'' ആയുര്‍വേദത്തിന്റെ രുചിക്കൂട്ടുകള്‍ ആരോഗ്യദായകങ്ങളാണ്. നമുക്കു ചുറ്റും കാണുന്ന ഔഷധ സസ്യങ്ങള്‍ എങ്ങനെ ഭക്ഷ്യയോഗ്യമാക്കാമെന്ന് ഇത് നമ്മെ കാണിച്ചുതരുന്നു. ഏതു പ്രായക്കാര്‍ക്കും കഴിക്കാവുന്ന വിവിധയിനം ആയുര്‍വേദ വിഭവങ്ങള്‍..''
1. മത്തയില തോരന്‍
1. പയറിന്േറയോ മത്തയുടെയോ അധികം
മൂപ്പെത്താത്ത ഇല ചെറുതായരിഞ്ഞത് - 300 ഗ്രാം
2. നാളികേരം (ചിരവിയത്) -100 ഗ്രാം
3. ചെറിയ ഉള്ളി - 3 എണ്ണം
4. വെളുത്തുള്ളി - 2 അല്ലി
5. പച്ചമുളക് - 4 എണ്ണം
6. ജീരകം - 1/4 ടീസ്പൂണ്‍
7. മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
8. വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍
9. ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
വെളിച്ചെണ്ണ ചൂടായതിലേക്ക് അരിഞ്ഞ ഇല ഇട്ട് വാട്ടുക. നന്നായി വാടുമ്പോള് ഉപ്പും ചേര്‍ത്ത് വയ്ക്കുക. 2 മുതല്‍ 7വരെയുള്ള ചേരുവകള്‍ ചതച്ചത് ഇലകളില്‍ ചേര്‍ത്ത് ജലാംശം വലിയുന്നതുവരെ ചൂടാക്കുക.
2. ചേമ്പില-പുളികറി
1. ചേമ്പിന്റെ തളിരില - 10 എണ്ണം
2. വാളന്‍പുളി - നെല്ലിക്കാവലുപ്പത്തില്‍
3. നാളികേരം (ചിരകിയത്) - 150 ഗ്രാം
4. ജീരകം - 1/4 ടീസ്പൂണ്‍
5. ചെറിയ ഉള്ളി - 3 എണ്ണം
6. മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
7. വെളിച്ചെണ്ണ - 1 1/2 ടേബിള്‍ സ്പൂണ്‍
8. കടുക്, വറ്റല്‍മുളക് - താളിക്കാന്‍ ആവശ്യമായത്
9. ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചേമ്പിന്റെ തളിരില തെറുത്ത് ചെറുവട്ടത്തില്‍ കെട്ടി എടുക്കുക. പുളികലക്കിയ വെള്ളത്തില്‍ ഇല ഇട്ട് വേവുമ്പോള്‍ 3-6 വരെയുള്ള ചേരുവകള്‍ അരച്ചതും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. പാകമാകുമ്പോള്‍ കടുക് ചേര്‍ത്ത് താളിച്ചെടുത്ത് ഉപയോഗിക്കുക.

മത്തയില തോരന്‍
3. മുരിങ്ങയില- പരിപ്പുകറി
1. മുരിങ്ങയില - 1 1/2 കപ്പ്
2. ചെറുപയര്‍ പരിപ്പ് - 1 കപ്പ്
3. മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
4. പച്ചമുളക് - 4 എണ്ണം
5. നാളികേരം - 1/2 മുറി
6.ജീരകം - 1/2 ടീസ്പൂണ്‍
7. വെളിച്ചെണ്ണ - ഒരുടേബിള്‍ സ്പൂണ്‍
8. ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചെറുപയര്‍ പരിപ്പ് പച്ചമുളകും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് 5, 6, 7 ചേരുവകള്‍ അരച്ചു ചേര്‍ത്ത് തിളപ്പിക്കുക. ഉപ്പ് ആവശ്യത്തിന് ചേര്‍ക്കുക. പാകമാകുമ്പോള്‍ വെളിച്ചെണ്ണയും കറിവേപ്പിലയും മുകളില്തൂവി ചെറുചൂടോടെ ഉപയോഗിക്കുക.
5. പയറില തോരന്‍
1. അധികം മൂക്കാത്ത പയറിന്റെ ഇല - 300 ഗ്രാം
2. നാളികേരം ചിരകിയത് - 100 ഗ്രാം
3. പച്ചമുളക് - 4 എണ്ണം
4. ജീരകം - 1/4 സ്പൂണ്‍
5. മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
6. വെളുത്തുള്ളി - രണ്ട് അല്ലി
7. ചുവന്നുള്ളി - മൂന്ന് അല്ലി
8. വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍
9. ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
വെളിച്ചെണ്ണ അടുപ്പത്തുവച്ച് ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന പയറിലയിട്ട് വഴറ്റുക. ഇല വാടിത്തുടങ്ങുമ്പോള്‍ ഉപ്പും ചേര്‍ത്ത് വയ്ക്കുക. 2 മുതല്‍ 7 വരെയുള്ള ചേരുവകള്‍ ചതച്ചത് ഇലകളില്‍ ചേര്‍ത്ത് ജലാംശം വലിയുന്നതുവരെ ചൂടാക്കി ഉപയോഗിക്കുക.

മുരിങ്ങയില- പരിപ്പുകറി
6. പത്തിലക്കറി
താളിന്റെ ഇല - 10 തണ്ട്
തകരയില - ഒരു പിടി
പയറില - 15 തണ്ട്
എരുമത്തൂവയില - 10 തണ്ട്
ചെറുകടലാടി ഇല - ഒരു പിടി
മത്തന്‍ ഇല - 10 എണ്ണം
കുമ്പളത്തില - 10 എണ്ണം
ചെറുചീരയില - ഒരു പിടി
തഴുതാമയില - ഒരു പിടി
തൊഴകണ്ണിയിലലല- ഒരു പിടി
തയാറാക്കുന്ന വിധം
ഇലകള്‍ എല്ലാം ശേഖരിച്ച് ശുദ്ധമായ വെള്ളത്തില്‍ നന്നായി കഴുകിയെടുക്കുക. എല്ലാ ഇലകളും ഒരേസമയം ശേഖരിക്കാന്‍ ശ്രമിക്കുക. ഇലകള്‍ വാടി രുചി നഷ്പ്പെടാതിരിക്കാനാണിത്. വെള്ളത്തില്‍ നന്നായി കഴുകിയെടുത്ത ഇലകള്‍ ചെറുതായി അരിഞ്ഞെടുക്കുക. പത്തുകൂട്ടം ഇലകളും ഉപ്പും ചേര്‍ത്ത് നന്നായി വേവിച്ച് ചോറിന് കറിയായി ഉപയോഗിക്കാം. ആവശ്യക്കാര്‍ക്ക് പച്ചമുളകും തേങ്ങാ ചിരവിയതും ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. വെളിച്ചെണ്ണ അല്പം ചേര്‍ക്കുന്നത് കറിക്ക് കൂടുതല്‍ രുചി ലഭിക്കാന്‍ സഹായിക്കും.
7. നവധാന്യ കുറുക്ക്
ഗോതമ്പ്് - 100 ഗ്രാം
അരി - 250 ഗ്രാം
തുവരരരര- 100 ഗ്രാം
ചെറുപയര്‍ - 100 ഗ്രാം
കടല - 100 ഗ്രാം
അമരപ്പയര്‍ - 100 ഗ്രാം
കറുത്ത എള്ള് - 50 ഗ്രാം
മുതിര - 100 ഗ്രാം
ഉഴുന്ന് - 100 ഗ്രാം
തയാറാക്കുന്ന വിധം
നവധാന്യങ്ങള്‍ എല്ലാം ചേര്‍ത്ത് ഉരലിലോ മിക്സിയിലോ നന്നായി പൊടിച്ചെടുക്കുക. ഇങ്ങനെയെടുത്ത പൊടി പാല്ചേര്ത്ത് ചെറുതീയില്‍ കുറുക്കിയെടുത്ത് ഉപയോഗിക്കാം. പൊടിയാക്കാതെ നവധാന്യങ്ങള്‍ പാല്ചേര്ത്ത് കഞ്ഞിയായും കഴിക്കാവുന്നതാണ്.

നവധാന്യ കുറുക്ക്
8. മുതിര രസം
മുതിര - 50 ഗ്രാം
ചെറുനാരങ്ങങ്ങങ്ങ- 1
കുരുമുളകുപൊടി - 1 ടേബിള്‍സ്പൂണ്‍
തയാറാക്കുന്ന വിധം
മുതിര വറുത്ത് പരിപ്പാക്കുക. ചെറുനാരങ്ങ പിഴിഞ്ഞ് നീരെടുക്കുക. ആവശ്യത്തിന് വെള്ളം അടുപ്പത്ത് വച്ച് തിളയ്ക്കുമ്പോള്‍ വറുത്ത മുതിരപരിപ്പ് ചേര്‍ക്കുക. ഇതിലേക്ക് നാരങ്ങാ നീരും കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് സാധാരണ രസം തയാറാക്കുന്നതുപോലെ പാകം ചെയ്്ത്് ഉപയോഗിക്കാം. മുതിരയ്ക്ക് പകരം ചെറുപയറോ കടലയോ ഉപയോഗിക്കാം.
9. ഔഷധക്കാപ്പി
കൊത്തമല്ലി - 100 ഗ്രാം
നല്ല ജീരകം - 20 ഗ്രാം
ഉലുവ - 20 ഗ്രാം
ചുക്ക് - ഒരു കഷണം
ഏലക്ക - മൂന്നെണ്ണം
ഇലവംഗപ്പെട്ട - ചെറുത്
കരയമ്പൂ - മൂന്നെണ്ണം
തയാറാക്കുന്ന വിധം
കൊത്തമല്ലി, നല്ലജീരകം, ഉലുവ എന്നിവ വെവ്വേറെ വറുത്ത് പൊടിച്ചെടുക്കുക. മറ്റ് ചേരുവകളെല്ലാം ഒരുമിച്ച് വറുത്ത് പൊടിച്ചെടുക്കുക. രണ്ടുതരം പൊടികളും ഒരുമിച്ച് ചേര്‍ത്തിളക്കി സൂക്ഷിക്കുക. ഈ ഔഷധപ്പൊടി കാപ്പിയിലിട്ട് കുടിക്കാവുന്നതാണ്.

ഔഷധക്കാപ്പി
10. ഔഷധക്കഞ്ഞി
കുറുന്തോട്ടിവേര് - 50 ഗ്രാം
കരിങ്കുറിഞ്ഞിവേര് - 50 ഗ്രാം
പുത്തിരിച്ചുണ്ടവേര് - 20 ഗ്രാം
ഇല്ലം കട്ടി - 10 ഗ്രാം
ഉലുവ - 50 ഗ്രാം
ശതകുപ്പ - 20 ഗ്രാം
മല്ലി - 20 ഗ്രാം
ജീരകം - 20 ഗ്രാം
പഞ്ചകോലം - 50 ഗ്രാം
തയാറാക്കുന്ന വിധം
ചേരുവകള്‍ എല്ലാം കഴുകി ചതച്ചെടുക്കുക. ചതച്ചെടുത്ത മരുന്ന് കൂട്ട് മണ്‍കലത്തിലിട്ട് ഒരു ലിറ്റര്‍ വെള്ളമൊഴിച്ച് ചെറുതീയില്‍ തിളപ്പിക്കണം. വെള്ളം വറ്റുന്നതിനനുസരിച്ച് ഒഴിച്ചുകൊടുക്കുക. മരുന്നുകൂട്ട് വെന്തവെള്ളം അരിച്ചെടുത്ത് അതില്‍ അരിയിട്ട് വേവിച്ച് കഞ്ഞിയായി കഴിക്കാം.
തയാറാക്കിയത്:
ഡോ: ലക്ഷ്മി, ഡോ. സന്ധ്യ