Thursday, April 25, 2019 Last Updated 8 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 02.01 AM

ഏഷ്യന്‍ ഗെയിംസ്‌ : ബാസ്‌കറ്റ്‌ബോള്‍ ടീമിനെ ജീന നയിക്കും

ന്യൂഡല്‍ഹി: ജക്കാര്‍ത്തയില്‍ അടുത്തയാഴ്‌ച തുടങ്ങുന്ന ഏഷ്യന്‍ ഗെയിംസിനുള്ള വനിതാ ബാസ്‌കറ്റ്‌ബോള്‍ ടീമിനെ മലയാളി താരം പി.എസ്‌. ജീന നയിക്കും.
ഇന്നലെയാണു ടീമിനെ പ്രഖ്യാപിച്ചത്‌. നാല്‌ മലയാളി താരങ്ങള്‍ ഉള്‍പ്പെടുന്നതാണു വനിതാ ടീം. ഇന്ത്യന്‍ ടീമിനെ നയിക്കുന്ന രണ്ടാമത്തെ മലയാളി താരമാണു ജീന. 2014 ലെ ഏഷ്യന്‍ ഗെയിംസില്‍ സ്‌മൃതി രാധാകൃഷ്‌ണനാണ്‌ ഇന്ത്യന്‍ ടീമിനെ നയിച്ചത്‌.
സ്‌റ്റെഫി നിക്‌സണ്‍, പി.ജി. അഞ്‌ജന, കര്‍ണാടക മലയാളി പ്രിയങ്ക പ്രഭാകര്‍ എന്നിവരാണ്‌ ജീനയെക്കൂടാതെ ടീമില്‍ ഇടംപിടിച്ചത്‌. തായ്‌ലന്‍ഡില്‍ കഴിഞ്ഞ മാസം നടന്ന വില്യം ജോണ്‍സ്‌ കപ്പില്‍ കളിച്ച ടീമില്‍നിന്ന്‌ സഞ്‌ജന രമേശിനെ മാത്രമാണ്‌ ഒഴിവാക്കിയത്‌. പകരം രാജസ്‌ഥാന്റെ നിഷാ ശര്‍മ ടീമിലെത്തി.
പുരുഷ വിഭാഗത്തില്‍ ഇന്ത്യ മത്സരിക്കുന്നില്ല. വനിതകള്‍ വൈ ഗ്രൂപ്പില്‍ കൊറിയ, ചൈനീസ്‌ തായ്‌പേയ്‌, കസഖ്‌സ്ഥാന്‍, ഇന്തോനീഷ്യ എന്നിവര്‍ക്കൊപ്പമാണു കളിക്കുക. ആദ്യ മത്സരം 17 നു കസഖ്‌സ്ഥാനെതിരേയാണ്‌.

Ads by Google
Friday 10 Aug 2018 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW