Wednesday, August 22, 2018 Last Updated 4 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 12.05 PM

വിദ്യാര്‍ത്ഥിനികള്‍ക്ക് സെക്‌സ് ടോയികള്‍ വാങ്ങി നല്‍കി വീഡിയോ ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ട് അധ്യാപകന്‍

arrested

ഫ്‌ളോറിഡ: അറിവ് പകര്‍ന്ന് നല്‍കേണ്ട അധ്യാപകര്‍ തന്നെ വിദ്യാര്‍ത്ഥികളെ തെറ്റായ വഴിക്ക് നയിച്ചാലോ. അത്തരം ഒരു സംഭവമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. സെക്‌സ് ടോയികള്‍ വാങ്ങി വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കി വീഡിയോ പിടിക്കാനാണ് അധ്യാപകന്‍ ആവശ്യപ്പെട്ടത്. അമേരിക്കയിലെ ഫ്‌ളോറിഡയിലെ ഒരു മിഡില്‍ സ്‌കൂള്‍ അധ്യാപകനാണ് ഇത്തരത്തില്‍ ഒരാവശ്യവുമായി വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലെത്തിയത്.

സംഭവത്തില്‍ ജെഫറെ ഹള്‍ എന്ന അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. അധ്യാപകന്‍ രണ്ട് വിദ്യാര്‍ത്ഥിനികളുമായി ലൈംഗികബന്ധം പുലര്‍ത്തിയിരുന്നതായും പോലീസ് പറഞ്ഞു. 31കാരനായ അധ്യാപകനുമായി വിദ്യാര്‍ത്ഥിനികള്‍ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി വിദ്യാര്‍ത്ഥിനികള്‍ പോലീസില്‍ മൊഴി നല്‍കി.

ഒരു വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പഠിപ്പിക്കുന്നതും, രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ വെച്ച് പരിചയപ്പെട്ടതുമാണ്. വിദ്യാര്‍ത്ഥിനികള്‍ക്ക് അധ്യാപകന്‍ സ്വന്തം സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളടക്കം അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തു.

തുടര്‍ന്ന് ഒരു ദിവസം വിദ്യാര്‍ത്ഥിനികള്‍ക്ക് അധ്യാപകന്‍ സെക്‌സ് ടോയികള്‍ വാങ്ങി കൊടുക്കുകയും, വീഡിയോ ചിത്രീകരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സംഭവം അറിഞ്ഞ വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW