Tuesday, October 23, 2018 Last Updated 25 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 02.02 AM

ബി.സി.സി.ഐ. കരട്‌ ഭരണഘടനയ്‌ക്ക് അംഗീകാരം

uploads/news/2018/08/240230/s2.jpg

ന്യൂഡല്‍ഹി: ജസ്‌റ്റിസ്‌ ലോധ കമ്മിഷന്‍ തയാറാക്കിയ ബി.സി.സി.ഐ. ഭരണഘടനയുടെ കരടിന്‌ ഭേദഗതികളോടെ സുപ്രീം കോടതി അംഗീകാരം. ലോധ കമ്മിഷന്‍ നിര്‍ദേശങ്ങളില്‍ ഏറെ ശ്രദ്ധേയവും വിവാദവുമായി കണക്കാക്കപ്പെട്ടിരുന്ന ''ഒരു സംസ്‌ഥാനത്തിന്‌ ഒരു വോട്ട്‌, ഭാരവാഹിത്വ കാലാവധി'' എന്നിവയില്‍ ഇളവുകള്‍ നല്‍കിയാണ്‌ സുപ്രീം കോടതി ഭരണഘടനയ്‌ക്ക് അംഗീകാരം നല്‍കിയത്‌.
പരമാവധി ഭാരവാഹിത്വ കാലാവധി ഒന്‍പതു വര്‍ഷമാക്കി നിശ്‌ചയിക്കുക, മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദാ്യേഗസ്‌ഥര്‍ എന്നിവര്‍ ഭാരവാഹിത്വത്തിലേക്കു വരുന്നത്‌ വിലക്കുക, 70 വയസ്‌ പ്രായപരിധി നിശ്‌ചയിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കോടതി അംഗീകരിച്ചു.
ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ ബെഞ്ചാണ്‌ ഭരണഘടനയുടെ കരടു രൂപത്തിന്‌ അംഗീകാരം നല്‍കിയത്‌. ഭരണഘടന നടപ്പില്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക്‌ മേല്‍നോട്ടം വഹിക്കാനും വീഴ്‌ച വരുത്തുന്നവരെ കണ്ടെത്താനും ബി.സി.സി.ഐ. താല്‍ക്കാലിക ഭരണസമിതിക്ക്‌ കോടതി നിര്‍ദേശം നല്‍കി.
ഭേദഗതി ചെയ്‌ത ഭരണഘടന നാലാഴ്‌ചയ്‌ക്കകം റജിസ്‌റ്റര്‍ ചെയ്യാന്‍ ബി.സി.സി.ഐയ്‌ക്കും ഭേദഗതിയോടെയുള്ള ഭരണഘടന 30 ദിവസത്തിനുള്ളില്‍ അംഗീകരിക്കാന്‍ സംസ്‌ഥാന അസോസിയേഷനുകള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി. പുതിയ ഭരണഘടന അംഗീകരിച്ചതിനുശേഷമേ അസോസിയേഷനുകള്‍ തതെരഞ്ഞെടുപ്പു നടത്താവൂ എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.
ബി.സി.സി.ഐ. ഭരണസമിതിയില്‍ മഹാരാഷ്‌ട്ര, ഗുജറാത്ത്‌ തുടങ്ങിയ സംസ്‌ഥാനങ്ങളുടെ മേല്‍കൈ ഒഴിവാക്കാന്‍ ഉദ്ദേശിച്ചാണ്‌ ഒരു സംസ്‌ഥാനത്തിന്‌ ഒരു വോട്ട്‌ എന്ന നിര്‍ദേശം ലോധ കമ്മീഷന്‍ മുന്നോട്ടു വച്ചത്‌.
നിലവില്‍ മഹാരാഷ്‌ട്രയില്‍ നിന്ന്‌ മഹാരാഷ്‌ട്ര, മുംബൈ, വിദര്‍ഭ അസോസിയേഷനുകളുടെ പേരില്‍ മൂന്നു വോട്ടുകളാണുള്ളത്‌. ഗുജറാത്തില്‍ നിന്നാകട്ടെ സൗരാഷ്‌ട്ര, ബറോഡ, ഗുജറാത്ത്‌ എന്നിങ്ങനെ മൂന്നു അസോസിയേഷനുകള്‍ക്കും വോട്ടവകാശമുണ്ട്‌.
ഇതിനു പകരം മഹാരാഷ്ര്‌ടയിലുള്ള മഹാരാഷ്ര്‌ട, മുംബൈ, വിദര്‍ഭ എന്നീ ക്രിക്കറ്റ്‌ അസോസിയേഷനുകളെ ഒറ്റ സംസ്‌ഥാനമായി പരിഗണിച്ച്‌ ഒരു വോട്ട്‌ എന്നതായിരുന്നു ലോധ കമ്മിഷന്റെ നിര്‍ദ്ദേശം. ഗുജാറത്തിന്റെ കാര്യരത്തിലും ഇങ്ങനെ തന്നെ.
എന്നാല്‍ അസോസിയേഷനുകള്‍ വന്‍ അധികാരമുള്ളവയായതിനാല്‍, സംസ്‌ഥാനത്തു നിന്നുള്ള വോട്ടവകാശം ഒന്നാക്കി കുറയ്‌ക്കുന്നത്‌ അധികാരത്തര്‍ക്കങ്ങള്‍ക്കു വഴിയൊരുക്കുമെന്ന ബി.സി.സി.ഐയുടെ വാദം അംഗീകരിച്ച സുപ്രീം കോടതി ഇതി ഭേദഗതി നിര്‍ദേശിക്കുകയായിരുന്നു.
മഹാരാഷ്ര്‌ട, ഗുജറാത്ത്‌ എന്നിവയ്‌ക്കു പുറമെ മുംബൈ, വിദര്‍ഭ, സൗരാഷ്ര്‌ട, ബറോഡ എന്നീ അസോസിയേഷനുകള്‍ക്കെല്ലാം സമ്പൂര്‍ണ അംഗത്വം നല്‍കാനാണ്‌ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്‌. ഇവയ്‌ക്കു പുറമെ റയില്‍വേസ്‌, സര്‍വീസസ്‌, സര്‍വകലാശാലാ അസോസിയേഷനുകള്‍ എന്നിവയ്‌ക്കും സുപ്രീംകോടതി സമ്പൂര്‍ണ അംഗത്വം നല്‍കി.
മറ്റൊരു പ്രധാന ഭേദഗതി വന്നത്‌ ഭാരവാഹിത്വ കാലാവധിയിലാണ്‌. മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ഭരണസമിതിയില്‍ അംഗമായിരിക്കാന്‍ പാടില്ലെന്നായിരുന്നു ലോധ കമ്മീഷന്‍ ശിപാര്‍ശ. ഇതിനു ശേഷം നിര്‍ബന്ധിത ഇടവേള വേണമെന്നുമുള്ള ശിപാര്‍ശയില്‍ ഭേദഗതി വരുത്തിയ കോടതി തുടര്‍ച്ചയായി രണ്ടുതവണ ഭാരവാഹിത്വം വഹിച്ചശേഷമേ ഈ ഇടവേള ആവശ്യമുള്ളൂ എന്നു നിര്‍ദേശിച്ചു. ഇതോടെ രാള്‍ക്ക്‌ തുടര്‍ച്ചയായി ആറു വര്‍ഷം ഭാരവാഹിത്വത്തില്‍ തുടരാം.
ഐ.പി.എല്‍. വാതുവയ്‌പ്പിന്റെ പശ്‌ചാത്തലത്തിലാണ്‌ ക്രിക്കറ്റ്‌ രംഗത്തെ ശുദ്ധീകരണം ലക്ഷ്യമിട്ട്‌ സുപ്രീം കോടതി ലോധ കമ്മീഷനു രൂപം നല്‍കിയത്‌.
2015 ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ച ലോധ കമ്മിഷന്‍, ബി.സി.സി.ഐയുടെ അഴിച്ചുപണി ലക്ഷ്യമിട്ടു സമര്‍പ്പിച്ച ശിപാര്‍ശകള്‍ 2016 ജൂലൈ 18-നാണ്‌ സുപ്രീംകോടതി അംഗീകരിച്ചത്‌. ആറു മാസത്തിനകം ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന്‌ അന്ന്‌ സുപ്രീംകോടതി നല്‍കിയിരുന്നു. എന്നാല്‍, ബി.സി.സി.ഐ. പലവാദമുഖങ്ങള്‍ നിരത്തി അതിനെ എതിര്‍ത്തു. എന്നാല്‍ കോടതി നിലപാട്‌ കര്‍ക്കശമാക്കിയാണ്‌ ഇപ്പോള്‍ കരണു ഭരണഘടനയ്‌ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്‌.

Ads by Google
Friday 10 Aug 2018 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW