Tuesday, October 23, 2018 Last Updated 25 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 01.56 AM

'ഓണത്തിന്‌ ഒരുമുറം പച്ചക്കറി' വെള്ളത്തിലായി; തമിഴ്‌നാടന്‌ പൊള്ളും വില

uploads/news/2018/08/240213/k9.jpg

പത്തനംതിട്ട : അവശ്യസാധനങ്ങള്‍ക്കു ന്യായവില ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച "ഓണത്തിന്‌ ഒരുമുറം പച്ചക്കറി" പദ്ധതി വെള്ളത്തിലായതോടെ മറുനാടന്‍ പച്ചക്കറിക്കു പൊള്ളുന്ന വില. പ്രളയക്കെടുതിയില്‍ നശിച്ച പച്ചക്കറിയുടെ കണക്ക്‌ ഇനിയും വ്യക്‌തമായിട്ടില്ല. നഷ്‌ടക്കണക്കെടുക്കണമെന്നു കൃഷിമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്‌.
കഴിഞ്ഞ വര്‍ഷം ആവിഷ്‌കരിച്ച "ഓണത്തിന്‌ ഒരുമുറം പച്ചക്കറി" പദ്ധതി ഇക്കുറി കൂടുതല്‍ വിപുലമാക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്‌. ഇതിനായി കൃഷിവകുപ്പ്‌ 8.60 ലക്ഷം പച്ചക്കറി വിത്തുകളാണു സൗജന്യമായി നല്‍കിയത്‌. കൂടാതെ തൈകളും ഗ്രോ ബാഗുകളും വിതരണം ചെയ്‌തു. സ്‌കൂള്‍ തുറന്നപ്പോള്‍ വിദ്യാര്‍ഥികള്‍ക്കുമാത്രം രണ്ടുകോടി പച്ചക്കറി വിത്തുകളും തൈകളും നല്‍കി. ഇവ വളര്‍ന്നുവന്നപ്പോഴാണ്‌ ഇടവപ്പാതി തിമിര്‍ത്തു പെയ്യാന്‍ തുടങ്ങിയത്‌. ഇതോടെ ചെടികള്‍ നശിച്ചു. ശേഷിച്ചവയില്‍നിന്ന്‌ എത്രമാത്രം ഫലം ലഭിക്കുമെന്നു വ്യക്‌തമല്ല. ഇപ്പോള്‍ സര്‍ക്കാരിനു പ്രതീക്ഷ ക്ലസ്‌റ്റര്‍ കൂട്ടുകൃഷിയില്‍മാത്രമാണ്‌.
ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിലാണു കൃഷിനാശം ഏറെ സംഭവിച്ചത്‌. എറണാകുളം ജില്ലയില്‍ 250 ഹെക്‌ടര്‍ കൃഷി നശിച്ചതായാണു പ്രാഥമിക വിലയിരുത്തല്‍. വൈറ്റിലയില്‍ അഞ്ചു ഹെക്‌ടറിലും കോതമംഗലം, മൂവാറ്റുപുഴ, അങ്കമാലി, പിറവം എന്നിവിടങ്ങളിലായി 10-15 ഹെക്‌ടറിലും ആലുവ, കീഴ്‌മേട്‌ ഭാഗത്ത്‌ 8-10 പത്ത്‌ ഹെക്‌ടര്‍ സ്‌ഥലത്തും കൃഷി നശിച്ചു. ആലപ്പുഴയിലും പത്തനംതിട്ടയില്‍ അപ്പര്‍കുട്ടനാടന്‍ മേഖലയിലും കൃഷി പൂര്‍ണമായി നശിച്ചു.
ഇടുക്കി, വയനാട്‌, തൃശൂര്‍ ജില്ലകളില്‍നിന്ന്‌ ആവശ്യത്തിനു പച്ചക്കറി ലഭിക്കുമെന്നാണ്‌ കൃഷി മന്ത്രി പറയുന്നത്‌. കൃഷി നശിച്ചതിന്റെ കണക്ക്‌ ലഭിച്ചതിനുശേഷം വിലനിയന്ത്രിക്കാനുള്ള നടപടി ആരംഭിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. എന്നാല്‍, ഓണത്തിന്‌ ആഴ്‌ചകള്‍മാത്രം ശേഷിക്കെ സംസ്‌ഥാനത്ത്‌ പച്ചക്കറി വില വര്‍ധിച്ചുവരുന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. തക്കാളി, വെണ്ട, ബീന്‍സ്‌, മുളക്‌, പടവലങ്ങ, പയറ്‌, പാവയ്‌ക്ക, കാരറ്റ്‌, അമരയ്‌ക്ക എന്നിവയുടെയെല്ലാം വിലവില്‍ വന്‍ വര്‍ധനയാണു പ്രകടമായത്‌. മറുനാടന്‍പച്ചക്കറിയുടെ കഴിഞ്ഞ ബുധനാഴ്‌ചത്തെ ശരാശരി വില (കിലോയ്‌ക്ക്‌) ചുവടെ ചേര്‍ക്കുന്നു.

തക്കാളി 40-50
വെണ്ട 50-60
ബീന്‍സ്‌ 60-70
മുളക്‌ 70-80
പടവലങ്ങ 60-65
പയറ്‌ 90
സവാള 24-30
ഉരുളക്കിഴങ്ങ്‌ 35-40
പാവയ്‌ക്ക 90
ഏത്തയ്‌ക്ക 65-70
വെള്ളരി 35-37
ഇഞ്ചി 100-110
മത്തങ്ങ 24-26
വഴുതനങ്ങ 50
വെളുത്തുള്ളി 50-60
അമരയ്‌ക്ക 40
ചേന 40
കാരറ്റ്‌ 70-80

സജിത്ത്‌ പരമേശ്വരന്‍

Ads by Google
Friday 10 Aug 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW