Wednesday, December 19, 2018 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 02.24 PM

ബീജത്തിന്റെ ആരോഗ്യവും എണ്ണവും വര്‍ധിക്കാന്‍

ആയുരാരോഗ്യം
uploads/news/2018/07/237680/askdrayurveda310718a.jpg

''പുരുഷ വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ബീജത്തിന്റെ തകരാര്‍. ബീജത്തിന്റെ ആരോഗ്യം മെച്ചപ്പെടാനും എണ്ണം വര്‍ധിക്കാനും ആയുര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സയുണ്ട്''

ബീജത്തിന്റെ ആരോഗ്യവും എണ്ണവും വര്‍ധിക്കാന്‍


എനിക്ക് 33 വയസ്. വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്‍ഷമായി. ഭാര്യയ്ക്ക് 26. ഞങ്ങള്‍ക്ക് ഇതുവരെ കുട്ടികളില്ല. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം മതി കുട്ടികള്‍ എന്നതായിരുന്നു തീരുമാനം. ഇപ്പോള്‍ ഒരു വര്‍ഷമായി അതിനുള്ള ശ്രമം തുടരുന്നു. എന്നാല്‍ ഭാര്യയ്ക്ക് ഗര്‍ഭം ധരിക്കാനായില്ല. അടുത്തിടെ ഒരു ഗൈനക്കോളജസ്റ്റിനെ കണ്ട് പരിശോധന നടത്തി. എന്റെ ബീജത്തിന്റെ എണ്ണം കുറവാണെന്ന് പരിശോധനയില്‍ കണ്ടെത്തി. അതോടൊപ്പം ബീജത്തിന് ആരോഗ്യക്കുറവുമുണ്ട്. ഭക്ഷണത്തില്‍ മാറ്റം വരുത്തണമെന്നും വ്യായാമം നിര്‍ബന്ധമാണെന്നും ഡോക്ടര്‍ പറഞ്ഞു. ബീജത്തിന്റെ ആരോഗ്യം മെച്ചപ്പെടാനും എണ്ണം വര്‍ധിക്കുവാനും ആയുര്‍വേദ ചികിത്സകൊണ്ട് സാധിക്കുമോ? എത്രകാലം മരുന്ന് തുടരേണ്ടിവരും?
----- ആനന്ദ് കെ. എച്ച് , കൊച്ചി

പുരുഷ വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ബീജത്തിന്റെ തകരാര്‍. ബീജത്തിന്റെ ആരോഗ്യം മെച്ചപ്പെടാനും എണ്ണം വര്‍ധിക്കാനും ആയുര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സയുണ്ട്. 6 മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള ചികിത്സ ഇതിന് ആവശ്യമാണ്.

നിര്‍ബന്ധമായും വിദഗ്ധനായ ഒരു ആയുര്‍വേദ ഡോക്ടറെ നേരില്‍ കണ്ട് പരിശോധന നടത്തി, അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം മാത്രം ചികിത്സ ആരംഭിക്കുക. കൗണ്ട് പ്ലസ് ഗ്രാന്യൂള്‍സ് 10 ഗ്രാം വീതം 2 നേരം പാലുംവെള്ളത്തില്‍ സേവിക്കുക, ഫലസര്‍പ്പിസ് നെയ്യ് 2 ടീസ്പൂണ്‍ രാത്രി കിടക്കാന്‍ നേരം സേവിക്കുക, ബി - മാന്‍ ക്യാപ്‌സ്യൂള്‍ 2 വീതം 2 നേരം ആഹാരശേഷം കഴിക്കുക എന്നിവയൊക്കെ ബീജത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ സഹായിക്കും.

വായ്ക്കുള്ളിലെ ചര്‍മ്മം ഇളകുന്നു


അധ്യാപികയാണ്. 30 വയസ്. എന്റെ വായ്ക്കുള്ളിലെ ചര്‍മ്മം ഇളകിപ്പോകുന്നു. മൂന്നു മാസമായി ഇങ്ങനെ കണ്ടുതുടങ്ങിയിട്ട്. ചുണ്ടുകള്‍ക്കിടയിലും കവിളുകളിലുമാണ് കൂടുതലായി ചര്‍മ്മം ഇളകുന്നത്. ഭക്ഷണം കഴിക്കാനും വായ് തുറന്ന് സംസാരിക്കാനും ഇതുമൂലം ബുദ്ധിമുട്ടാണ്. കുട്ടികളെ പഠിപ്പിക്കാനും ഇത് തടസമാകുന്നു. എന്തുകൊണ്ടാണ് വായിലെ ചര്‍മ്മം ഇളകുന്നത്? ഇതു മാറാന്‍ എന്താണ് ചെയ്യേണ്ടത്?
------ ഇന്ദു , ചേരാനല്ലൂര്‍

വായിലെ ചര്‍മ്മം ഇളകിപ്പോകുന്നത് പോഷകാഹാരക്കുറവ് മൂലമാണ്. ടെന്‍ഷന്‍ ഒരു പ്രധാനകാരണമാണ്. ദഹനവ്യവസ്ഥയിലെ തകരാറ് മൂലവും ഇത്തരത്തില്‍ സംഭവിക്കാനിടയുണ്ട്. ദഹനതകരാറു മൂലം ഉണ്ടാകുന്ന വായ്പ്പുണ്ണിന് ത്രിഫല ചൂര്‍ണം (വരാ ചൂര്‍ണം) ചൂടുവെള്ളം ചേര്‍ത്ത് കവിള്‍ക്കൊള്ളുന്നത് ഉത്തമമാണ്.

തിക്തകം കഷായം, പ്രൊട്ടക്ട് ടാബ്‌ലെറ്റ് 1 വീതം മോമ്പൊടി ചേര്‍ത്ത് 2 നേരം ആഹാരത്തിനു മുന്‍പ് കഴിക്കുക. പോഷകാഹാരക്കുറവ് മൂലമുള്ളതാണെങ്കില്‍ വിദാര്യാദി കഷായം, ചന്ദ്രപ്രഭ ഗുളിക മേമ്പൊടി ചേര്‍ത്ത് 2 നേരം ആഹാരത്തിനു മുമ്പ് കഴിക്കുക.

ദ്രാക്ഷാരിഷ്ടം, ലോഹാസവം, പുനര്‍ന്നവാസവം എന്നിവ യോജിച്ച് 2 നേരം ആഹാരശേഷം കഴിക്കുക. വരാചൂര്‍ണം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കവിള്‍ കൊള്ളുന്നത് ഉത്തമമാണ്. ഇതെല്ലാം ഒരു വൈദ്യനിര്‍ദേശപ്രകാരം ചെയ്യുക.

ഡോ. ശ്യാംകിഷോര്‍
കണ്‍സള്‍ട്ടന്റ് ഫിസിഷന്‍
നാഗാര്‍ജ്ജുന ആയുര്‍വേദിക് ഗ്രൂപ്പ്,തൊടുപുഴ

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW