Thursday, January 17, 2019 Last Updated 26 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 09.58 AM

ദിലീപ് തന്നെയാണ് കുറ്റവാളിയെന്നുറപ്പിച്ചു പറഞ്ഞ് പാര്‍വ്വതിയും പത്മപ്രിയയും: സസ്‌പെന്‍ഡ് ചെയ്യാന്‍ രഹസ്യവോട്ടെടുപ്പ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍

uploads/news/2018/08/240012/amma.jpg

കൊച്ചി: ദിലീപിനെ അമ്മയിലേയ്ക്ക് തിരിച്ചെടുത്ത വിവാദത്തെത്തുടര്‍ന്ന് കൂടിയ അമ്മ-ഡബ്ല്യൂസിസി യോഗത്തില്‍ ദിലീപ് തന്നെയാണ് കുറ്റവാളിയെന്നുറപ്പിച്ചു പറഞ്ഞ് പത്മപ്രിയയും പാര്‍വ്വതിയും. ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഇവര്‍ ശക്തമായി വാദിച്ചു. ഇതോടെ 'അമ്മ' ജനറല്‍ ബോഡി വിളിച്ച് രഹസ്യ വോട്ടെടുപ്പ് നടത്താന്‍ എക്‌സിക്യൂട്ടിവ് കമ്മറ്റി തീരുമാനിച്ചു.

ദിലീപിനെ പുറത്താക്കിയെന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഇതിനുള്ള തീരുമാനം മരവിപ്പിച്ചുവെന്ന് കഴിഞ്ഞ വാര്‍ഷിക ജനറല്‍ ബോഡിയുടെ റിപ്പോര്‍ട്ടിലും പറയുന്നു. എന്നാല്‍ ദിലീപ് കുറ്റക്കാരനാണ് അയാളെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് നടിമാരായ പാര്‍വ്വതി, പത്മപ്രിയ, രേവതി എന്നിവര്‍ പറഞ്ഞു.

ദിലീപ് കുറ്റാരോപിതന്‍ മാത്രമാണെന്ന് മുകേഷ് പറഞ്ഞു. എന്നാല്‍ ദിലീപ് കുറ്റക്കാരനാണെന്ന് പത്മപ്രിയയും പാര്‍വ്വതിയും തറപ്പിച്ചു പറഞ്ഞു. കേസില്‍ ജയിലില്‍ കിടന്നയാളുമാണ്. നിയമവിദഗ്ദരുമായി ഡബ്ല്യൂസിസി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളും നിയമവശങ്ങളും പത്മപ്രിയ പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നു.

തുടര്‍ന്ന് ബാക്കി അംഗങ്ങളുടെ കൂടി നിലപാടറിയാന്‍ വോട്ടെടുപ്പ് നടത്താമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പക്ഷേ ജോയ് മാത്യൂ ഇതിനെ എതിര്‍ത്തു. രഹസ്യ വോട്ടെടുപ്പ് നടത്തണമെന്നും. പരസ്യ വോട്ടെടുപ്പായാല്‍ അംഗങ്ങള്‍ സത്യസന്ധമായി വോട്ട് ചെയ്യാന്‍ മടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒടുവില്‍ രഹസ്യവോട്ടെടുപ്പ് നിര്‍ദേശം മോഹന്‍ലാല്‍ അംഗീകരിച്ചു.

Ads by Google
Thursday 09 Aug 2018 09.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW