Wednesday, October 24, 2018 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 02.42 PM

Trendy Stylish HANDIS

uploads/news/2018/08/238283/Trendshandbage020818.jpg

അനുനിമിഷവും ബാഗിന്റെ ട്രെന്‍ഡുകള്‍ മാറിമറിയുകയാണ്. 2018 ല്‍ ട്രെന്‍ഡായി മാറിയ ബാഗുകളിതാ...

ട്രാന്‍സ്‌പെരന്റ് ബാഗ്‌സ്


സീ ത്രൂ ബാഗുകളുടെ ശ്രേണിയില്‍ പെടുന്നതാണിവ. ഷോപ്പിംഗിനും വിശേഷാവസരങ്ങളിലുമൊക്കെ ഈ ബാഗണിഞ്ഞ് ശ്രദ്ധ നേടാം. സുതാര്യമായ ബാഗുകളില്‍ തന്നെ വ്യത്യസ്തതകളുണ്ട്. ഔട്ടര്‍ പോര്‍ഷന്‍ മാത്രം ട്രാന്‍സ്‌പെരന്റാക്കി അകത്ത് മറ്റൊരു ചെറിയ ബാഗ് ഘടിപ്പിച്ച ബാഗുകളും ഇതില്‍ പെടും.
uploads/news/2018/08/238283/Trendshandbage020818d.jpg

ബ്ലാക്ക് നെറ്റ് ബീച്ച് ബാഗ്


കണ്ടാല്‍ നെറ്റുകള്‍ കൊണ്ടുള്ള ഷീറ്റ് പോലെ തോന്നുമെങ്കിലും ആവശ്യാനുസരണം ബാഗാക്കി മാറ്റാവുന്ന ഒരു മെറ്റീരിയലാണിത്. രണ്ടു വശങ്ങളിലുള്ള പ്രെസ്സ് ബട്ടണ്‍ ബന്ധിപ്പിച്ചാല്‍ ഹാന്‍ഡ് ബാഗിന്റെ വള്ളിയുമായി. എളുപ്പത്തില്‍ എവിടെയും സൂക്ഷിക്കാമെന്നുള്ളതും ഇതിന്റെയൊരു പ്രത്യേകതയാണ്.
uploads/news/2018/08/238283/Trendshandbage020818b.jpg

ഷോള്‍ഡര്‍ സ്ട്രാപ്പ് / സ്പ്രിങ് ഹാന്‍ഡ്ബാഗ്


ക്ലച്ച് ബാഗുകളുടെ പിടികള്‍ക്ക് സമാനമായി ഷോള്‍ഡര്‍ സ്ട്രാപ്പുള്ള ഹാന്‍ഡ്ബാഗുകളും ഇപ്പോള്‍ തരംഗമാണ്. ചതുരാകൃതിയിലും വൃത്താകൃതിയിലുമുള്ള ഷോള്‍ഡര്‍ സ്ട്രാപ്പുകള്‍ പ്ലാസ്റ്റിക്ക് മെറ്റീരിയലില്‍ ഉള്ളതായിരിക്കും. കാഷ്വല്‍ എതിനിക് ഡ്രസുകള്‍ക്കൊപ്പമാണ് ഇത് താരമാകുന്നത്.
uploads/news/2018/08/238283/Trendshandbage020818c.jpg

ബക്കറ്റ് ഹാന്‍ഡ്ബാഗ്


പേരു പോലെ തന്നെ ബക്കറ്റിന്റെ ആകൃതിയിലുള്ള ഹാന്‍ഡ് ബാഗാണിത്. ദീര്‍ഘചതുരാകൃതിയാണ് ഈ ബാഗിന്റെ ഏറ്റവും വലിയ ആകര്‍ഷണം. കൂടുതല്‍ വലിപ്പം തോന്നില്ലെങ്കിലും ആവശ്യമുള്ളവ സൂക്ഷിക്കാമെന്നത് ഇതിന്റെ പ്രത്യേകതയാണ്. വിപണി കീഴടക്കാനൊരുങ്ങുകയാണ് ഈ താരം.

Ads by Google
Thursday 02 Aug 2018 02.42 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW