Wednesday, August 22, 2018 Last Updated 4 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Aug 2018 08.50 PM

‘എല്ലാ ദിവസവും മാഡം കൊണ്ടുപോകും, വെളുപ്പിനെ തിരിച്ചെത്തുമ്പോള്‍ അവളുടെ കണ്ണുകള്‍ കരഞ്ഞ് വീര്‍ത്തിട്ടുണ്ടാകും’ അഭയകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട പത്തുവയസ്സുകാരി പൊലീസിനോട് പറഞ്ഞത്

uploads/news/2018/08/239636/abuse-shelter.jpg

ഉത്തര്‍ പ്രദേശിലെ അഭയകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട പത്തുവയസ്സുകാരി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞ വിവരങ്ങള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. പെണ്‍കുട്ടികള്‍ക്കായി നടത്തിയിരുന്ന ഈ അഭയകേന്ദ്രത്തിലെ പീഡന പരമ്പരകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പതിനഞ്ചിനും പതിനെട്ടിനും പ്രായത്തിനിടയിലുള്ളവരാണ് ഇവിടത്തെ അന്തേവാസികള്‍. മുസാഫിര്‍പൂര്‍ അഭയകേന്ദ്രത്തിലെ പീഡനത്തിന് ശേഷം മനസാക്ഷിയെ ഞെട്ടിച്ച മറ്റൊരു സംഭവമാണ് ഉത്തര്‍പ്രദേശിലേത്.

''എല്ലാ ദിവസവും മാഡം ഇവരെ ഇവിടെ നിന്നും കൊണ്ടുപോകും. വെള്ളയോ ചുവപ്പോ കറുപ്പോ നിറമുള്ള കാറുകളാണ് അവരെ കൊണ്ടുപോകാന്‍ വരുന്നത്. വൈകിട്ട് നാലുമണിക്ക് കൊണ്ടുപോയാല്‍ പിറ്റേന്ന് വെളുപ്പിനെയാണ് അവരെ തിരികെയെത്തിക്കുന്നത്. ദീദി രാവിലെ ഒന്നും മിണ്ടാറില്ല. അവളുടെ കണ്ണുകള്‍ കരഞ്ഞ് വീര്‍ത്തതു പോലെയുണ്ടാകും.'' ഉത്തര്‍ പ്രദേശിലെ അഭയകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട പത്തുവയസ്സുകാരി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞ വാക്കുകളാണിത്.

മോഹന്‍ ത്രിപാഠി, ഭാര്യ ഗിരിജ, മകള്‍ എന്നീ മൂന്നുപേരായിരുന്നു ഈ സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍. ഇവിടെ നിന്ന് രക്ഷപ്പെട്ട പത്തുവയസ്സുകാരി പെണ്‍കുട്ടിയാണ് സംഭവം പുറംലോകത്തെത്തിച്ചത്. ഇവിടെ നിന്ന് രാത്രികാലങ്ങളിലാണ് പെണ്‍കുട്ടികളെ പുറത്തേയ്ക്ക് കൊണ്ടു പോയിക്കൊണ്ടിരുന്നത്. പിറ്റേന്ന് രാവിലെ തിരികെയെത്തിക്കുന്ന കുട്ടികള്‍ പകല്‍ മുഴുവന്‍ കരച്ചിലായിരിക്കും. അഭയകേന്ദ്രത്തിനുള്ളിലും ശാരീരിക ലൈംഗിക പീഡനങ്ങളാണ് ഇവര്‍ നേരിട്ടു കൊണ്ടിരുന്നത്. അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി ഇവര്‍ക്കുള്ള ധനസഹായങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. ഇവര്‍ക്കെതിരെ കേസും നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ പൂട്ടാനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടും ഇത് അനധികൃതമായി പ്രവര്‍ത്തിക്കുകയായിരുന്നു. ബീഹാറിലെ അഭയകേന്ദ്രത്തില്‍ മുപ്പതിലേറെ പെണ്‍കുട്ടികളായിരുന്നു പീഡനത്തിനിരകളായത്. ഇവിടെ നിന്ന് പതിനെട്ട് പെണ്‍കുട്ടികളെ കാണാതായിരുന്നു. ഇരുപത്തിനാല് പെണ്‍കുട്ടികളെ ഇവിടെ നിന്ന് രക്ഷപ്പെടുത്തിയതായി പൊലീസ് സൂപ്രണ്ട് രോഹന്‍ പി. കാനായ് അറിയിച്ചു. നാല്‍പത്തിരണ്ട് പെണ്‍കുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇപ്പോഴും കാണാതായ പതിനെട്ട് പേരെ കണ്ടെത്തിയിട്ടില്ല. അന്വേഷണവിധേയമായി അഭയ കേന്ദ്രം അടച്ചുപൂട്ടി സീല്‍ചെയ്തായി പൊലീസ് അധികൃതര്‍ അറിയിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW