Monday, February 11, 2019 Last Updated 11 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 11.03 AM

ഹര്‍ജി വിവാദം: ഒന്നും അറിഞ്ഞില്ലെന്ന് അമ്മ; അമ്മ പറഞ്ഞിട്ടാണെന്ന് നടിമാര്‍

uploads/news/2018/08/240019/amma.jpg

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരാനുള്ള ശ്രമം പാളിയ സാഹചര്യത്തില്‍ ഹര്‍ജി സമര്‍പ്പിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം വനിതാ എക്‌സിക്യൂട്ടിവ് അംഗങ്ങളുടെ മേല്‍ ചാരി 'അമ്മ' നേതൃത്വം. ഹര്‍ജി നല്‍കിയത് അമ്മയല്ലെന്നും വനിതാ അംഗങ്ങളുടെ വ്യക്തിപരമായ തീരുമാനമാണതെന്നുമാണ് ഭാരവാഹികളുടെ വിശദീകരണം. നടിമാരായ ഹണി റോസ്, രചന നാരായണന്‍കുട്ടി എന്നിവരാണ് കേസില്‍ കക്ഷിചേരാന്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ആക്രമിക്കപ്പെട്ട നടി പിന്തുണ വേണ്ടെന്നറിയിച്ചതോടെ നീക്കം പാളുകയായിരുന്നു.

ഇതോടെയാണ് ചൊവ്വാഴ്ച നടന്ന അമ്മ-ഡബ്ല്യൂസിസി യോഗത്തിന് പിന്നാലെ വനിതാ അംഗങ്ങള്‍ സ്വന്തം താല്‍പ്പര്യ പ്രകാരം നല്‍കിയ ഹര്‍ജിയാണെന്ന് ട്രഷറര്‍ ജഗദീഷ് മാധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യത്തില്‍ കൂടിയാലോചന ഉണ്ടായില്ല. ഹര്‍ജിയില്‍ പാളിച്ചകളുമുണ്ടായി എന്നദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാല്‍ ഹര്‍ജി നല്‍കുന്നതിനേക്കുറിച്ച് അമ്മ നേതൃത്വം അറിഞ്ഞിരുന്നെന്നാണ് രചനാ നാരായണന്‍കുട്ടിയും ഹണി റോസും പറഞ്ഞത്. എന്നാല്‍ ആക്രമിക്കപ്പെട്ട നടിയോട് ഇതിനേക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നില്ല. പിന്തുണയ്ക്കുകയാണ് തങ്ങളുടെ കടമയെന്നും ഇവര്‍ പറഞ്ഞു.

Ads by Google
Thursday 09 Aug 2018 11.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW