Wednesday, August 22, 2018 Last Updated 2 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 02.14 AM

സെന്‍സെക്‌സ് @ 38,000

uploads/news/2018/08/240243/f1.jpg

മുംബൈ: നിക്ഷേപകരില്‍ ആവേശം പകര്‍ന്ന്‌ സെന്‍സെക്‌സ്‌ ചരിത്രത്തിലാദ്യമായി 38,000ത്തിനു മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്‌റ്റി 11,450 ഭേദിക്കുകയും ചെയ്‌തു. ബാങ്കിങ്‌ ഓഹരികളാണ്‌ സൂചികകളെ നയിച്ചത്‌. പ്രത്യേകിച്ച്‌ പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍. തുടര്‍ച്ചയായി അഞ്ചാംദിനമാണ്‌ സൂചികകള്‍ റെക്കോഡ്‌ പ്രകടനം ആവര്‍ത്തിക്കുന്നത്‌.
ലോക വളര്‍ച്ചയില്‍ ഇന്ത്യയുടെ പങ്ക്‌ വ്യക്‌തമാക്കികൊണ്ട്‌ രാജ്യാന്തര നാണയനിധി മുന്നോട്ടു വന്നതാണു വിപണികളെ ഉത്തേജിപ്പിച്ചത്‌. സെന്‍സെക്‌സ്‌ 136.81 പോയിന്റ്‌ ഉയര്‍ന്ന്‌ 38,024.37ലും നിഫ്‌റ്റി 21.60 പോയിന്റ്‌ കൂടി 11,471.60ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.
ബി.എസ്‌.ഇയിലെ 1,336 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1,327 ഓഹരികള്‍ നഷ്‌ടത്തിലുമായിരുന്നു. വിദേശനിക്ഷേപത്തിന്റെ കുത്തൊഴുക്കിനൊപ്പം പ്രദേശികനിക്ഷേപകര്‍ കൂടി ചേര്‍ന്നതാണ്‌ സൂചികകളെ ബഹുദൂരം മുന്നിലെത്തിച്ചത്‌. യു.എസ്‌. ഇറക്കുമതിക്കു ചൈന നികുതി വര്‍ധിപ്പിച്ചതോടെ രാജ്യാന്തര വിപണികള്‍ അസ്‌ഥിരമാണ്‌.
37,000ത്തില്‍നിന്നു 38,000 മറികടക്കാന്‍ 11 സെക്‌ഷനാണ്‌ സെന്‍സെക്‌സിനു വേണ്ടിവന്നത്‌. 568.63 കോടി രൂപയുടെ ഓഹരികള്‍ വിദേശനിക്ഷേപകര്‍ കഴിഞ്ഞ ദിവസം സ്വന്തമാക്കിയതായി കണക്കുകള്‍ വ്യക്‌തമാക്കി.
അതേസമയം 30.25 കോടി രൂപയുടെ ഓഹരികള്‍ പ്രാദേശികനിക്ഷേപകരും സ്വന്തമാക്കി. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയുന്നതും സൂചികകള്‍ക്ക്‌ അനുകൂലമാണ്‌. ആക്‌സിസ്‌ ബാങ്ക്‌, ഹിന്‍ഡാല്‍കോ, ടാറ്റ സ്‌റ്റീല്‍, ഇന്‍ഫോസിസ്‌, ടാറ്റ മോട്ടോഴ്‌സ്‌, വേദാന്ത, ഐ.ടി.സി, വിപ്രോ, റിലയന്‍സ്‌ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഭാരതി എയര്‍ടെല്‍, സിപ്ല, ഒഎന്‍ജിസി, ടെക്‌ മഹീന്ദ്ര, എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌, എച്ച്‌.സി.എല്‍. ടെക്‌, മാരുതി സുസുക്കി തുടങ്ങിയ ഓഹരികളാണ്‌ നഷ്‌ടത്തിലായത്‌. ബോര്‍ഡര്‍ വിപണികളിലും ആവേശം ദൃശ്യമായി. മിഡ്‌ക്യാപ്‌ 0.59 ശതമാനവും സ്‌മോള്‍ക്യാപ്‌ 0.29 ശതമാനവും മുന്നേറി.

Ads by Google
Friday 10 Aug 2018 02.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW