മാടാരം: ഇന്തോനീഷ്യയിലെ ലംബോക് ദ്വീപിലുണ്ടായ ഭൂകമ്പത്തില്‍ കുറഞ്ഞതു 319 പേര് കൊല്ലപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ലംബോകിലെ ആയിരക്കണക്കിനു വീടുകളും പള്ളികളും തകര്‍ന്നു.
ഗുരുതരമായ പരുക്കേറ്റ 1400 പേരെ സുരക്ഷിത മാര്ഗത്തിലെത്തിച്ചതായി അധികൃതര്‍ പറഞ്ഞു. 1.5 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു.