Wednesday, August 22, 2018 Last Updated 3 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 03.04 PM

ടൊയോട്ട ബലെനോ, മാരുതി കൊറോളയും എത്തുന്നു

toyota

മാരുതിയും ടൊയോട്ടയും തമ്മിൽ കാറുകൾ കൈമാറാൻ ധാരണയായി എന്ന വിവരം നേരത്തെ റിപോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോഴിതാ ബലെനോ, വിറ്റാര മോഡലുകളെ ടൊയോട്ട ഏറ്റെടുക്കുന്നു. ഇതിന് പകരമായി കൊറോള ആൾട്ടിസിനെ മാരുതി ഏറ്റെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇരുകമ്പനികളും ചില മാറ്റങ്ങൾ വരുത്തിയ റീബാഡ്ജ് ചെയ്ത മോഡലുകളെ ആയിരിക്കും നിരത്തിലെത്തിക്കുക.

പുതിയ കൊറോള ആൾട്ടിസ് മാരുതിയുടെ പേരിലും പുതിയ ബലെനോ, വിറ്റാര മോഡലുകൾ ടൊയോട്ടയുടെ പേരിലും ആയിരിക്കും അവതരിക്കുക. എക്സ്റ്റീരിയർ ഫീച്ചറുകളിലും അകത്തളത്തിലും കാര്യമായ മാറ്റങ്ങൾ പുതിയ മോഡലുകളിൽ പ്രതീക്ഷിക്കാം. മാരുതി തുടക്കത്തിൽ 25,000 ബലെനോ ഹാച്ച്ബാക്കുകളെയാണ് ടൊയോട്ടയ്ക്ക് കൈമാറുന്നത്. ബലെനോ ടൊയോട്ടോ ബാഡ്ജോടു കൂടിയായിരിക്കും എത്തുക. അടുത്ത വർഷം ആദ്യത്തോടെ ടൊയോട്ട ബലെനോ വിപണിയിൽ അവതരിക്കുമെന്നാണ് സൂചന. ടൊയോട്ട ലോഗോ പതിയുന്ന ആദ്യ മാരുതി കാറായിരിക്കും ബലെനോ.

ടൊയോട്ട ബാഡ്ജിലുള്ള ബലെനോയുടെ അവതരണത്തിന് ശേഷമായിരിക്കും മാരുതിയുടെ കൊറോള ആൾട്ടിസ് വിപണിയിൽ ഇറങ്ങുക. മെക്കാനിക്കൽ മാറ്റങ്ങൾ മോഡലിൽ ഉണ്ടായിരിക്കുന്നതല്ല. കോറോള ആൾട്ടിസ് മാരുതിയുടെ പ്രീമിയം സെഡാൻ നിരയിലേക്കാണ് എത്തുക. സിയാസ് ആണ് നിലവിൽ മാരുതിയുടെ പ്രീമിയം സെഗ്മെന്‍റിലുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW