്‍ശന ബലി നടത്തുന്നത് ശുഭമായി കാണുന്നു.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) -


പലവിധ പ്രതിബന്ധങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. കര്‍മരംഗത്ത് പരാജയം, കാര്യതടസ്സങ്ങള്‍, ധനനഷ്ടങ്ങള്‍ ഇവയൊക്കെ വന്നുചേരുന്നതാണ്. യാത്രാക്ലേശം, അലച്ചില്‍, ഇച്ഛാഭംഗം എന്നിവ സംഭവിക്കാം. വിദ്യാര്‍ത്ഥികള്‍ വളരെ പരിശ്രമിച്ചില്ലെങ്കില്‍ ധനനഷ്ടങ്ങള്‍ സംഭവിക്കുകയും, പഠന പുരോഗതി കുറയുകയും പരാജയമുണ്ടാവുകയും ചെയ്യാന്‍ സാധ്യത. നിങ്ങളുടെ സൂര്യരാശി മണ്ഡലത്തില്‍ തികച്ചും ദോഷാത്മകമായ ഒരു താരകയോഗം കാണുന്നു. ഇത് പിന്നീട് വളരെ പ്രയാസങ്ങള്‍ക്കു കാരണമായേക്കും. സര്‍വ്വദോഷശാന്തിക്കായി ഒരു മഹാമൃത്യഞ്ജയഹോമം നടത്തേണ്ടതാണ്. മറ്റു വിശ്വാസികള്‍ നവീകരണ പ്രാര്‍ത്ഥന നടത്തി, സമുദ്രനീലക്കല്ല് ധരിക്കുന്നത് ഉത്തമം.

വൃശ്ചികം (വിശാഖം 1/2, അനിഴം, കേട്ട) -


പൊതുവെ ഗുണദോഷസമ്മിശ്രാവസ്ഥ യാണു കാണുന്നത്. കര്‍മ്മരംഗത്ത് വളരെ നേട്ടങ്ങള്‍ കൈവരിക്കുന്നതിനു കഴിയും. പുതിയ കര്‍മ്മമേഖലയില്‍ പ്രവേശിക്കുന്നതിനു സാധിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങും. വിദ്യാര്‍ത്ഥികള്‍ ശരിയായി ശ്രദ്ധിച്ചില്ലെങ്കില്‍ പരാജയ സാധ്യതയാണുള്ളത്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനഭ്രംശവും കര്‍മ്മമണ്ഡലത്തില്‍ ശിക്ഷാനടപടികളും നേരിടേണ്ടി വന്നേയ്ക്കാം. വിദേശത്തു ജോലി ചെയ്യുന്നവര്‍ വളരെ ശ്രദ്ധ പാലിക്കുന്നത് നന്നായിരിക്കും. കുടുംബത്തില്‍ പൊതുവെ സ്വസ്ഥത നിലനില്‍ക്കും. ആരോഗ്യകാര്യങ്ങള്‍ കൂടുതലായി ശ്രദ്ധിക്കുക. പുതിയ ബിസിനസ്സ് തുടങ്ങുന്നത് നന്നായി ചിന്തിച്ചു വേണം. വിദേശത്തു കഴിയുന്നവര്‍ അടുത്തുതന്നെ നാട്ടിലേക്ക് ഒരു സന്ദര്‍ശനം നടത്തിയേക്കും. ഇത് ഒരു വഴിത്തിരിവിന്റെ തുടക്കമാകാനന്‍ സാധ്യത. ഒരു ഭാഗ്യസൂക്തഹവനം നടത്തുന്നത് ശുഭം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) -


പൊതുവെ ഗുണാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകും. കച്ചവടക്കാര്‍ക്ക് വളരെ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങും. വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിക്കുന്ന പുരോഗതി നേടുന്നതിനു കഴിയും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സഥലംമാറ്റവും സ്ഥാനക്കയറ്റവും ലഭിക്കും. നിങ്ങളുടെ ജീവിതത്തില്‍ അപൂര്‍വ്വമായ ഒരു മാറ്റത്തിന്റെ തുടക്കമാണ് വരുന്നത്. ഒരു പുതിയ സൗഹൃദമോ ഗുരുബന്ധമോ ഇക്കാലത്ത് ഉടലെടുക്കുന്നതിനുള്ള സാധ്യത കാണുന്നു. ദോഷപരിഹാരശ്രമങ്ങള്‍ നടത്തുന്ന സമയത്ത്, നിങ്ങളുടെ ആരൂഢം അഥവാ ഗൃഹം ശരിയായി പരിശോധിപ്പിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തുന്നത് നന്നായിരിക്കും. തല്‍ക്കാല പരിഹാരമായി നവഗ്രഹശാന്തി നടത്തുക. മറ്റു വിശ്വാസികള്‍ നവീകരണ പ്രാര്‍ത്ഥന ചെയ്യുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) -


ഉദ്ദേശലക്ഷ്യങ്ങള്‍ സാധിക്കും. തൊഴില്‍ അനേ്വഷിക്കുന്നവര്‍ക്ക് ഉടന്‍ ലക്ഷ്യപ്രാപ്തിയുണ്ടാകും. വിദേശത്ത് ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമാണ്. പഠനപുരോഗതിയും വിജയവും ഉണ്ടാകും. തൊഴിലധിഷ്ഠിതരംഗത്ത് ഉപരിപഠനത്തിനു വഴിയൊരുങങും. ഉദ്യോഗസ്ഥര്‍ ആഗ്രഹിക്കുന്ന രീതിയില്‍ സ്ഥലംമാറ്റം ലഭിക്കുകയും സ്ഥാനക്കയറ്റമുണ്ടാവുകയും ചെയ്യുന്നതാണ്. പുതിയ വസ്തു വാഹനാദികള്‍ വാങ്ങുന്നതിനു കഴിയും. കൂടുതല്‍ സൗകര്യങ്ങളോടുകൂടിയതും വിസ്തൃതവുമായ പുതിയ ഗൃഹം വാങ്ങുന്നതിനു കഴിയും. ദോഷപരിഹാരമായി ഒരു ജയദുര്‍ണ്മാപൂജ നടത്തുക. മറ്റുവിശ്വാസികള്‍ വിദ്രുമരത്‌നം ധരിക്കുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) -


ധനനഷ്ടങ്ങള്‍ ഉണ്ടായേക്കും. കര്‍മ്മ രംഗത്ത് വളരെ ജാഗ്രത പാലിക്കുക. പരാജയ സാധ്യതയുള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ അതീവ ജാഗ്രത പാലിക്കുക. ഉദ്യോഗസ്ഥര്‍ മേലധികാരികളുടെ ശാസന, ശിക്ഷാനടപടികള്‍ ഇവയ്ക്കു വിധേയമാകുന്നതിനു സാധ്യത കാണുന്നു. യാത്രാക്ലേശം, അലച്ചില്‍, മനോമാന്ദ്യം ഇവ ഉണ്ടാകുന്നതിനിടയുണ്ട്. നിങ്ങളുടെ ഗൃഹം, വാഹനങ്ങള്‍ ഇവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചേക്കാം. ഏതു കാര്യത്തിലും വളരെ ജാഗ്രത പാലിക്കുക. നൂതന സംരംഭങ്ങള്‍ തുടങ്ങാവുന്ന സമയമല്ല. സംഭാഷണത്തില്‍ വളരെ മിതത്വവും ആത്മനിയന്ത്രണവും ശീലിക്കുന്നത് നന്നായിരിക്കും. ദോഷപരിഹാരമായി ഒരു സത്യനാരായണബലി നടത്തുക. മറ്റു വിശ്വാസികള്‍ സമുദ്രനീലം ധരിക്കുക.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) -


ഗുണദോഷസമ്മിശ്രാവസ്ഥ കാണുന്നു. കര്‍മ്മരംഗത്ത് പലവിധ നേട്ടങ്ങള്‍ ഉണ്ടാകും. പുതിയ തൊഴില്‍ മേഖലയില്‍ പ്രവേശിക്കും. നൂതന ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് അപൂര്‍വ്വമായ നേട്ടങ്ങള്‍ വന്നുചേരുന്നതാണ്. ഉടന്‍തന്നെ നാട്ടില്‍ ഒരു സന്ദര്‍ശനം നടത്തുന്നതിനുള്ള സാഹചര്യമുണ്ടാകും. ജീവിതത്തില്‍ അത്ഭുതകരമായ വഴിത്തിരിവിനു കാരണമാകാവുന്ന ഒരു ഗുരുബന്ധമോ ആത്മബന്ധമോ ഈ സന്ദര്‍ശന കാലത്ത് ഉണ്ടായേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന പുരോഗതിയും ഉപരി പഠന അവസരവും ഉണ്ടാകുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം ഇവ ലഭിക്കും. ശരിയായി രാശിചിന്ത ചെയ്ത് വേണ്ട പ്രതിവിധികള്‍ ചെയ്യുക.

അനില്‍ പെരുന്ന - 9847531232

Ads by Google
Tuesday 04 Sep 2018 11.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW