Wednesday, December 19, 2018 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Aug 2018 04.43 PM

"നാമജപം" കലിയുഗത്തിലെ ദിവ്യൗഷധം

uploads/news/2018/08/237978/joythi010818a.jpg

കലിയുഗത്തില്‍ നാമജപത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ക്ഷേത്രദര്‍ശനത്തോടൊപ്പം നാമജപം, പുരാണപാരായണം എന്നിവ ശീലമാക്കുക. ഇതിന് ഒരു പാണ്ഡിത്യവും ആവശ്യമില്ല. നമുക്ക് ഇഷ്ടമുള്ള ഏതു നാമവും ഏതു നേരത്തും ജപിക്കാം.

അതിന് ജാതി, മതം, ദേശം സ്ത്രീ പുരുഷ വ്യത്യാസമൊന്നുമില്ല. ഏറ്റവും ലളിമായ നാമജപത്തിന് ഒരു പരിജ്ഞാനത്തിന്റെയും ആവശ്യമില്ല. മര...മര... എന്നു ജപിച്ചുകൊണ്ട് രത്‌നാകരന്‍ വാത്മീകി മഹര്‍ഷിയായെങ്കില്‍ നമുക്കോരോരുത്തര്‍ക്കും നാമജപത്തിലൂടെ ഈശ്വരദര്‍ശനം സാധ്യമാണ്.

മര്യാദാപുരുഷോത്തമനായ രാമന്റെയും ഭക്തഹൃദയങ്ങളില്‍ ഉണ്ണിക്കണ്ണനായി വിളങ്ങുന്ന ശ്രീകൃഷ്ണന്റെയും ദേവന്മാരുടെ ദേവനായ മഹാദേവന്റെയും നാമങ്ങളോ, ഇഷ്ടദേവിമാരുടെ നാമങ്ങളോ ശ്രദ്ധയോടെ ജപിച്ചാല്‍ കലിയുഗത്തിലെ ഒരു ദോഷത്തിനും നമ്മെ സ്പര്‍ശിക്കാനാവില്ല.

രാജന്‍ കെ., സൂറത്ത് (ഗുജറാത്ത്)
മൊ: 9427589898

Ads by Google
Wednesday 01 Aug 2018 04.43 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW