Saturday, February 09, 2019 Last Updated 14 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 30 Jul 2018 03.36 PM

രത്‌നധാരണത്താല്‍ ഉണ്ടാകുന്ന മാറ്റങ്ങളും ഗുണങ്ങളും

'' ഗ്രഹനിലയില്‍ ഗ്രഹങ്ങളുടെ നില്‍പ്പ് അനുസരിച്ച് ചില ദോഷങ്ങളും തടസങ്ങളും ഉണ്ടാകാം. രത്‌നധാരണം കൊണ്ട് ഗ്രഹ സംബന്ധമായ ദോഷങ്ങള്‍ മാറ്റാനും ശാരീരികമായും മാനസികമായും ഊര്‍ജ്ജം നിലനിര്‍ത്താനും അതിലൂടെ ജീവിതത്തില്‍ പല നേട്ടങ്ങളും ഉണ്ടാക്കി എടുക്കുവാനും കഴിയും. ''
uploads/news/2018/07/237412/joythi300718a.jpg

രത്‌നധാരണത്താല്‍ മനുഷ്യനില്‍ വളരെയേറെ മാറ്റങ്ങളും ഗുണങ്ങളും ഉണ്ടാക്കിയെടുക്കാന്‍ കഴിയും. രത്‌നങ്ങളിലുണ്ടാകുന്ന ശക്തമായ ഊര്‍ജ്ജപ്രവാഹത്തിന് മനുഷ്യന്റെ ശരീരത്തിനും മനസിനും വളരെയധികം ഉത്തേജനം നല്‍കാന്‍ കഴിയും. അതിലൂടെ ശരീരത്തിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാകുകയും ശരീരവും മനസും പോസിറ്റീവിലേക്ക് വരികയും ചെയ്യും.

അതുകൊണ്ടുതന്നെ ഓരോ വ്യക്തിയുടെയും ഗ്രഹനിലപ്രകാരമുള്ള തടസങ്ങളും ദോഷങ്ങളും മാറിവരുന്നതായി കാണാം. എങ്ങനെയെന്നാല്‍ ദുഃഖവും നിരാശയും പ്രയാസങ്ങളും നിറഞ്ഞ ഒരു വ്യക്തി ജീവിതത്തില്‍ എന്തു ചെയ്താലും വിജയിക്കുവാന്‍ കഴിയാതെ വരും. ആ വ്യക്തിയെ ഏറ്റവും കൂടുതല്‍ വേട്ടയാടുന്നത് മടിയായിരിക്കും.

ആ വ്യക്തിക്ക് മനസിന് ധൈര്യവും ആത്മബലവും കൊടുത്തും സഹായിച്ചും നിന്നാല്‍ തീര്‍ച്ചയായും ആ വ്യക്തിയില്‍ സന്തോഷവും സമാധാനവും വന്നുചേരും. നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്ന തടസങ്ങളും ദോഷങ്ങളും എല്ലാം ചിന്തകളിലൂടെയും പ്രവൃത്തികളിലൂടെയും ഉണ്ടാകുന്നതാണ്.

അതുപോലെ ഗ്രഹനിലയില്‍ ഗ്രഹങ്ങളുടെ നില്‍പ്പ് അനുസരിച്ച് ചില ദോഷങ്ങളും തടസങ്ങളും ഉണ്ടാകാം. രത്‌നധാരണം കൊണ്ട് ഗ്രഹ സംബന്ധമായ ദോഷങ്ങള്‍ മാറ്റാം. ശാരീരികമായും മാനസികമായും ഊര്‍ജ്ജം നിലനിര്‍ത്താനും അതിലൂടെ ജീവിതത്തില്‍ പല നേട്ടങ്ങളും ഉണ്ടാക്കി എടുക്കുവാനും കഴിയും.

ഗ്രഹനില പരിശോധിച്ച് അനുകൂലഗ്രഹങ്ങളെ കണ്ടെത്തി അതിന്റെ രത്‌നം ധാരണാവിധി പ്രകാരം പൂര്‍ണ്ണവിശ്വാസത്തോടെ ധരിച്ചുകഴിഞ്ഞാല്‍ തീര്‍ച്ചയായും വിജയം സുനിശ്ചിതം.

ഗണേശന്‍ എസ്.
ജം കണ്‍സള്‍ട്ടന്റ്
ഫോണ്‍: 09656173591

Ads by Google
Monday 30 Jul 2018 03.36 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW