Sunday, December 16, 2018 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 01.15 PM

പ്രളയം : കേരളത്തിന് ശ്രീശ്രീരവിശങ്കർജിയുടെ സഹായ വാഗ്‌ദാനം

uploads/news/2018/08/242852/artofliving230818a.jpg

ബാംഗ്‌ളൂർ : സർവ്വവിനാശകാരിയായ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രിപിണറായി വിജയന് ശ്രീശ്രീരവിശങ്കർജി പ്രത്യാശയുടെ സന്ദേശവും സഹായവാഗ്ദ്ധാനവുംപകർന്നു നൽകി .

പ്രളയക്കെടുതിയുടെ ഭീകരമായ വെല്ലുവിളിക്ക് മുമ്പിൽ അശേഷം ആത്മധൈര്യം ചോർന്നുപോകാതെ പ്രത്യാശയുമായി മുന്നോട്ട് പോകാനും എല്ലാ കാര്യങ്ങളും വേഗത്തിൽ തന്നെ പൂർവസ്ഥിതി പ്രാപിക്കുമെന്നും കേരളത്തിലെ ജനസഞ്ചയങ്ങളെ അഭിസംബോധനം ചെയ്‌തുകൊണ്ടുള്ള വീഡിയോ സന്ദേശത്തിൽ ശ്രീശ്രീരവിശങ്കർ ആഹ്വാനം ചെയ്‌തു .

കേരളത്തിൽ മരണസംഖ്യ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ജീവനകലയുടെ കൂടുതൽ സന്നദ്ധ സേവാവളണ്ടിയർമാർ സേവനരംഗത്തെമെന്നും അദ്ദേഹം ഉറപ്പുനൽകി .

പ്രളയബാധിതമേഖലകളിൽനിന്നും സുരക്ഷാസ്ഥാനങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കുന്നവർക്കാവശ്യമായ ഭക്ഷണം, കുടിവെള്ളം ,വസ്ത്രം , കിടപ്പായകൾ ,പുതപ്പുകൾ ,പാൽപ്പൊടി , കൊതുകു നിവാരണികൾ , തുടങ്ങിയ അവശ്യസാധനങ്ങളടങ്ങിയ ഇരുപതിലധികം ട്രക്ക് ലോഡുകൾ ഇതിനകം തന്നെ വിവിധകേന്ദ്രങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ആർട് ഓഫ് ലിവിംഗ് കേരളയുടെ നേതൃത്വത്തിൽ എത്തിച്ചുകഴിഞ്ഞു .ഇനിയും കൂടുതലിടങ്ങളിൽ കൂടുതൽപേർക്കായി എത്തിക്കാനും പദ്ധതിയിട്ടതായി ശ്രീശ്രീശങ്കർ സന്ദേശത്തിൽ വ്യക്തമാക്കി .

കേരളത്തിലെ പ്രളയ ബാധിതമേഖലകളിലുള്ളവരെ സഹായിക്കാൻ ജീവനകലയുടെ രാജ്യാന്തരആസ്ഥാനമായ ബാംഗ്ളൂർ ആശ്രമത്തിൽ ''ദുരിതാശ്വാസ സംഭരണകേന്ദ്രം ''പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്.

മുഴുവൻ ആർട് ഓഫ്‌ലിവിംഗ് മെമ്പർമാരും ,മറ്റുള്ളവരും ഈ സദുദ്യമത്തിൽ പങ്കാളികളാവാൻ ശ്രീശ്രീഗുരുദേവ് അടിയന്തിര സന്ദേശത്തിൽ ആവശ്യപ്പെടുന്നു . സന്നദ്ധസേവാപ്രവർത്തനത്തിന് തയ്യാറുള്ളവരും മറ്റുതരത്തിൽ സഹായിക്കാനും സന്മനസ്സുമുള്ളവർ വിശദവിവരങ്ങൾക്ക്.
tini.cc / helpkerala എന്ന വെബ്സൈറ്റിലൂടെയോ ചന്ദസാബു -ഫോൺ : +91 9447463491 , വിജയകുമാരൻ നായർ ഫോൺ +919744 252288 .E mail: vvkkeralaapexbody@gmail.com ബന്ധപ്പെടാവുന്നതാണ്
https://www.facebook.com/sudheerbabuas/videos/10215119605636404/

Ads by Google
Ads by Google
Loading...
TRENDING NOW