Thursday, July 04, 2019 Last Updated 9 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 08.09 AM

സരിതയുടെ ലൈംഗീകാരോപണങ്ങള്‍ വിവാദ കത്തില്‍ നാലു പേജ് കൂട്ടിച്ചേര്‍ത്തു എഴുതിച്ചേര്‍ത്തത് ഗണേശ്കുമാര്‍ ; കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയത് ബെന്നി ബഹനാന്‍, ഉമ്മന്‍ ചാണ്ടി, തമ്പാനൂര്‍ രവി

uploads/news/2018/08/238800/saritha-and-oommenchandy.jpg

സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായരുടെ വിവാദ കത്തില്‍ നാലു പേജ് കൂട്ടിച്ചേര്‍ത്തതു കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എയാണെന്നു കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴി. കേസ് അട്ടിമറിക്കാന്‍ വലിയ ഗൂഢാലോചന നടത്തിയത് ബെന്നി ബഹനാന്‍, ഉമ്മന്‍ ചാണ്ടി, തമ്പാനൂര്‍ രവി തുടങ്ങിയ നേതാക്കളാണ്. ഗൂഢാലോചനയ്‌ക്കെതിരെയുള്ള അന്വേഷണമാണു നടക്കുന്നത്. അതില്‍ ഭയക്കുന്നവരാണു കത്തിനെതിരേ കോടതികള്‍ കയറിയിറങ്ങുന്നതെന്നും സരിത.

തന്റെ കത്തിനെ ഉമ്മന്‍ചാണ്ടി ഭയക്കുന്നതെന്തിനെന്നും പേജുകള്‍ കൂട്ടിച്ചേര്‍ത്തെന്നു പറയാന്‍ അദ്ദേഹം അതു നേരത്തേ കണ്ടിട്ടുണ്ടോ എന്ന് ഒരു വാര്‍ത്താ ചാനലിനോടു പ്രതികരിച്ച സരിത ചോദിച്ചു. കത്ത് താന്‍ തന്നെ എഴുതിയതാണ്. സംശയമുണ്ടെങ്കില്‍ െകെയക്ഷരം തെളിയിക്കാന്‍ തന്റെയും കെ.ബി. ഗണേഷ് കുമാറിന്റെയും െകെയക്ഷരത്തിന്റെ സാമ്പിള്‍ എടുക്കട്ടെയെന്നും സരിത പറഞ്ഞു. താനടക്കമുള്ള യു.ഡി.എഫ്. നേതാക്കള്‍ക്കെതിരേ െലെംഗികാരോപണങ്ങള്‍ ഉന്നയിക്കുന്ന പേജുകള്‍ കൂട്ടിച്ചേര്‍ത്തതിനു പിന്നില്‍ ഗണേഷും സരിതയും തമ്മിലുള്ള ഗൂഢാലോചനയുണ്ട്. ഗണേഷിനു മന്ത്രിസഭയില്‍ തിരിച്ചെത്താന്‍ കഴിയാതിരുന്നതിലുള്ള വിരോധമായിരുന്നു കാരണമെന്നുമായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്.

21 പേജുള്ള യഥാര്‍ഥ കത്തില്‍ നാലു പേജുകള്‍ കൂട്ടിച്ചേര്‍ത്ത് ഗണേഷ്‌കുമാര്‍ 25 പേജാക്കിയെന്നും ഉമ്മന്‍ ചാണ്ടി മൊഴി നല്‍കി. 2013 ജൂെലെ 24നു സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പത്തനംതിട്ട ജില്ലാ ജയിലിലെത്തിയപ്പോഴാണ് കത്തു െകെമാറിയത്. സരിത നല്‍കിയ കത്ത് 21 പേജാണെന്ന് 21 പേജുള്ള കത്ത് ജയില്‍ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. സരിതയുടെ നിര്‍ദേശപ്രകാരം ഈ കത്ത് ഫെനിക്കു തിരികെ നല്‍കി െകെപ്പറ്റ് രസീതും നല്‍കി. കത്ത് ഗണേഷ്‌കുമാറിന്റെ പി.എ പ്രദീപ്കുമാറിനെ ഏല്‍പിക്കണമെന്നു ഫെനിയോടു സരിത നിര്‍ദേശിച്ചിരുന്നു. ജയിലിനു പുറത്ത് കാത്തുനിന്ന പ്രദീപ് കുമാര്‍ കത്ത് വാങ്ങി തിരുവനന്തപുരത്തേക്കു പോയി. കത്ത് സോളാര്‍ കമ്മിഷന്‍ മുമ്പാകെ ഹാജരാക്കിയപ്പോള്‍ യു.ഡി.എഫ്. നേതാക്കള്‍ക്കെതിരെ െലെംഗികാരോപണം ഉള്‍പ്പെടുന്ന നാലു പേജ് അധികമായി എഴുതിച്ചേര്‍ക്കുകയായിരുന്നു എന്നാണ് ആരോപണം.

കത്തില്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ െലെംഗികാരോപണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നു ഫെനി ബാലകൃഷ്ണന്‍ കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. സത്യം പുറത്തുവരുമെന്നു കോടതിയില്‍ മൊഴി നല്‍കിയശേഷം പുറത്തിറങ്ങിയ ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോടു പറഞ്ഞു. സോളാര്‍ അന്വേഷണക്കമ്മിഷനു മുന്നിലെത്തിയ കത്തില്‍ അധികമായി നാലു പേജുകള്‍ ചേര്‍ത്തതില്‍ ഗൂഢാലോചന ആരോപിച്ച് മുന്‍ ജില്ലാ ഗവ: പ്ലീഡര്‍ സുധീര്‍ ജേക്കബ് ഫയല്‍ ചെയ്ത കേസില്‍ സാക്ഷിയായാണ് ഉമ്മന്‍ ചാണ്ടി ഹാജരായത്. സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും ഉടമസ്ഥതയിലുള്ള ടീം സോളാര്‍ കമ്പനിയെക്കുറിച്ച് സാമ്പത്തിക ആരോപണമുണ്ടായപ്പോള്‍ അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയമിച്ചു. ഒട്ടേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് മന്ത്രിസഭാ തീരുമാനപ്രകാരമാണ് അന്വേഷണക്കമ്മിഷനെ നിയമിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW