Monday, December 10, 2018 Last Updated 52 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 01.34 PM

ദുൽഖർ സൽമാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കാർവാൻ

uploads/news/2018/08/238541/CiniLoct030818B.jpg

കാർവാൻ

ഓകെ കണ്മണിയിലൂടെ തമിഴകവും മഹാനടിയിലൂടെ ടോളിവുഡും കീഴടക്കിയ മലയാളത്തിന്റെ യംഗ് ക്രൗഡ്പുള്ളർ ദുൽഖർ സൽമാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കാർവാൻ ഈ വെള്ളിയാഴ്ച (ആഗസ്റ്റ് 3) പ്രദർശനത്തിനെത്തുകയാണ്‌. ആകർശ് ഖുറാന സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഇർഫാൻ ഖാൻ, മിഥില പാൽക്കർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഹാസ്യത്തിന്റെ മേമ്പടിയോടെ പറയുന്ന ഈ റോഡ് മൂവിയിൽ അവിനാഷ് എന്ന നായക കഥാപാത്രത്തെയാണ്‌ ദുൽഖർ അവതരിപ്പിക്കുന്നത്. ബാംഗ്ളൂരിൽ ഒരു വലിയ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന അവിനാഷിന്റെ പിതാവ് ഒരു ആക്സിഡന്റിൽ മരണപ്പെടുന്നു.

മോർച്ചറിയിൽ നിന്ന് മൃദദേഹം ഏറ്റുവാങ്ങിയ അവിനാഷ് തന്റെ അച്ഛനു പകരം മറ്റൊരു മൃദദേഹമാണു തനിക്ക് കിട്ടിയതെന്ന് അവിനാഷ് തിരിച്ചറിയുന്നു. താഹിറ എന്ന യുവതിയുടെ അമ്മയുടെ മൃദദേഹമാണു അയാൾക്ക് കിട്ടിയത്. തന്റെ അച്ഛന്റെ ശവശരീരം താഹിറയുടെ കൈയിലാണെന്ന് മനസ്സിലാക്കിയ അവിനാഷ് അത് തിരിച്ചുകിട്ടുന്നതിനായി റോഡ് മാർഗം കൊച്ചിയിലേക്ക് തിരിക്കുന്നു.

ഈ യാത്രയിൽ അവിനാഷിനു കൂട്ടായി സുഹൃത്ത് ഷൗക്കത്തുമുണ്ട്. ബ്രിട്ടീഷുകാരെ വെറുക്കുന്ന, ക്രിക്കറ്റ് കളി ഏറെ ഇഷ്ടപ്പെടുന്ന, സ്ത്രീകളെ തീരെ മനസ്സിലാക്കാൻ കഴിയാത്ത ഒരു രസികനാണു ഷൗക്കത്ത്. ഇരുവരും യാത്ര തുടരവെ വഴിയിൽ വച്ച് അവർക്ക് ഒരു പെൺകുട്ടിയെ ഒപ്പം കൂട്ടേണ്ടി വരുന്നു. അത് താഹിറയുടെ മകൾ താന്യയായിരുന്നു.

തുടർന്ന് ഇവർ മൂന്നു പേർക്കും ഇടയിൽ രൂപപ്പെടുന്ന സൗഹൃദം, മൂന്നു വ്യത്യസ്ത സ്വഭാവക്കാർക്കിടയിൽ ഉണ്ടാകുന്ന തമാശകളും അഭിപ്രായ വ്യ്ത്യാസങ്ങളും മറ്റും തുടർന്നുള്ള ചിത്രത്തിന്റെ ഗതിയെ മുന്നോട്ടു നയിക്കുന്നു.

ബാംഗ്ളൂർ, ഊട്ടി, കുമരകം, കൊച്ചി എന്നിവിടങ്ങളിലായി പൂർത്തിയായ ‘കാർവാന്റെ’ കഥ ബിജോയ് നമ്പ്യാരുടേതാണ്‌. സംവിധായകന്റേതാണു തിരക്കഥ. ആർ.എസ്.വി.പി മൂവീസും ഇഷ്ക ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ആഗസ്റ്റ് 3-ന്‌ ആർ.എസ്.വി.പി മൂവീസ് വിതരണം ചെയ്യും.

Ads by Google
Friday 03 Aug 2018 01.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW