Tuesday, October 23, 2018 Last Updated 38 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 03.53 PM

'വിട്ടുമാറാത്ത തലവേദന' എന്താണതിന് കാരണം? ആയുര്‍വേദത്തില്‍ എന്താണ് പ്രതിവിധി ?

uploads/news/2018/08/240064/karkidamayurveda090818a.jpg

വിട്ടുമാറാത്ത തലവേദന എന്താണതിന് കാരണം?

59 വയസുള്ള വീട്ടമ്മയാണ് ഞാന്‍. 10 വയസ്സില്‍ തുടങ്ങിയതാണ് തലവേദന. ഇടവിട്ടുണ്ടാകുന്ന തലവേദന ഒരാഴ്ച കാണും. വിശദപരിശോധനയില്‍ തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിലൊന്നില്‍ പെട്ടെന്ന് രക്തയോട്ടം നിലയ്ക്കുന്നതാണ് കാരണമെന്ന് മനസിലായി. ചിട്ടയായ മരുന്നും ജീവിതചര്യയും കാരണം കുറെനാള്‍ തലവേദനയില്ലായിരുന്നു. എന്നാലിപ്പോള്‍ വീണ്ടും തുടങ്ങി. പഴയ രോഗം വീണ്ടും വരുകയാണോ എന്നൊരു പേടി. എന്താണതിന് കാരണം?
----- റോസക്കുട്ടി, നെയ്യാറ്റിന്‍കര

ചെറുപ്പത്തില്‍ ശക്തിയായ തലവേദന ഉണ്ടായിരുന്നതുകൊണ്ട് നേരിട്ട് ഡോക്ടറെ കണ്ട് പരിശോധിക്കുക. കാര്‍പ്പാസസ്ഥ്യാദി തൈലം ക്ഷീരബല തൈലം ചേര്‍ത്തുവച്ച് ദിവസവും രാവിലെ ഭക്ഷണത്തിനു മുമ്പ് 4 തുള്ളി വീതം മൂക്കില്‍ വലിക്കുക. ബലാഹഠാദികേസ, കച്ചൂരാദിചൂര്‍ണം ചേര്‍ത്ത് ചൂടാക്കി തളം വയ്ക്കുക.

ദ്രാക്ഷാദി കഷായം 15 മില്ലി, 60 മില്ലി തിളപ്പിച്ചാറിയ വെള്ള, ഗോരേചനാദി ഗുളിക പകുതി വീതം അരച്ചു ചേര്‍ത്ത് 2 നേരം ഭക്ഷണത്തിനു മുമ്പ് കഴിക്കുക. കയ്യൂരാദിചൂര്‍ണം ശിരോമര്‍മ്മാണി ഗുളിക ഇവ പാലില്‍ കുറുക്കി ആറ്റി പച്ചക്കര്‍പ്പൂരം ചേര്‍ത്ത് നെറ്റിയിലിടുക.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW