Wednesday, August 22, 2018 Last Updated 2 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.43 AM

ദ്രാവിഡ‘മക്കള്‍’ കലഹം: തലൈവരുടെ വിടവാങ്ങലിനുശേഷം ഡി.എം.കെയ്‌ക്കു വരാനിരിക്കുന്നതു മക്കള്‍പ്പോരിന്റെ കാലമോ? കളം പിടിക്കാനൊരുങ്ങി ബി.ജെ.പി.

uploads/news/2018/08/239949/stanil-azhagiri.jpg

അര നൂറ്റാണ്ടോളം പകരക്കാരന്‍ ഇല്ലാതിരുന്ന തലൈവര്‍ കടന്നുപോകുമ്പോള്‍ ഡി.എം.കെയ്‌ക്കു വരാനിരിക്കുന്നതു മക്കള്‍പ്പോരിന്റെ കാലമോ? കരുണാനിധി അടക്കിനിര്‍ത്തിയിരുന്ന പോര്‌ അദ്ദേഹത്തിന്റെ മരണശേഷം പുനരാരംഭിക്കുമോ എന്ന ചോദ്യം തമിഴകത്തു ചര്‍ച്ചയായിത്തുടങ്ങി.
എം.കെ. അഴഗിരിയും അനുജന്‍ എം.കെ. സ്‌റ്റാലിനും തമ്മിലുള്ള വടംവലി കരുണാനിധി ജീവിച്ചിരിക്കെത്തന്നെ തുടങ്ങിയതാണ്‌. മുന്‍ കേന്ദ്രമന്ത്രി കൂടിയായ അഴഗിരിയെ 2014-ല്‍ പിതാവു തന്നെ പാര്‍ട്ടിക്കു പുറത്താക്കി. സ്‌റ്റാലിനെ കഴിഞ്ഞ ജനുവരിയില്‍ പാര്‍ട്ടിയുടെ വര്‍ക്കിങ്‌ പ്രസിഡന്റായും രാഷ്‌ട്രീയ പിന്തുടര്‍ച്ചാവകാശിയായും പ്രഖ്യാപിക്കുകയും ചെയ്‌തു.

മുഖ്യപുരോഹിതന്‍ പിന്‍ഗാമിയെ പ്രഖ്യാപിക്കാന്‍ ഇത്‌ ആശ്രമമോ എന്നായിരുന്നു മുന്‍ശുണ്‌ഠിക്കു പേരുകേട്ട അഴഗിരി അന്ന്‌ ഉയര്‍ത്തിയ ചോദ്യം. ചെന്നൈയിലെ കോലാഹലങ്ങളില്‍ നിന്നകന്ന്‌ മധുരയില്‍ രാഷ്‌ട്രീയ വനവാസത്തിലായിരുന്ന അദ്ദേഹം കരുണാനിധിയുടെ അവസാന ദിവസങ്ങളില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ആശുപത്രിയില്‍ എത്തിയിരുന്നു.മക്കള്‍യുദ്ധത്തിനു സാധ്യതയില്ലെന്നും അച്‌ഛന്‍ ആശുപത്രിയിലായിരിക്കെ മക്കള്‍ പരസ്‌പരം മനസുതുറന്ന്‌ പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നെന്നും സ്‌റ്റാലിനു മുന്നില്‍ വഴി സുഗമമാണെന്നും ഡി.എം.കെ. നേതാക്കള്‍ പറയുന്നു. അതേസമയം, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ശ്യാം ഷണ്‍മുഖനെപ്പോലെയുള്ളവര്‍ ഇതപ്പടി വിഴുങ്ങാന്‍ തയാറല്ല. മക്കള്‍പ്പോര്‌ ഉടന്‍ തുടങ്ങും. പ്രാദേശിക പാര്‍ട്ടികളെ ദുര്‍ബലമാക്കുക എന്ന അജന്‍ഡ സൂക്ഷിക്കുന്ന ബി.ജെ.പി. അതിനു കളമൊരുക്കുമെന്നും ജയലളിതയുടെ മരണത്തോടെ എ.ഡി.എം.കെയിലുണ്ടായ അധികാര വടംവലി ചൂണ്ടിക്കാട്ടി ശ്യാം ഷണ്‍മുഖന്‍ പറഞ്ഞു.

അഴഗിരി തന്റെ രാഷ്‌ട്രീയാവകാശം ചോദിക്കുകതന്നെ ചെയ്യും. പ്രതിസന്ധി ഒഴിവാക്കണമെങ്കില്‍ അഴഗിരിക്കും കനിമൊഴിക്കും പാര്‍ട്ടിക്കാര്യങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കി സ്‌റ്റാലിന്‍ നയതന്ത്രചാതുരി കാട്ടണം- അദ്ദേഹം പറഞ്ഞു.

Ads by Google
Thursday 09 Aug 2018 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW