Monday, August 19, 2019 Last Updated 57 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 03.30 PM

രാമായണ മഹത്വം

'' ഭൂമിദാനം, അന്നദാനം, കന്യകാദാനം, ഗോദാനം, സ്വര്‍ണ്ണദാനം എന്നീ എല്ലാവിധ ദാനധര്‍മ്മങ്ങളും നിര്‍വ്വഹിച്ച ഫലവും- ഭാഗ്യവും ഈ ഒരേ ഒരു പ്രാവശ്യത്തെ രാമായണ പാരായണംകൊണ്ട് നേടാമെന്നതാണ് രാമായണ മഹത്വം.''
uploads/news/2018/07/235866/joythi240718a.jpg

ഭക്തജനങ്ങളുടെ ചുണ്ടുകളില്‍ സദാനേരവും ഉരുവിടേണ്ട ''ഓം'' എന്ന പ്രണവമന്ത്രത്തിന്റെ ശക്തി, വര്‍ണ്ണനാതീതമാണ്. കാരണം അതില്‍ അഗ്നി, വായു, വരുണന്‍ എന്നീ മൂവരുടേയും സാന്നിധ്യമുണ്ടെന്ന് വായു പുരാണം ഘോഷിക്കുന്നു.

വായു പുരാണത്തില്‍ മറ്റൊരു രഹസ്യവും നമുക്കായി പ്രദിപാദിച്ചിട്ടുണ്ട്. അതാണ് ശ്രീരാമ മഹിമ. നവമി തിഥിയില്‍ പുണര്‍തം നക്ഷത്രം നാലാം പാദത്തിലാണല്ലോ ശ്രീരാമജനനം. ജനനം എന്നു പറയുന്നത് ശരിയല്ല- അവതരിച്ചുവെന്നതാണ് ശരിയായ പദപ്രയോഗം. കാരണം അവതാരം മഹാവിഷ്ണുവിന്‍േറതാണല്ലോ!

ജനനം മദ്ധ്യാഹ്നത്തിലായതിനാല്‍ ആദിത്യന്‍ നടുവാനില്‍ കത്തിജ്വലിച്ചു നില്‍ക്കുന്ന ശുഭമുഹൂര്‍ത്തം. ആയതിനാല്‍ സൂര്യബലം ജാതകത്തില്‍ ധാരാളം. എന്നാല്‍ ഈ ശുഭജാതകത്താല്‍ ഇന്നും സൗഭാഗ്യം അനുഭവിക്കുന്നത് ശ്രീരാമഭക്തരാണ്.

''രാമാ'' എന്ന രണ്ടക്ഷരം നാവില്‍ നിന്നുയര്‍ന്നാല്‍ മതി അവര്‍ക്ക് സര്‍വ്വ നന്മയും ഭഗവാന്‍ വാരിക്കോരി നല്‍കും. അദ്ധ്യാത്മരാമായണം ഒരു പ്രാവശ്യം ഭക്ത്യാദര പുരസ്സരം വായിക്കുന്നവര്‍ക്ക് എല്ലാ നന്മകളും വാരിക്കോരി കൊടുക്കുന്നുണ്ട്.

ഭൂമിദാനം, അന്നദാനം, കന്യകാദാനം, ഗോദാനം, സ്വര്‍ണ്ണദാനം എന്നീ എല്ലാവിധ ദാനധര്‍മ്മങ്ങളും നിര്‍വ്വഹിച്ച ഫലവും- ഭാഗ്യവും ഈ ഒരേ ഒരു പ്രാവശ്യത്തെ രാമായണ പാരായണംകൊണ്ട് നേടാമെന്നതാണ് രാമായണ മഹത്വം.

രത്‌നാകരന്‍ എന്ന വേടന്റെ ചരിത്രം മാത്രം മതി അതിനൊരു ഉദാഹരണമായി പറയാന്‍. ശ്രീരാമ നാമത്തിന്റെ മഹത്വം അറിയാതെയാണ് അയാള്‍ അത് ജപിച്ചത്.

അതിനാല്‍ മാത്രമാണത്രേ അയാള്‍ പിന്നീട് വാത്മീകി മഹര്‍ഷിയായി ലോകപ്രസിദ്ധി നേടിയത്. അദ്ദേഹം പിന്നീട് എഴുതി: ''രാമ നാമ മഹിമാ ബ്രഹ്മരക്ഷിത വാപ്തവാന്‍...''
ഈ മഹത്ത്വത്തെപ്പറ്റി കമ്പ രാമായണത്തിലും വളരെയേറെ വര്‍ണ്ണനകള്‍ ഉണ്ട്.

ശ്രീരാമനാമം ജപിക്കുന്നവരെ മഹാലക്ഷ്മി ഒരിക്കലും കൈവെടിയുകയില്ല. സ്‌കന്ദപുരാണത്തിലെ വര്‍ണ്ണനകള്‍ എടുത്തെഴുതാന്‍ തുടങ്ങിയാല്‍ അതിനൊരവസാനവുമില്ല. അത് വായിക്കണമെന്നില്ല- ആരെങ്കിലും വായിക്കുന്നത് കാതാല്‍ കേട്ടാല്‍ തന്നെ കോടിപുണ്യം-പിന്നെ വായിക്കുന്നവരുടേയും ജപിക്കുന്നവരുടേയും കാര്യം പറയാനില്ലല്ലോ-കോടിപുണ്യം!

എല്ലാ മന്ത്രങ്ങളിലും ശ്രേഷ്ഠമായതാണ് ശ്രീരാമനാമജപം എന്ന് എല്ലാ വേദങ്ങളിലും പറയുന്നുണ്ട്. ''ശ്രീരാമശരണം'' എന്ന രണ്ടു വാക്കുകള്‍ മാത്രം മതി ആത്മാവ് ശാന്തി അടയുവാന്‍.

വാത്മീകി മഹര്‍ഷിയെ ഭാരതീയര്‍ക്ക് ഒരിക്കലും മറക്കുവാന്‍ സാദ്ധ്യമല്ല. ഏഴുകാണ്ഡങ്ങളായി എഴുതിയ രാമായണത്തില്‍ സുന്ദരകണ്ഡം തന്നെയാണ് ഏറെ പ്രധാനം. കാരണം മനുഷ്യജീവിതത്തില്‍ സംഭവിക്കാവുന്ന എല്ലാ കഷ്ട നഷ്ടങ്ങള്‍ക്കും ഏക പരിഹാരമാണ് സുന്ദരകാണ്ഡപാരായണം.

ഒന്നും രണ്ടും വര്‍ഷമല്ല- പതിനൊന്നായിരം വര്‍ഷമാണ് ശ്രീരാമന്‍ നാട് ഭരിച്ചത്. അത്രയും കാലം സിംഹാസനം ചുമന്ന് നിന്നത് ഹനുമാന്‍; വാളുമേന്തി അംഗഭന്‍ അരികില്‍; വെണ്‍കൊറ്റ പിടിച്ചുകൊണ്ട് ഭരതന്‍ അരികില്‍; വെണ്‍ചാമരം വീശി ലക്ഷ്മണന്‍; എല്ലാം കണ്ടും കേട്ടുകൊണ്ടും പുഞ്ചിരിച്ചുകൊണ്ട് കൊച്ചനുജന്‍ ശത്രുഘ്‌നന്‍.

ആനന്ദാശ്രുക്കള്‍ പൊഴിച്ചുകൊണ്ട് സീതാദേവി. വസിഷ്ഠന്റെ കൈകൊണ്ട് ആ കിരീടം ശ്രീരാമന്റെ ശിരസ്സിലേക്ക് എടുത്തുവയ്ക്കുന്ന ആ ദിവ്യ മുഹൂര്‍ത്തം വര്‍ണ്ണാതീതമാണ്.

ഈ അതിമനോഹര- അതി പവിത്ര പുരാണഗ്രന്ഥം പൂജാ മുറിയില്‍ ഉണ്ടായിരുന്നാല്‍ മാത്രം-മതി- അവിടെ ഒരിക്കലും ദോഷം സംഭവിക്കുകയില്ല.കഷ്ട നഷ്ടങ്ങള്‍- സങ്കടങ്ങള്‍! ഇവയൊക്കെ ഒഴിഞ്ഞുപോകും .

രുഗ്മിണി ജനാര്‍ദ്ദനന്‍, മഞ്ചേരി
മൊ: 9446630412

Ads by Google
Tuesday 24 Jul 2018 03.30 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW