Tuesday, October 23, 2018 Last Updated 51 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.48 AM

എന്‍ട്രന്‍സ്‌ യോഗ്യതയില്ലാത്തവര്‍ക്കും എന്‍ജിനീയറിങ്‌ പഠിക്കാന്‍ അവസരം

uploads/news/2018/08/239084/v2.jpg

കോട്ടയം: എന്‍ട്രന്‍സ്‌ പരീക്ഷയെഴുതാന്‍ കഴിയാതിരുന്നവര്‍ക്കും യോഗ്യത നേടാത്തവര്‍ക്കും എന്‍ജിനീയറിങ്‌ പഠിക്കാം. എ.ഐ.സി.ടി.ഇയുടെ മാനദണ്ഡമനുസരിച്ച്‌ സംസ്‌ഥാന സര്‍ക്കാര്‍ ഇറക്കിയ പുതിയ ഉത്തരവാണു വിദ്യാര്‍ഥികള്‍ക്കു ഗുണകരമാകുന്നത്‌.
ഒഴിവുള്ള മെരിറ്റ്‌ സീറ്റുകളില്‍ എന്‍.ആര്‍.ഐ. മാനദണ്ഡമനുസരിച്ചു പ്രവേശനം നടത്താമെന്നാണ്‌ ഉത്തരവ്‌. ഇതോടെ, സ്വാശ്രയ എന്‍ജിനീയറിങ്‌ കോളജുകളില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കു പഠനത്തിന്‌ അവസരമൊരുങ്ങും.
പ്ലസ്‌ടുവിനു ഫിസിക്‌സ്‌, കെമിസ്‌ട്രി, മാത്‌സ്‌ വിഷയങ്ങളില്‍ കുറഞ്ഞതു 45 ശതമാനം മാര്‍ക്ക്‌ നേടിയവരാണു പഠിക്കാന്‍ യോഗ്യര്‍. ഈ ഉത്തരവ്‌ ഇറങ്ങാന്‍ വൈകിയത്‌ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക്‌ തിരിച്ചടിയായിട്ടുണ്ട്‌. കേരളത്തില്‍ എന്‍ജിനീയറിങ്‌ പഠിക്കണമെന്ന്‌ ആഗ്രഹമുണ്ടായിരുന്നിട്ടും എന്‍ട്രന്‍സ്‌ യോഗ്യതയില്ലാത്തതിനാല്‍ അതിനു കഴിയാത്ത നിരവധി വിദ്യാര്‍ഥികളുണ്ടായിരുന്നു.
ഇവരില്‍ പലരും പിന്നീട്‌ തമിഴ്‌നാട്ടിലെ എന്‍ജിനീയറിങ്‌ കോളജുകളിലും സംസ്‌ഥാനത്തെ ആര്‍ട്‌സ്‌ കോളജുകളിലും ചേര്‍ന്നിരുന്നു. ഇവര്‍ക്ക്‌ തിരിച്ചെത്തി എന്‍ജിനീയറിങ്‌ പഠിക്കാന്‍ ഉത്തരവ്‌ സഹായകരമാകും. നേരത്തേ ഉത്തരവ്‌ ഇറങ്ങിയിരുന്നെങ്കില്‍ ക്ലാസ്‌ നഷ്‌ടപ്പെടാതെ പഠിക്കാനാകുമായിരുന്നെന്നു വിദ്യാര്‍ഥികള്‍ പറയുന്നു.
ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിങ്‌ കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്‌, സിവില്‍, ഇലക്‌ട്രോണിക്‌സ്‌, ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍ കോഴ്‌സുകളില്‍ ഇത്തരത്തില്‍ പഠിക്കാന്‍ അവസരമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ - 9895010120, 0481 2710120.

Ads by Google
Sunday 05 Aug 2018 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW