Wednesday, August 22, 2018 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 07.22 PM

സ്‌കൂളില്‍ നിന്ന് അയണ്‍ ഗുളിക കഴിച്ച 12 വയസുകാരി രക്തം ഛര്‍ദ്ദിച്ച് മരിച്ചു

death

മുംബൈ: സ്‌കൂളില്‍ നിന്ന് അയണ്‍ ഗുളിക കഴിച്ച വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മുംബൈയിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയായ 12 വയസുകാരിയാണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് ഗുളിക കഴിഞ്ഞ 160ല്‍ അധികം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ മുനിസിപ്പല്‍ ഉറുദു സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.

കുട്ടികളില്‍ അനീമിയ ബാധ തടയുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് കുട്ടികള്‍ക്ക് അയണ്‍ ഗുളികളയും ഫോളിക് ആസിഡ് ഗുളികയും നല്‍കിയത്. തിങ്കളാഴ്ചയാണ് ഗുളികകള്‍ നല്‍കിയത്. പിറ്റേന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരണപ്പെട്ട കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല. ബുധനാഴ്ചയും വ്യാഴാഴ്ചയും സ്‌കൂളില്‍ പോയി. സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ കുട്ടി വ്യാഴാഴ്ച രാത്രിയോടെ രക്തം ഛര്‍ദ്ദിച്ച് മരിക്കുകയായിരുന്നു.

ദേശീയതലത്തില്‍ നടപ്പിലാക്കുന്ന പ്രതിരോധ പരിപാടിയുടെ ഭാഗമായാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് അയണ്‍ ഗുളികകള്‍ നല്‍കിയത്. എന്നാല്‍ ഇത്തരമൊരു സംഭവം ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പ്രതികരിച്ചു. അതേസമയം മരണപ്പെട്ട കുട്ടിക്ക് മറ്റ് അസുഖങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഗുളിക കഴിച്ച് മറ്റ് കുട്ടികളില്‍ പലര്‍ക്കും മനംപിരട്ടലും തലചുറ്റലും അനുഭവപ്പെട്ടു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW