Friday, October 19, 2018 Last Updated 5 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 03.18 PM

സുന്ദരിയാവാന്‍ എളുപ്പമാര്‍ഗ്ഗങ്ങള്‍...

''സൗന്ദര്യസംരക്ഷണത്തെക്കുറിച്ച് ചിന്തിച്ച് ബ്യൂട്ടി പാര്‍ലറിലും മറ്റും പോയി കൈയിലെ കാശെല്ലാം കളയുന്നവരാണ് പലരും. എന്നാല്‍ അല്പമൊന്ന് ശ്രമിച്ചാല്‍, സമയം മാറ്റി വച്ചാല്‍ സുന്ദരിയാകാവുന്നതേയുള്ളൂ. അതിനുള്ള ചില മാര്‍ഗ്ഗങ്ങള്‍...''
uploads/news/2018/08/238873/skincaretips040818a.jpg

1. ശരീരവും മുഖവും കഴുകാന്‍ വീര്യം കുറഞ്ഞ ഫേയ്സ് വാഷോ ക്ലെന്‍സറോ മാത്രം ഉപയോഗിക്കുക. പയറുപൊടി ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാല്‍ ദിവസം രണ്ടു തവണയില്‍ കൂടുതല്‍ ഇത് ഉപയോഗിക്കരുത്.

2. മുടി കൊഴിയുന്നുവെന്ന് സങ്കടപ്പെടുന്നവര്‍ മുട്ട, നാരങ്ങാ നീര്, എണ്ണ എന്നിവ ചേര്‍ത്ത് തലമുടിയില്‍ പുരട്ടി മസാജ് ചെയ്യുക. അരണിക്കൂര്‍ ഇങ്ങനെ ചെയ്തതിന് ശേഷം കഴുകിക്കളഞ്ഞാല്‍ മുടി കൊഴിച്ചില്‍ തടയാം. ഇത് ആഴ്ചയിലൊരിക്കല്‍ ചെയ്യുന്നത് തലമുടിക്ക് ഏറെ ഗുണം ചെയ്യും.

3. മൂക്കിന് ചുറ്റും എണ്ണമയമുള്ളവര്‍ ചെറുനാരങ്ങാ നീരില്‍ പഞ്ഞി മുക്കി മുഖത്ത് പുരട്ടിയാല്‍ മതി. കൂടാതെ ബദാം നന്നായി പൊടിച്ച് തേനില്‍ പുരട്ടി മൂക്കിനു ചുറ്റും പുരട്ടുന്നതും എണ്ണമയം വിട്ടകലാന്‍ സഹായിക്കും.

4. കണ്‍തടത്തില്‍ കറുപ്പുള്ളവര്‍ ഉരുളക്കിഴങ്ങിന്റേയും വെള്ളരിക്കയുടേയും നീര് തുല്യ അളവിലെടുത്ത് കണ്ണിന് മുകളില്‍ അല്പാല്‍പ്പമായി പുരട്ടുന്നത് കറുപ്പ് മാറാന്‍ സഹായിക്കും.

5. പഴം നന്നായി ഉടച്ച് മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം കഴുകിക്കളഞ്ഞാല്‍ ചര്‍മ്മത്തിന് തിളക്കവും ഭംഗിയും കൂടും.

6. വരണ്ട ചര്‍മ്മമുള്ളവര്‍ ദിവസവും മോയ്സ്ചറൈസിംഗ് ക്രീമോ ബേബി ഓയിലോ പുരട്ടുന്നത് നല്ലതാണ്. മുഖത്ത് എണ്ണമയമുള്ളവര്‍ ആഴ്ചയിലൊരിക്കല്‍ സ്‌ക്രബ് ചെയ്യണം.

7. രണ്ടു മുതല്‍ ആറു കപ്പ് ഗ്രീന്‍ ടീ എല്ലാ ദിവസവും കുടിക്കുന്നത് ചര്‍മ്മാര്‍ബുദത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.

8. നെയില്‍ പോളിഷ് ഉപയോഗിക്കുന്നതിന് മുമ്പ് കൈവിരലുകള്‍ ഐസ് വെള്ളത്തില്‍ മുക്കി വച്ചതിന് ശേഷം നെയില്‍ പോളിഷ് ഇട്ടാല്‍ വേഗം ഉണങ്ങിക്കിട്ടും.

9. 40 ദിവസം കൂടുമ്പോള്‍ മുടിയുടെ അറ്റം വെട്ടുന്നത് മുടി പിളരാതിരിക്കാന്‍ സഹായിക്കും.

10. റോസ് വാട്ടര്‍ മുഖത്ത് പുരട്ടുന്നത് വളരെ നല്ലതാണ്. രണ്ടോ മൂന്നോ തുള്ളി റോസ് വാട്ടര്‍ ഒരു കോട്ടണ്‍ തുണിയിലാക്കി മുഖത്തും കഴുത്തിലും ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും പുരട്ടുന്നത് ചര്‍മ്മത്തിലെ അഴുക്കിനെ അകറ്റാന്‍ സഹായിക്കും. കൂടാതെ ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാനും ഇത് നല്ലതാണ്.

ശില്പ ശിവ വേണുഗോപാല്‍.

Ads by Google
Ads by Google
Loading...
TRENDING NOW