Thursday, April 25, 2019 Last Updated 10 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 11.38 AM

അസമത്വങ്ങളും ദുരഭിമാനക്കൊലകളും ഇല്ലാതാക്കാന്‍ 'സമുതവപുരം', ചേരി നിര്‍മ്മാര്‍ജ്ജനത്തിനും യാചകരുടെ പുനരധിവാസത്തിനും പദ്ധതി; പാവപ്പെട്ടവന്റെ വീട്ടിലെ വിളക്കുകള്‍ കൊളുത്തിയ കരുണാനിധി

uploads/news/2018/08/239815/karunanidhi-photo.jpg

''പാവപ്പെട്ടവന്റെ വീട്ടിലെ വെളിച്ചം പകരുന്ന വിളക്കായി നിലകൊള്ളും.'' 1969 ഫെബ്രുവരി എട്ടിനു സത്യപ്രതിജ്ഞ ചെയ്തശേഷം കലൈഞ്ജര്‍ എം കരുണാനിധി ഈ പ്രഖ്യാപനത്തോടെയായിരുന്നു മുഖ്യമന്ത്രിപദമേറ്റെടുത്തത്. തമിഴ്‌നാടിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളിലെ സാധുക്കളുടേയും ദരിദ്രരുടേയും കര്‍ഷകരുടേയും ഉറ്റമിത്രമാകുന്ന അനേകം പദ്ധതികളാണ് അഞ്ചു തവണത്തെ ഭരണം കൊണ്ട് നടപ്പിലാക്കിയത്. കര്‍ഷകര്‍, ഭിന്നലിംഗക്കാര്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലും പെട്ടവര്‍ക്ക് ഒരുപോലെ ഗുണകരമാകുന്ന അനേകം പദ്ധതികള്‍ അവതരിപ്പിച്ച് തമിഴ്‌നാടിനെ രാജ്യത്തെ മികച്ച മാനവ വിഭവ വികസന സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ എത്തിച്ച നേതാവാണ് കരുണാനിധി. ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ മികച്ച ഭരണാധികാരിയും രാഷ്ട്രതന്ത്രജ്ഞനുമാണെന്നു തെളിയിക്കാന്‍ കരുണാനിധിക്കു കഴിഞ്ഞു.

സാമൂഹ്യമായി തുല്യതയ്ക്ക് വേണ്ടി അദ്ദേഹം അനേകം പദ്ദതികളാണ് നടപ്പിലാക്കിയത്. അടുത്തകാലത്ത് എഐഎഡിഎംകെ നടപ്പിലാക്കിയ പുതിയ അനേകം പദ്ധതികള്‍ അദ്ദേഹത്തിന്റെ ക്ഷേമ പദ്ധതികളുടെ പിന്‍തുടര്‍ച്ചയായിരുന്നു. സാധുക്കള്‍ക്കായി അദ്ദേഹം നടപ്പിലാക്കിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് അവയിലൊന്ന്. 2009 ല്‍ അദ്ദേഹം നടപ്പിലാക്കിയ 'കലൈഞ്ജര്‍ കാപ്പീട്ടു തിട്ടം' താഴ്ന്ന വരുമാന വിഭാഗത്തില്‍ പെടുന്ന ആള്‍ക്കാര്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കുന്നതായിരുന്നു.

പട്ടികയിലുള്ള ചില ആശുപത്രികളില്‍ അവര്‍ക്ക് ശസ്ത്രക്രിയ , ചെലവേറിയ രോഗനിര്‍ണ്ണയം എന്നിവ സാധ്യമാക്കുന്നതായിരുന്നു പദ്ധതി. സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രമല്ല എവിടെയായാലും ആള്‍ക്കാര്‍ക്ക് ആരോഗ്യപരിരക്ഷ കിട്ടുന്നതായിരുന്നു പദ്ധതി. നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഈ ചികിത്സ കിട്ടിയിരുന്നതെങ്കിലും ആരോഗ്യരംഗത്തെ വിപ്‌ളവകരമായ ഒരു ചുവടുവെയ്പ്പായിരുന്നു. മറ്റൊന്ന് 2006 ഡിസംബറില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ട പ്രതിരോധ ചെക്കപ്പ് നടത്തപ്പെടുന്ന ആരോഗ്യ ക്യാമ്പുകളായിരുന്നു. 'വരുമുണ്‍ കപ്പം' എന്ന് പേരിട്ട പദ്ധതി പക്ഷേ പിന്തുടാന്‍ പിന്നാലെ വന്ന ജയലളിതയുടെ എഐഎഡിഎംകെ സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടിയില്ലെങ്കിലും മറ്റൊരു പേരില്‍ അത് പുനര്‍ജ്ജനിച്ചു.

പകര്‍ച്ചവ്യാധികള്‍ പോലെയുള്ളവ നേരത്തേ കണ്ടെത്താനും തടയാനുമുള്ള പദ്ധതിയായ 'നാലമന തമിഴകം' പദ്ധതിയും തുടങ്ങിയത് കരുണാനിധിയുടെ മുഖ്യമന്ത്രിയായുള്ള അവസാന കാലത്തായിരുന്നു. ഗര്‍ഭിണികള്‍ക്ക് പോഷകാഹാര കുറവ് സംഭവിക്കാതിരിക്കാന്‍ 6000 രൂപ സാമ്പത്തീക സഹായം നല്‍കുന്നതും അതിന് പിന്നാലെ ചെക്കപ്പുകള്‍ക്കും പ്രതിരോധ കുത്തിവെയ്പ്പുകള്‍ക്കുമായി മൂന്ന് ഘട്ടമായി നല്‍കുന്ന 12,000 രൂപയുമെല്ലാം അദ്ദേഹം വിഭാവന ചെയ്ത പദ്ധതികളായിരുന്നു. കാര്‍ഷിക മേഖലയും ഭിന്നലിംഗക്കാരും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ സുരക്ഷാ സഹായ പദ്ധതികളില്‍ അംഗമാകാത്ത അസംഘടിത മേഖലകളിലെ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള ക്ഷേമബോര്‍ഡ് സൃഷ്ടിക്കുന്ന കാര്യത്തിലും കരുണാനിധി ശ്രദ്ധിച്ചു.

നഗരത്തിലുള്ളവരില്‍ നിന്നും ആവശ്യത്തിന് വിമര്‍ശനം ഉണ്ടെങ്കിലും കരുണാനിധി കൂടുതല്‍ ശ്രദ്ധിച്ചത് ഉള്‍നാടന്‍ പ്രദേശങ്ങളിലുള്ളവരെയാണ്. വര്‍ഷങ്ങളോളം അവഗണിക്കപ്പെട്ടു കിടക്കുന്ന സാമൂഹിക തുല്യത എന്ന ആശയത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുപോലെ ഉപയോഗിക്കപ്പെടുന്ന എല്ലാവരും ഒരുമയോടെ കഴിയുന്ന പെരിയാറിന്റെ സ്മാരകമായ സമതുവാപുരം അവയില്‍ ഒന്നായിരുന്നു. പ്രത്യേകിച്ചും സംസ്ഥാനത്ത് പല രീതിയിലുള്ള സാമൂഹിക അസമത്വങ്ങളും ദുരഭിമാനക്കൊലകളും കൂടുന്ന പശ്ചാത്തലത്തില്‍ സമൂഹത്തെ ഒരുമിപ്പിക്കാനുള്ള പദ്ധതി വന്‍ പ്രതിഷേധമാണ് ഏറ്റുവാങ്ങിയത്.

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആധുനിക രീതിയിലുള്ള ഫ്‌ളാറ്റുകളും മറ്റും നിര്‍മ്മിച്ച് അത് വിവിധ ജാതികളില്‍ പെടുന്ന അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുന്നതായിരുന്നു പദ്ധതി. സര്‍ക്കാരിന്റെ വെബ്‌സൈറ്റ് പ്രകാരം സമതുവപുരം പദ്ധതി 1998 ആഗസ്റ്റ് 17 ന് മധുരയിലെ മേലക്കോട്ടയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. 145 സമതുവപുരമായിരുന്നു പദ്ധതിയില്‍.

അതുപോലെ തന്നെ ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങളുടെ ശരിയായതും മികച്ചതുമായ വില കിട്ടാന്‍ വേണ്ടി തയ്യാറാക്കിയ 'ഉഴവര്‍ സന്ധൈ്യ' തുടങ്ങിയിരുന്നു. ബ്രോക്കര്‍മാര്‍ക്ക് കമ്മീഷന്‍ നല്‍കുന്നത് ഒഴിവാക്കി നഷ്ടം കൂടാതെ ബിസിനസ് ചെയ്യാനുള്ള ചന്തകളുടെ അടിസ്ഥാന സൗകര്യ വികസനമായിരുന്നു ലക്ഷ്യം. സമതുവപുരം പോലെ തന്നെ ഉഴവര്‍ സന്ധൈ യും ആരാധകര്‍ ഏറ്റെടുത്തിരുന്നു. സ്വയം പര്യാപ്തത ലക്ഷ്യമിട്ടുള്ള നമുക്ക് നാമേ തിട്ടം എന്ന സഹകരണപ്രസ്ഥാനം 1997-98 ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. സ്വയം സഹായ സംഘങ്ങളെ പ്രോത്സാഹിപ്പിക്കാനും സമൂഹത്തില്‍ സ്വയംപര്യാപ്തതാ ശീലം വളര്‍ത്താനും ലക്ഷ്യമിട്ടുള്ളതായിരുന്നു ഇത്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഉള്‍നാടന്‍ പ്രദേശങ്ങളില്‍ തൊഴിലും പണവും ഉണ്ടാകുന്ന അനേകം പദ്ധതികളില്‍ ഒന്നായിരുന്നു ഇത്. അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന പദ്ധതിയായിരുന്നു 1994 ലെ തമിഴ്‌നാട് പഞ്ചായത്ത് ആക്ടിന് കീഴിലെ മറുമലര്‍ച്ചി തിട്ടം. ആദ്യത്തെ ടേമില്‍ തന്നെ അദ്ദേഹം ചേരിനിവാരണ ബോര്‍ഡ് സൃഷ്ടിച്ചിരുന്നു.

ചേരികളിലെ ചീഞ്ഞു നാറിയ അവസ്ഥയില്‍ നിന്നും അവിടുത്തെ താമസക്കാര്‍ക്കായി ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മ്മിച്ചു കൊടുക്കുന്ന പദ്ധതിയായിരുന്നു ഇത്. തെരുവിലെ യാചകരെ പുനരധിവസിപ്പിക്കാനും അവര്‍ക്ക മതിയായ ജീവിതസാഹചര്യം ഒരുക്കാനും വേണ്ടിയുള്ള പദ്ധതി. പക്ഷേ രണ്ടും വിവാദങ്ങളില്‍ പെട്ട് തകര്‍ന്നുപോയി. അതു പോലെ തന്നെ പാവപ്പെട്ട പെണ്‍കുട്ടികളെ വിവാഹം കഴിച്ചു വിടുന്നതിനായി തയ്യാറാക്കിയ 'മൂവലര്‍ രാമമിത്ര' വും ഏറെ കയ്യടി നേടിയ പദ്ധതിയായിരുന്നു. മുട്ടയടങ്ങിയ ഉച്ചഭക്ഷണവും വിദ്യാര്‍ത്ഥികള്‍ക്ക് ബസുകളില്‍ അനുവദിച്ച സൗജന്യയാത്രയൂം അദ്ദേഹമായിരുന്നു നടപ്പിലാക്കിയത്. 2008 സെപ്തംബറില്‍ മുഖ്യമന്ത്രിയായുള്ള അവസാനകാലത്ത് അദ്ദേഹം പ്രകടനപത്രികയില്‍ പറഞ്ഞ പ്രഖ്യാപിച്ച രണ്ടുരൂപയ്ക്ക് പിഡിഎസ് ഔട്ടലെറ്റുകള്‍ വഴി വിതരണം ചെയ്യാനുള്ള തീരുമാനം. പക്ഷേ പിന്നീടത് ഒരു രൂപയ്ക്ക് നല്‍കാന്‍ തുടങ്ങി.

ദേശീയ ശരാശരിയില്‍ മറ്റനേകം സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാനവ വികസനത്തിന്റെ കാര്യത്തില്‍ തമിഴ്‌നാടിന് മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് കരുണാനിധിയുടെ നിര്‍ണ്ണയാകവും മൂല്യത്തായിരുന്നതുമായ മുഖ്യമന്ത്രിയായുള്ള നേട്ടത്തിന്റെ ഗുണഗണങ്ങളായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW