Tuesday, December 18, 2018 Last Updated 8 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.47 PM

മാവേലിമന്നന്‌വരവേല്‍പ്പ്

(കവിത)
uploads/news/2018/08/241009/pravasirachana130818a.jpg

ഇന്ദ്രനിലോ..ചന്ദ്രനിലോ...പാതാളത്തിലോ...
മാവേലിമന്നാ..സമ്പല്‍..സമൃദ്ധിയുടെ..രാജനാഥാ..
ഇങ്ങെഴുന്നള്ളിയാലും....നാട്ടിലും....മറുനാട്ടിലും...
ഏഴാംകടലിനക്കരെയും...ഓണമാണോണം..പൊന്നോണം..

എങ്ങെങ്ങും മുഴങ്ങട്ടെ..ഓണഗീതങ്ങള്‍.... പാട്ടുകള്‍...
മാവേലിമന്നനായ്..ചുവടുവയ്ക്കാം..സഹര്‍ഷം..സഹജരെ...
ഓണം...പൊന്നോണം..മനസ്സില്‍തുടികൊട്ടും...ഓണം...
ഉത്തിഷ്ഠതാ...സത്യസന്ധതാ...നീതിബോധ..സന്ദേശ...

ദൂതനായെത്തും പ്രജാവല്‍സലാ...മാവേലിമന്നാ...
സ്വാഗതം...സ്വാഗതം..നാട്ടിലും..മറുനാട്ടിലുംസ്വാഗതം...
ഓണനാളിലെന്നല്ലാ..എന്നുമെന്നുംസ്വാഗതം..സുസ്വാഗതം...
മണ്ണിലെ മാനവരെ...ഒരേചരടില്‍...മോഹനമായ്...

കോര്‍ത്തിണക്കും...മാവേലിമന്നന്റെ...പാടവം...
നീതി..നന്മബോധമിന്നകലെ..മരീചിക മാത്രം....
എങ്ങും പ്രകൃതി നശീകരണങ്ങള്‍..ദുരന്തങ്ങള്‍....
കണ്ണീരുംകയ്പുമായ ഭൂമിദേവിക്കിന്ന്കണ്ണീര്‍ക്കയം....

ജനാധിപത്യത്തിന്‍ പേരില്‍...ഭാരതീയരെ..
ചങ്ങലക്കിടും..അഴിമതികളാല്‍ഞെക്കിപ്പിഴിയും....
ഭരണമേധാവി..അഭിനവ..തമ്പുരാക്കന്മാര്‍..
വര്‍ദ്ധിതമാം..പീഡനവീരര്‍വാഴുന്ന..നാട്...

ആരേയും..ഫലത്തില്‍കയ്യൂക്കുള്ളവര്‍...പീഡിപ്പിക്കും...
രാഷ്ട്രീയ..സിനിമാ..മത...സാംസ്‌കാരിക..മേധാവികള്‍ തന്‍...
പീഡനഗാഥകള്‍..പലമാനങ്ങളില്‍വ്യാപകമിന്ന്..
തെളിവെല്ലാമൊതുക്കി..വിശുദ്ധരാകുമവര്‍....

സമൂഹത്തില്‍അന്തസ്സായിവിരാജിക്കുമവര്‍.....
എങ്കിലുംമന്നവാ..മണ്‍മറഞ്ഞ ആ..സുവര്‍ണ്ണകാലം..
മധുരിക്കും..എന്നെന്നും മധുരിക്കും..ഓര്‍മ്മചെപ്പുകള്‍..
തുറന്നൊന്ന്‌സ്മരിക്കട്ടെ..ആസ്വദിക്കട്ടെ...ഞങ്ങള്‍...

കള്ളവുംചതിയുംകാലുമാറ്റവുംകാലുവാരലും...
ഇല്ലാതിരുന്നൊരുസമത്വമോഹന സുന്ദരകാലം...
പാതാളത്തില്‍..സൂര്യചന്ദ്രനില്‍ നിന്നെത്തിയാലും..
മലയാള മനസ്സില്‍അന്നുപോലിന്നുംചിരപ്രതിഷ്ഠിതന്‍...

ധര്‍മ്മിഷ്ടനാം മാവേലിമന്നാ..തമ്പുരാനെ..വരവേല്‍പ്പ്...
മാവേലിനാടിന്റെധന്യമാം..ഓര്‍മ്മകള്‍ ഓടിഎത്തും..
ഓണമാണ്...പൊന്നോണമാണീസുവര്‍ണ്ണനാളില്‍...
തിരുവാതിരതാലപ്പൊലി ചെന്‍ടണ്ടമേളങ്ങള്‍ മുഴക്കിആടിപ്പാടി..

ഹര്‍ഷോത്മാദങ്ങളോടെമാവേലിമന്നനെ എതിരേല്‍ക്കാം....
ആടാം..പാടാം...മാവേലിമന്നാ...ആടിപ്പാടിതിമിര്‍ക്കാം....
കാലുപൊക്കിചവിട്ടിതാഴ്ത്താനെത്തും അഭിനവ...
വാമന പരിഷകളെ പൊക്കിയകാലുകള്‍താഴ്ത്തു നിങ്ങള്‍....

കാലില്‍ പിടിച്ച്കീഴോട്ടുവലിക്കും ഞന്‍ടുകളെ അടങ്ങൂ..
വാമനന്മാരെ...ഞണ്ടന്‍ടുകളെ..

ആശംസകള്‍.. ഓണാശംസകള്‍...

**** എ.സി. ജോര്‍ജ്ജ്

Ads by Google
Monday 13 Aug 2018 12.47 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW