Thursday, December 13, 2018 Last Updated 3 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 01.50 AM

കുഞ്ഞ്‌ കരഞ്ഞു; ഇന്ത്യന്‍ കുടുംബത്തെ ബ്രിട്ടീഷ്‌ എയര്‍വേസ്‌ ഇറക്കിവിട്ടു

uploads/news/2018/08/240155/in2.jpg

ലണ്ടന്‍: മൂന്നു വയസുള്ള കുട്ടി കരഞ്ഞതിന്റെ പേരില്‍ ഇന്ത്യന്‍ കുടുംബത്തെ ബ്രിട്ടീഷ്‌ എയര്‍വേസ്‌ വിമാനത്തില്‍നിന്ന്‌ ഇറക്കിവിട്ടു. ലണ്ടന്‍- ബെര്‍ലിന്‍ വിമാനത്തില്‍നിന്ന്‌ ഇക്കഴിഞ്ഞ 23-ന്‌ ആണ്‌ ഇവരെ ഇറക്കിവിട്ടത്‌. സംഭവം നാണക്കേടും വംശീയവിദ്വേഷപരവും ആണെന്നു കാട്ടി യാത്രികര്‍ കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ്‌ പ്രഭുവിനു പരാതി നല്‍കി.
1984 ബാച്ചുകാരനായ ഇന്ത്യന്‍ എന്‍ജിനീയറിങ്‌ സര്‍വീസസ്‌ വിഭാഗം ഉദ്യോഗസ്‌ഥനാണു വിമാനജീവനക്കാരുടെ അധിക്ഷേപത്തിന്‌ ഇരയായത്‌. സംഭവത്തെക്കുറിച്ച്‌ ഇദ്ദേഹം മന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്‌:
ഭാര്യ മൂന്നു വയസുകാരനായ മകനെ സീറ്റ്‌ബെല്‍റ്റ്‌ ധരിപ്പിച്ച്‌ സീറ്റില്‍ ഇരുത്തി. ഇതോടെ അവന്‍ കരിച്ചിലായി. കുട്ടിയെ ആശ്വസിപ്പിക്കാന്‍ കൈയിലെടുത്തതും ജീവനക്കാരനെത്തി ദേഷ്യപ്പെട്ടു.
ഇതോടെ കുട്ടി ഭയന്നു കരച്ചിലിന്റെ ശക്‌തി കൂട്ടി. ഈ സമയം തൊട്ടുപിന്നിലത്തെ സീറ്റിലിരുന്ന മറ്റൊരു ഇന്ത്യന്‍ കുടുംബം അവനു ബിസ്‌കറ്റ്‌ നല്‍കി. പിന്നീട്‌ സീറ്റിലിരുത്തി ബെല്‍റ്റ്‌ ഇട്ടപ്പോഴും കുട്ടി കരച്ചില്‍ തുടര്‍ന്നു. ഇതോടെ ജീവനക്കാരന്‍ വീണ്ടുമെത്തി അലറി. "മര്യാദയ്‌ക്ക്‌ ഇരുന്നില്ലെങ്കില്‍ ജനാലയിലൂടെ വലിച്ചെറിയും" എന്നായി ഗര്‍ജനമെന്നും പരാതിയില്‍ പറയുന്നു.
പിന്നീട്‌ സുരക്ഷാ ഉദ്യോഗസ്‌ഥന്‍ ബോര്‍ഡിങ്‌ പാസ്‌ മടക്കിവാങ്ങി വിമാനത്തില്‍നിന്ന്‌ ഇറക്കിവിട്ടു. ഇതോടെ ബെര്‍ലിനിലേക്ക്‌ അടുത്ത യാത്രയ്‌ക്കും അതുവരെ തങ്ങാനും വന്‍ തുക ചെലവാക്കേണ്ടിവന്നെന്നും പരാതിയിലുണ്ട്‌.

Ads by Google
Friday 10 Aug 2018 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW