Wednesday, August 22, 2018 Last Updated 2 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 04.53 PM

ദുരന്തപ്പെയ്ത്ത് തുടരുന്നു... ചുരുളഴിയാത്ത അരുംകൊല... അരമനപ്പടി ഭയന്ന് പോലീസ്...പ്രധാന വാര്‍ത്തകളിലൂടെ

uploads/news/2018/08/240332/cheruthony-flood.jpg

ജലനിരപ്പ് കുറയുന്നില്ല, ഇടുക്കി ഡാമിലെ എല്ലാ ഷട്ടറുകളും തുറന്നു; ഒരു മീറ്റര്‍ ഉയര്‍ത്താന്‍ ആലോചന ; ആറുലക്ഷം ലിറ്റര്‍ പുറത്തേക്ക് വിടാന്‍ തീരുമാനം

ഇടുക്കി: ഡാമിലേക്ക് നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ചെറുതോണി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ സെക്കന്റില്‍ ആറുലക്ഷം ലിറ്റര്‍ ജലമാണ് തുറന്നുവിടുന്നത്. ചെറുതോണിയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതാനിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഇടുക്കിയില്‍ ജലനരിപ്പ് 2401.60 അടിയായി ഉയര്‍ന്നു. ഇതിന് പിന്നാലെ ഡാമിന്റെ ഷട്ടറുകള്‍ ഒരു മീറ്റര്‍ വരെ ഉയര്‍ത്താനാണ് ആലോചിക്കുന്നത്.

uploads/news/2018/08/240332/libeesh.jpg

ആര്‍ഷയെ വെച്ച് അനീഷ് കന്യകാ പൂജ നടത്തിയോയെന്ന് സംശയം; കൊലപ്പെടുത്തിയ ശേഷം ലിബീഷ് കന്യകാത്വ പരിശോധന നടത്തി

വണ്ണപ്പുറം : കേരളത്തെ ഞെട്ടിച്ച കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ അപസര്‍പ്പക കഥകള്‍ അവസാനിക്കുന്നില്ല. കൊല്ലപ്പെട്ട മന്ത്രവാദി കൃഷ്ണന്‍ അനീഷുമായി കന്യകളെ വെച്ചുള്ള പൂജയ്ക്ക് ആലോചിച്ചിരുന്നതായും ഇരകളെ കൊലപ്പെടുത്തിയ ശേഷം ഒന്നാംപ്രതി അനീഷ് കൃഷ്ണന്റെ മകള്‍ അര്‍ഷയെ ഉപയോഗിച്ച് ഇക്കാര്യം പരീക്ഷിക്കാന്‍ ശ്രമിച്ചതായും സംശയം. കൃത്യം നടത്തിയ ശേഷം അനീഷ് കൃഷ്ണന്റെ ഭാര്യ സൂശീലയുടെയും അര്‍ഷയുടെയും മൃതദേഹങ്ങളെ അപമാനിച്ചതായും പോലീസ് പറഞ്ഞിട്ടുണ്ട്.

uploads/news/2018/08/240332/franco.jpg

ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകും; മൊഴിയെടുപ്പും തെളിവെടുപ്പും തുടരുന്നുവെന്ന് പോലീസ്

കോട്ടയം: കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യുന്നത് വൈകുമെന്ന് സൂചന. കേരളത്തില്‍നിന്നുള്ള പോലീസ് സംഘം ഇന്നലെ തന്നെ ജലന്ധറില്‍ എത്തിയെങ്കിലും സ്ഥിതിഗതികള്‍ പരിശോധിച്ചശേഷമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കൂ.

uploads/news/2018/08/240332/kanwar.jpg

കന്‍വാര്‍ യാത്രയില്‍ വ്യാപക അക്രമം; ദളിത് യുവാവ് കൊല്ലപ്പെട്ടു; അക്രമികള്‍ക്കെതിനെ നടപടി എടുക്കണമെന്ന് സുപ്രീം കോടതി

മീററ്റ്: കന്‍വാര്‍ യാത്ര കാണാനെത്തിയ ദളിതര്‍ക്കെതിരെ രാജ്പുത് വിഭാഗക്കാരുടെ ആക്രമണം. സംഘര്‍ഷത്തില്‍ ദളിത് യുവാവ് കൊല്ലപ്പെട്ടു. രോഹിത് (19) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് രാജ്പുത് യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മീററ്റിലെ മറ്റൊരു ഗ്രാമത്തില്‍ കന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ദളിതരെ രാജ്പുത് വിഭാഗക്കാര്‍ ആക്രമിച്ചിരുന്നു.

uploads/news/2018/08/240332/shivasena.jpg

ശിവസേന വീണ്ടും ബിജെപി പാളയത്തിലേക്ക് ? നരേന്ദ്രമോദി ഉദ്ധവ് താക്കറയെ വിളിച്ച് നന്ദിയറിയിച്ചു

മുംബൈ: ഒരേ സഖ്യത്തിലായിരുന്നിട്ടും പരസ്പരം ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനവുമായി മുന്നോട്ട് പോയിരുന്ന രാഷ്ര്ടീയ കക്ഷിയാണ് ശിവസേന. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറയെ വിളിച്ച് നന്ദിയറിയിച്ചു. രാജ്യസഭാ ഉപാധ്യക്ഷനായി ജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹരിവംശ് നാരായണ്‍ സിങ്ങിനെ പിന്തുണച്ചതിനാണ് പ്രധാനമന്ത്രി നന്ദി അറിയിച്ചത്.

Ads by Google
Friday 10 Aug 2018 04.53 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW