Wednesday, August 22, 2018 Last Updated 3 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 01.56 AM

സ്ഥാനങ്ങള്‍ ഉടന്‍നല്‍കും, സി.പി.ഐക്ക്‌ എതിര്‍പ്പില്ല; കാനത്തെ അനുനയിപ്പിച്ച് കോടിയേരി: ഇ.പി. ജയരാജന് വ്യവസായമോ എക്സൈസോ

E.P. Jayarajan

തിരുവനന്തപുരം : ഇ.പി. ജയരാജന്റെ മന്ത്രിസഭാ പുനഃപ്രവേശകാര്യത്തില്‍ തീരുമാനമെടുക്കാന്‍ സി.പി.എം. അടിയന്തരനേതൃയോഗങ്ങള്‍ ഇന്നു ചേരും. യോഗങ്ങള്‍ നേരത്തേ നിശ്‌ചയിച്ചതാണെങ്കിലും ഇന്നു രാവിലെ ചേരുന്ന സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ യോഗത്തിന്റെ മുഖ്യ അജന്‍ഡ ജയരാജന്‍ വിഷയമാണ്‌.

ജയരാജനെ വീണ്ടും മന്ത്രിയാക്കാനുള്ള സെക്രട്ടേറിയറ്റ്‌ തീരുമാനം ഉച്ചകഴിഞ്ഞ്‌ മൂന്നിനു ചേരുന്ന സംസ്‌ഥാനസമിതിയില്‍ റിപ്പോര്‍ട്ട്‌ ചെയ്യും. കാര്യമായ ചര്‍ച്ചകൂടാതെ ഇതു സംസ്‌ഥാനസമിതി അംഗീകരിക്കാനാണു സാധ്യത. പോളിറ്റ്‌ ബ്യൂറോ അംഗം എസ്‌. രാമചന്ദ്രന്‍പിള്ള ഇരുയോഗങ്ങളിലും പങ്കെടുക്കും.
ജയരാജന്‍ നേരത്തേ കൈകാര്യം ചെയ്‌തിരുന്ന വ്യവസായവകുപ്പോ നിലവില്‍ മന്ത്രി ടി.പി. രാമകൃഷ്‌ണനു കീഴിലുള്ള എക്‌സൈസ്‌ വകുപ്പോ അദ്ദേഹത്തിനു നല്‍കിയേക്കും. ഇക്കാര്യത്തിലും സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ തീരുമാനമെടുക്കും. ജയരാജന്റെ മടങ്ങിവരവ്‌ സംബന്ധിച്ചു പാര്‍ട്ടിയില്‍ അഭിപ്രായഭിന്നത നിലവിലില്ല. കേന്ദ്രനേതൃത്വത്തിനും എതിരഭിപ്രായമില്ല. എന്നാല്‍ മന്ത്രിമാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനോടു സി.പി.ഐക്കു യോജിപ്പില്ല.

അതവഗണിച്ച്‌ ജയരാജനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും താത്‌പര്യമില്ലായിരുന്നു.ഇതേത്തുടര്‍ന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ മുന്‍കൈയെടുത്ത്‌ സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചര്‍ച്ച നടത്തി.
സി.പി.ഐക്കു നല്‍കാന്‍ മുമ്പു ധാരണയിലെത്തിയിരുന്ന സര്‍ക്കാര്‍ പദവികളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നു കാനത്തിനു കോടിയേരി ഉറപ്പുനല്‍കി.

ഈ സാഹചര്യത്തിലാണു സി.പി.ഐ. നിലപാടു മയപ്പെടുത്തിയത്‌. മുന്നണിയിലെ മറ്റു ഘടകകക്ഷികള്‍ക്കു സി.പി.എം. തീരുമാനത്തോട്‌ എതിര്‍പ്പുണ്ടാകാന്‍ സാധ്യതയില്ല. 13-നാണ്‌ ഇടതുമുന്നണി യോഗം.

Ads by Google
Friday 10 Aug 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW