Tuesday, August 21, 2018 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 03.45 PM

സൗന്ദര്യം നിലനിര്‍ത്താന്‍ ഓറഞ്ച്

uploads/news/2018/07/237413/BeutyTipsorange300718.jpg

ഓറഞ്ചില്‍ വലിയതോതില്‍ വിറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ശരീരത്തിനാവശ്യമായ വൈറ്റ് ബ്ലെഡ് സെല്ലുകള്‍ ഉത്പാദിപ്പിക്കുന്നതിന് വിറ്റമിന്‍ സി ശരീരത്തെ സഹായിക്കുന്നു. ഇത് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് മാത്രമല്ല ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം പല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

ഓറഞ്ച് ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. രക്തക്കുഴലുകളുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്ന ഹെസ്പെരിഡില്‍ എന്ന ആന്റിഓക്സിഡന്റ്സ് ഓറഞ്ചില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഇത് ഹൃദ്രോഗങ്ങള്‍ തടയാന്‍ ഒരുപരിധി വരെ സഹായിക്കും. അതുപോലെ ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ കിഡ്നിയില്‍ കല്ലുകള്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നുണ്ട്.

ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് പഴയചര്‍മ്മ കോശങ്ങള്‍ നശിപ്പിച്ച് പുതിയവ നിര്‍മ്മിക്കുന്നതിന് സഹായിക്കും.

Ads by Google
Monday 30 Jul 2018 03.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW