അഥര്‍വ്വവേദത്തിലാണ് കെട്ടിട നിര്‍മ്മാണശാസ്ത്രമായ വാസ്തു ശാസ്ത്രത്തെക്കുറിച്ച് പറയുന്നത്. വേദ സംഹിതകളായ വാസ്തു, ജ്യോതിഷം, വേദാന്തം, യോഗം, ആയുര്‍വേദം എന്നിവ പരസ്പരം ബന്ധപ്പെട്ടതാണ്.
ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആയുര്‍വേദത്തെ വാസ്തുവുമായി (താമസ സ്ഥലം, പാര്‍പ്പിടം, മറ്റ് ജീവിത സാഹചര്യങ്ങളുമായി ) ബന്ധപ്പെടുത്തിയാണ് ഭിഷഗ്വരന്മാര് ചികിത്സ നിര്‍ദേശിച്ചിരുന്നത്.
വീട് ചൂട് കൂടിയ സ്ഥലത്തണോ? തണുപ്പ് കൂടിയ സ്ഥലത്താണോ? വീടിന്റെ മേല്‍ക്കൂര ഏത് തരത്തിലുള്ളതാണ്? വീടിന്റെ തറ ടൈലാണോ? എന്നെക്കെയുള്ള ചോദ്യങ്ങളിലൂടെ ഉത്തരം മനസിലാക്കി അലോപ്പതി ഡോക്ടര്‍മാര്‍ രോഗകാരണങ്ങള്‍ കണ്ടെത്താറുണ്ട്.
ചികിത്സാ സമ്പ്രദായം ഏതായാലും പാര്‍പ്പിട വിജ്ഞാനം ആവശ്യമെന്ന് അതിലൂടെ മനസിലാക്കാം. ഈ പാര്‍പ്പിട വിജ്ഞാന ശാസ്ത്രമാണ് വാസ്തു ശാസ്ത്രം.
പ്രപഞ്ചത്തിലെ ഊര്‍ജ്ജവും അവയ്ക്ക് ചുറ്റുപാടുകളുമായുള്ള ബന്ധവുമാണ് വാസ്തു ശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നത്. ആയുര്‍വേദം ബാഹ്യ പ്രപഞ്ചവും മനുഷ്യന്റെ ഉള്ളിലെ പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്നു.
ആരോഗ്യം, സമ്പത്ത്, സന്തോഷം എന്നിവയിലൂടെ മനുഷ്യനെ തൃപ്തിപ്പെടുത്തുകയാണ് വാസ്തു ശാസ്ത്രം ചെയ്യുന്നത്. ആയുര്‍വേദം ആരോഗ്യവും സ്വച്ഛമായ വളര്‍ച്ചയും മിതമായ സന്തോഷവും ഉറപ്പ് വരുത്തുന്നു.
വാസ്തുമണ്ഡലത്തില് ഭൂമിയിലെ പഞ്ചഭൂതങ്ങളില്‍ ജലം വടക്ക് കിഴക്കിന്റെ മൂലകവും, അഗ്നി തെക്ക്്കിഴക്കിന്റെ മൂലകവും, വായു വടക്ക് പടിഞ്ഞാറിന്റെ മൂലകവും. ആകാശം തെക്ക് പടിഞ്ഞാറിന്റെ മൂലകവും ഭൂമി ബ്രഹ്മസ്ഥാനവുമായി കണക്കാക്കാം.
2) പിത്തം (അഗ്നിയുമായി ബന്ധപ്പെട്ടത്.)
വാസ്തുവിലെ തെക്ക്്കിഴക്ക് ഭാഗവും ബ്രഹ്മസ്ഥാനമായ ഭൂമിയും തമ്മിലുള്ള സന്തുലനക്കുറവ് കൊണ്ട് ഉണ്ടാകുന്നു. ചൊറിഞ്ഞ് പൊട്ടല്‍, ത്വക്ക് രോഗങ്ങള്‍, കരള്‍രോഗം എന്നിവ.
3) കഫം (ജലവുമായി ബന്ധപ്പെട്ടത്.)
വടക്ക്്കിഴക്ക് ഭാഗവും ബ്രഹ്മസ്ഥാനമായ ഭൂമിയും തമ്മിലുള്ള സന്തുലനക്കുറവ് കൊണ്ട് ഉണ്ടാകുന്നു. ശ്വാസകോശ വീക്കം, ശ്വാസനാള രോഗം, അമിതവണ്ണം, സൈനസൈറ്റിസ്, ജലദോഷം എന്നിവയാണ് രോഗങ്ങള്‍.
ആയുര്‍വേദത്തിലെ ത്രിദോഷങ്ങള്‍ വാസ്തുവുമായി ബന്ധപ്പെടുത്തുന്നതു പോലെ ജീവിത ശൈലി രോഗങ്ങളായും ബന്ധപ്പെടുത്താം.
പ്രമേഹം: - വിയര്‍പ്പും മൂത്രവും തമ്മിലുള്ള അസന്തുലിതാവസ്ഥ. പിത്തദോഷം കൊണ്ട് ഉണ്ടാകുന്നതാണിത്. കെട്ടിടത്തിന്റെ വടക്ക്്കിഴക്ക്, തെക്ക്്കിഴക്ക് ഭാഗങ്ങളിലെ ന്യൂനതകള്‍ പരിഹരിച്ച് ഔഷധം സേവിച്ചാല്‍ രോഗം നിയന്ത്രണത്തില്‍ വരുത്താം.
രക്തസമ്മര്‍ദം: - വാതസംബന്ധിയായ ഈ രോഗം നിയന്ത്രിക്കാന്‍ കെട്ടിടത്തിന്റെ വടക്ക് പടിഞ്ഞാറ്, തെക്ക്്പടിഞ്ഞാറ് ഭാഗങ്ങളിലെ ന്യൂനതകള്‍ പരിഹരിച്ച് ഔഷധം സേവിക്കണം.
മേല്‍പ്പറഞ്ഞതെല്ലാം വാസ്തു ശാസ്ത്രവും ആയുര്‍വേദവും തമ്മിലുള്ള ബന്ധം തെളിയിക്കാനായുളളതാണ്.
ശത്രുജയത്തിനും ഈ രീതി അവലംബിക്കാവുന്നതാണ്. പണ്ട് നമ്മുടെ രാജാക്കന്മാര് ഒരു നിശ്ചിത സ്ഥാനത്ത് സ്ഥാപിച്ച സിംഹാസനത്തിലാണ് ആസനസ്ഥനായി വിഷയങ്ങളെ കൈകാര്യം ചെയ്തിരുന്നത്. ഇരിപ്പിടത്തിനും വ്യക്തമായ മാനം ഉണ്ടായിരുന്നു. സിംഹയോനി ചുറ്റളവില്‍ നിര്‍മ്മിച്ച ആസനമായതിനാലാണ് സിംഹാസനം എന്ന പേര് വന്നത് തന്നെ.
രാജാക്കന്മാര്ക്ക് അവരുടെ പദവിയുടെ വില ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് തന്നെ നീതിയുക്തമായി വിധി പ്രസ്താവിക്കാനും, ശത്രു ജയം കൈവരിച്ച് സുഖമായി കൃത്യനിര്‍വഹണം നടത്തുന്നതിനും സാധ്യമായതിന്റെ യുക്തിസഹമായ കാരണവും ഇത് തന്നെ.ഈ പൗരാണിക രീതി നമ്മുടെ ദൈനംദിന ജീവിതത്തിലും പിന്തുടര്ന്നാല് അത്ഭുതങ്ങള്‍ സംഭവിക്കും.
സദാ ഭൂമിയെ സ്പര്‍ശിക്കുന്ന നമ്മുടെ കാലുകള്‍ക്ക് ദക്ഷിണധ്രുവത്വം ഉണ്ടാകുമെന്നതുപോലെ ശിരസിന് ഉത്തരധ്രുവത്വവും കൈവരും.അതായത് ഭൂമി കാന്തമായതുകൊണ്ട് മനുഷ്യനും സ്വയം കാന്തമായി മാറും.
അതിനാല്‍ കാന്തികമായ തെക്ക് ദിക്കില്‍ തല വച്ച് ഇരിക്കുകയും കിടക്കുകയും ചെയ്യുന്നത് രക്തചംക്രമണം സ്ഥിരമാക്കി ആരോഗ്യം സംരക്ഷിക്കും. ഇത്തരത്തിലുള്ള നിസാര ചിട്ടപ്പെടുത്തലുകളിലൂടെ സ്വയം ശക്തിയാര്‍ജ്ജിച്ച് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിയാല്‍ കുടുംബവും പ്രിയപ്പെട്ടതാകും.